ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Posted by

ഞാനും എന്ത് പറയണം എന്ന് അറിയാതെ അവളെ നോക്കി. കഴിച്ചു എഴുന്നേറ്റു ജ്യൂസു കുടിച്ചു വേസ്റ്റ് ബിന്നില്‍ ഇട്ട ശേഷം ഒന്നുകൂടി ഫ്ലൈറ്റ് റെഡിയാക്കിയ ഓഫിസില്‍ വിളിക്കാം എന്ന് ഓര്‍ത്തു ചാര്‍ജില്‍ കുത്തിയ ഫോണ്‍ ഊരി എടുത്തു നടന്നു. നേരത്തെ വിളിച്ച ആളിനെ തന്നെ വിളിച്ചു. പെട്ടന്ന് തന്നെ കോള്‍ കണക്റ്റ് ആയി, പേര് പറഞ്ഞു ഫ്ലൈറ്റ് കാര്യം ചോദിച്ചപ്പോള്‍ തന്നെ അവന്‍ ഇങ്ങോട്ട് പറഞ്ഞു. സര്‍ രാത്രി ആണ് ടേക്ക് ഓഫ്. സമയം കൃത്യമായി അല്പസമയത്തിനകം അറിയിക്കാം. ചെറിയൊരു കണ്ഫ്യുഷന്‍ ഉണ്ടാരുന്നു. രണ്ടു പേര്‍ക്ക് കോവിഡ്  ടെസ്റ്റ്‌ റിസള്‍ട്ട് വരാന്‍ വൈകി. ലക്കിലി അതും നെഗടിവ് ആണ്. ബാക്കി എല്ലാം ഓക്കേ ആണ്. എയര്‍ ഏഷ്യയുടെ ഒരു സ്റ്റാഫ് എയര്‍പോര്‍ട്ടില്‍ നിങ്ങളെ സഹായിക്കും. സമയമുണ്ടല്ലോ സര്‍ റസ്റ്റ്‌ എടുക്കു. താങ്ക്സ് പറഞ്ഞ ശേഷം ഞാന്‍ ഒരു സീറ്റ് ഉണ്ടാകുമോ എന്ന് നോക്കാന്‍ പറഞ്ഞിരുന്ന കാര്യം ഓര്‍മിപ്പിച്ചു. അതിനയാള്‍ സോറി സര്‍ കനോട്ട് ഹെല്പ്. ഇതൊരു 14 സീറ്റ് ലോങ്ങ്‌ റേഞ്ച് ജെറ്റ് ആണ്. സീറ്റ് ഫുള്‍ ആണ്. സര്‍ പാസഞ്ചര്‍ ഡിറ്റയില്സ് മെയില്‍ ചെയ്യു. ഞങ്ങള്‍ അവരെ കോണ്ടാക്ട് ചെയ്യാം. ടു ത്രീ ഡെയ്സ് അടുത്ത ഷെഡ്യൂള്‍ ഉണ്ടാകും. ഇത്രയും പറഞ്ഞു പരസപരം നന്ദി പറഞ്ഞു ഫോണ്‍ വച്ചു.

ഞാന്‍ നിരാശയോടെ തിരികെ നടക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് തനിക്കു ഈ കമ്പനി പരിചയപെടുത്തിയ അന്‍സാറിനെ ഓര്‍മ വന്നത്. അവനെ ഒന്ന് വിളിക്കാം എന്തെങ്കിലും വഴി അവന്‍ വിചാരിച്ചാല്‍ നടക്കും. അവന്‍റെ സുഹൃത്ത്‌ ആണ് കമ്പനിയുടെ പാര്‍ട്ണര്‍ എന്നാണ് അവന്‍ പറഞ്ഞത്. വേഗം ഫോണില്‍ അവന്‍റെ നമ്പര്‍ തിരഞ്ഞു കോള്‍ ബട്ടന്‍ അമര്‍ത്തി. ഫുള്‍ റിംഗ് ചെയ്തു കട്ടായി. അവന്‍ ബിസിയാകും. മിസ്കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കും എന്നറിയാം. ആദ്യമായി ദുബൈയില്‍ ജോലി തെണ്ടി വന്നപ്പോള്‍ മുതല്‍ ഉള്ള കമ്പനിയാണ് അവനുമായി. രണ്ടുപേരും ഏകദേശം ഒരേ അവസ്ഥ ആയിരുന്നു. ഒരുമിച്ചു കുറെ ജോലി തെണ്ടി. കഷ്ടപ്പാടും സങ്കടവും നിറഞ്ഞ സുഖമുള്ള ആ ഓര്‍മകളില്‍കൂടി ഒരു നിമിഷം പിന്നിലേക്ക്‌ പോയി. രണ്ടു പേരും ഒരേപോലെയാണ് വളര്‍ന്നത്‌. ഇന്ന് അവനും അബുദാബിയില്‍ സ്വന്തമായി ബിസിനസ് നടത്തുന്നു. ഒരാവശ്യം വന്നാല്‍ പരസ്പരം മനസ് നിറഞ്ഞു കൂടെ നില്‍ക്കുന്ന സൌഹൃദം. ഓര്‍മയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവന്‍റെ കോള്‍ വന്നു. അവനോടു കാര്യം പറഞ്ഞു. അച്ഛന്റെ ഇടപെടലും , ജിന്‍സിയാണ് ആളെന്നും പറഞ്ഞില്ല. ഒരു സുഹൃത്ത്‌ ആണെന്ന് പറഞ്ഞത്. അവന്‍ കമ്പനി മുതലാളിയെ വിളിച്ചിട്ട് തിരികെ വിളിക്കാം എന്ന് പറഞ്ഞു. ഞാന്‍ തിരികെ വന്നു കസേരയില്‍ ഇരുന്നു. ജിന്‍സി അപ്പോഴും ദൂരേക്ക്‌ നോക്കി ഇരിക്കുകയാണ്. ഞാന്‍ മുന്നോട്ടാഞ്ഞു ആ മുഖത്തേക്ക് നോക്കി. കണ്ണ് നിറഞ്ഞു ഒഴുകുകയാണ് എന്ന് മനസിലായി. എനിക്ക് പെട്ടന്ന് മനസലിവ് ഉണ്ടാകുന്നതല്ല. എന്നാല്‍ അവളോട്‌ എന്തോ ഒരു ഇഷ്ടം തോന്നി. എങ്ങനെയെങ്കിലും സഹായിക്കണം എന്ന തോന്നല്‍ ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *