ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Posted by

അത് നല്ല വാര്‍ത്ത‍ ആണല്ലോ. ഞാന്‍ ദൈവം ഒന്നും അല്ല. പോലെയും അല്ല. ഇത്രയൊക്കെ പൊക്കി അടിക്കണ്ട. ഇനി കാണണ്ട എന്ന മെസേജ് ഫോണില്‍ ഉണ്ട്. എന്നിട്ട് ചുമ്മാ തള്ളുന്നത് കണ്ടാല്‍ അറിയാം.

അയ്യോ മാഷേ അങ്ങനല്ല. അത് ഞാന്‍ ആകെ ടെന്‍ഷന്‍ ആയി മാഷെ അതാ. എന്നെ സാം വട്ടു പിടിപ്പിച്ചു. അതാ. ഞാനും മാഷും ഒരുമിച്ചു ആണോ എന്നൊക്കെ അങ്ങേര്‍ക്കു ഡൌട്ട് ആരുന്നു. അയാള്‍ അങ്ങനെ വല്ലോം പപ്പയോടു പറയുമോ എന്ന് പോലും ഞാന്‍ പേടിച്ചു. അതെല്ലാം കൂടി ഓര്‍ത്തപ്പോള്‍ ടെന്‍ഷന്‍ ആയി. എന്‍റെ മനസും ചെറുതായി ഒന്ന് പതറി. അപ്പോള്‍ ഓര്‍ത്തു ഇനി കാണുന്നത് ശരിയല്ല എന്ന്.

എന്ത് പതറി? സാം വിളിച്ച കാര്യം ഞാന്‍ പറഞ്ഞില്ല. ഇനി അതോര്‍ത്തു അവളെ ടെന്‍ഷന്‍ ആക്കണ്ട എന്ന് കരുതി.

അത് മാഷെ അതെങ്ങനെ പറയണം എന്നറിയില്ല. ആര്‍ക്കായാലും മാഷിനെ പോലെ ഒരാളെ ഇഷ്ടം ഉണ്ടാകുമല്ലോ. എനിക്ക് മാഷിനോട് ഒട്ടും അകല്‍ച്ച തോന്നുന്നില്ല. ഒരുപാടു നാളായി അറിയുന്ന പോലെ ഒരു ഫീല്‍. പലതവണ  നമ്മള്‍ അയച്ച മെസേജ് ഒക്കെ വായിച്ചു. എല്ലാം കൂടി ആയപ്പോള്‍ അങ്ങനെ എഴുതി പോയതാ. മാഷ് അത് വിട്ടേക്ക്. ഇപ്പോള്‍ ഞാന്‍ ഓക്കേ ആണ്.

എനിക്ക് തോന്നിയപോലെ തന്നെ അവള്‍ക്കും തോന്നി എന്നതില്‍ ചെറിയൊരു ആഹ്ളാദം തോന്നിയെങ്കിലും പുറമേ കാണിച്ചില്ല.

ഞാന്‍ പറഞ്ഞു, ജിന്‍സി ആവശ്യം ഇല്ലാതെ ടെന്‍ഷന്‍ അടിക്കണ്ട. ഇപ്പോള്‍ ഇവിടെ എത്തിയല്ലോ. നന്നായി ജോലി ചെയ്യുക. നല്ലൊരു ഉയര്‍ച്ച ഉണ്ടാകും. എന്‍റെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും സഹായം വേണമെങ്കില്‍ ഉണ്ടാകും. ടെന്‍ഷന്‍ ആകണ്ട.

താങ്ക്സ് മാഷെ. എനിക്ക് മാഷിനോട് സംസാരിക്കുമ്പോള്‍ ഒരുപാടു ആശ്വാസം തോന്നുന്നു. സാമിനെ കണ്ടും അറിഞ്ഞും ഞാന്‍ ആണുങ്ങളെ വെറുത്തു പോയിരുന്നു. മാഷിനെപ്പോലെയും ആളുകള്‍ ഉണ്ടല്ലോ.

ജിന്‍സി, സാമിന്റെ അവസ്ഥ അയാള്‍ക്കെ അറിയൂ. നിങ്ങള്‍ പരസ്പരം സംസാരിച്ചാല്‍ തീരുന്ന പ്രോബ്ലം ഉണ്ടാകു. വേണമെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാം.

എന്‍റെ മാഷെ മാഷിന് അറിയില്ല. അതൊന്നും വേണ്ട. ഇത് ഇങ്ങനെ പോകട്ടെ. ആദ്യം എനിക്ക് പപ്പയുടെ കടം വീട്ടണം. അതുവരെ ഇനി എനിക്ക് വേറെ ഒരു ടെന്‍ഷനും എടുത്തു തലയില്‍ വെക്കണ്ട. എനിക്ക് അല്പം വെള്ളം വേണം മാഷേ. അവള്‍ ടേബിളില്‍ ഇരുന്ന ഗ്ലാസില്‍ നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *