ഓർമ്മകൾ മനം തലോടും പോലെ [Tom]

Posted by

അതോടെ മീനാക്ഷി യുടെ പഠിപ്പ് നിർത്തി ,പഠിപ്പുര പൂട്ടി മനയ്ക്കലെ മാളികയിലെ മുകളിലത്തെ ഒറ്റമുറിയിൽ മീനു തടവിലാക്കപ്പെട്ടു …

മനക്കലെ പെണ്ണിനെ മോഹിച്ച കുറ്റത്തിൽ. ഇനി ഈ വീട്ടു പഠിക്കൽ കാലു കുത്തരുതെന്ന് വിലക്കി കേളനെയും കുടുംബത്തെയും മനക്കലെ പറമ്പീന്ന് പുറത്താക്കി…

മീനുവിൻ്റെ അച്ഛൻ അവളുടെ തേങ്ങിക്കരച്ചിലിനെയും ,എതിർപ്പിനെയും വകവെയ്ക്കാതെ തിടുക്കപ്പെട്ട് ദല്ലാൾ കൊണ്ട് വന്ന വിവാഹം ഉറപ്പിച്ചു

ഇതിനു ഇടയിൽ പലവട്ടം മീനാക്ഷിയെ കാണാൻ ശ്രെമിച്ച, കുട്ടനെ വാടക ഗുണ്ടകളെ ഇറക്കി തല്ലി ചതപിച്ചു മീനുട്ടിയുടെ അച്ഛൻ…

പല തവണകളായി കുട്ടനെ പല ഗുണ്ടകളെ കൊണ്ട് തല്ലി ചതപിച്ചു അവനെ ഇല്ലാണ്ട് ആക്കി….

അവസാനാം അവനെ മീനുവിന്റെ വിവാഹ തലേന്നും ആളുകളെ ഇറക്കി തല്ലി ചതച്ചു, അതിനു ഇടയിൽ തലയ്ക്കു അടി കൊണ്ട കുട്ടൻ അപ്പോൾ തന്നെ മരണത്തിനു കീഴടങ്ങി.. ഇരു ചെവി അറിയാതെ മനക്കലെ പറമ്പിൽ ആഴത്തിൽ കുഴി എടുത്തു മൂടി പുതച്ചു…

പക്ഷെ നാട്ടിൽ പാട്ടു ആയതു മീനു വേറെ ഒരുത്തന്റെ പെണ്ണ് ആകുന്നതു സഹിക്കവയ്യാതെ കുട്ടൻ നാട് വിട്ടു എന്ന് ആയിരുന്നു….

അങ്ങനെ ഉള്ള കള്ള കഥ ആയ മീനുവിൻ്റെ വിവാഹ തലേ ദിവസം എവിടേയ്ക്കോ നാടുവിട്ടു പോയ കുട്ടനെയോർത്ത് നീറി നീറി .. കേളൻ നെഞ്ചു പൊട്ടി മരിച്ചു …

ഇഷ്ടമില്ലാത്ത വിവാഹത്തിന് തല കുനിച്ച് കൊടുത്ത് താലിചാർത്തി ഭർത്താവിനൊപ്പം ഭർതൃഗ്രഹത്തിലേയ്ക്ക് യാത്രയായ മീനു…..

ബാംഗ്ലൂരിലെ അവളുടെ ഫ്ലാറ്റിലെ ബാൽകാണിയിൽ നിന്നു ഈ പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ അവളുടെ മനസ്സിൽ ഇനി ആ മണ്ണിലേയക്ക് ഒരു മടങ്ങിവരവുണ്ടാകരുതെന്ന് മനസ്സിൽ ഉറപ്പിച്ച് പൊട്ടി കരഞ്ഞു കൊണ്ടേയിരുന്നു …

മീനുവിൻ്റെനിറഞ്ഞൊഴുകുന്ന കണ്ണിൽ നിന്നും അടർന്ന് വീണ കണ്ണുനീർ തുള്ളികൾ തുടച്ച് മാറ്റിക്കൊണ്ട് അവളുടെ മകൾ ചോദിച്ചു ..

“അമ്മാ …. എന്തു പറ്റി അമ്മാ …?”

“ഒന്നുമില്ല മോളു …”

“അല്ല എന്തോ ഉണ്ട് പറയു അമ്മാ …?”

തൊടിയിലും മാഞ്ചോട്ടിലും മഴക്കാട്ടിലും പാടത്തും തോട്ടിലുമൊക്കെ പുതുമഴ നനഞ്ഞ മണ്ണിൻ്റെ ഗന്ധമേറ്റ് നടന്നു വളർന്ന എൻ്റെ ബാല്യങ്ങൾ ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു … അങ്ങനെ അങ്ങനെ ഞാനും ഓർത്തെടുക്കുകയായിരുന്നു …. ഓർമ്മകൾ മാത്രമായ മീനാക്ഷിയുടെ ബാല്യം ..

Leave a Reply

Your email address will not be published. Required fields are marked *