പേഴ്‌സണൽ കേസ് [Danmee]

Posted by

” വേണ്ട  എന്തെങ്കിലും  ആവിശ്യം  ഉണ്ടെങ്കിൽ  ഞാൻ  വിളിക്കാം “

നിത്യയും  ജയനും  പോലീസുകാർ പറഞ്ഞ റിസോർട്ടിലേക്ക് യാത്ര തിരിച്ചു.

റിസോർട്ടിനു മുന്നിൽ  പൊലീസ് വണ്ടി വന്നു നിന്നപ്പോഴേ  റിസോർട്ട് മാനേജർ  വെളിയിൽ  ഇറങ്ങി  വന്നു.

” നമസ്കാരം മേഡം “

” നമസ്കാരം….. ഇയാളെ  ഇതിന്  മുൻപ്  കണ്ടിട്ടുണ്ടോ “

“നിത്യ കയ്യിൽ ഇരുന്ന  കില്ലാറിന്റെ ഫോട്ടോ  കാണിച്ചു കൊണ്ട്  ചോദിച്ചു “

”   എസ്.ഐ സർ  സിസിടീവി ചെക് ചെയ്തപ്പോൾ കണ്ടിരുന്നു “

” അതിനു  മുൻപ് കണ്ടിട്ടില്ല  “

” ഓർക്കുന്നില്ല  മേഡം “

” നിങ്ങളുടെ  കഴിഞ്ഞ  മാസത്തെ  സിസിടീവി ഫുടേജ് എവിടെയാ. “

” ഞങ്ങളുടെ  ഓണർ കഴിഞ്ഞ തവണ വന്നുപോയപ്പോൾ  ഹാർഡ് ഡിസ്ക് ഉൾപ്പടെ ഇവിടെ നിന്ന്  എടുത്തുകൊണ്ടു പോയി  പിന്നെ   ഒരു മാസത്തിനു  മുൻപ് ആണ്‌  പുതിയ  ഹാർഡ് ഡിസ്ക്  ഓകെ  സെറ്റ് ചെയ്തത് “

” അതെന്താ ഓണർ   ഇങ്ങനെ  ഇടക്ക്  എടുത്തു കൊണ്ട്  പോകാറുണ്ടോ “

” ഇല്ല  അന്ന്  മേഡം  ഇവിടെ  വന്നതിന്റെ  പിറ്റേന്ന്  ആണ്‌  സർ  അതെക്കെ  ഊരി മാറ്റിയത് “

” ഞാൻ  വന്നതിന്  ശേഷമോ….. ഞാൻ  ഇവിടെ  ഇതിന് മുൻപ് വന്നിട്ടില്ല “

” ഇല്ല  മേഡം  മൂന്ന്  മാസങ്ങൾക്ക്  മുൻപ് ഞങ്ങളുടെ  ഓണറിന്റെ  പഴയ  ഗാങ്  ഇവിടെ  കൂടിയിരുന്നു … അന്ന്  മേഡം ഇവിടെ  വന്നിരുന്നു.  ഞാൻ  ഇറങ്ങാൻ  നേരം ആണ്‌  ആ  ഫ്രീ ലൻസ് വീഡിയോ ഗ്രാഫരും  മേഡവും കൂടി  ഇവിടെക്ക്  വന്നത് “

” ഏത് ഫ്രീ ലൻസ് വീഡിയോ ഗ്രാഫർ “

” സാറിന്റെ  കൂട്ടുകാരൻ  ആണെന്ന് പറഞ്ഞു  ഇടക്ക്  ഇവിടെ വന്ന്  ഫ്രീ  ഫുഡ്‌  അടിച്ചിട്ട് പോകും  അയാളുടെ  പേര് …. മാത്തൻ എന്നാണെന്ന് തോന്നുന്നു “

നിത്യക്ക്  ആകെ കൺഫ്യൂഷൻ അയി

” നിങ്ങളുടെ  ഓണർന്റെ  പേര്  എന്താ “

” വർക്കി “

Leave a Reply

Your email address will not be published. Required fields are marked *