ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]

Posted by

 

എന്നാൽ റോബിനും കൂട്ടരും ഞങ്ങളെ പണിയാൻ അവസരം നോക്കി നടന്നു… ഞങ്ങൾ ആണേൽ അങ്ങനെ കുറച്ചു പേര് അവിടെ ഇല്ല എന്ന മട്ടിൽ തന്നെ ആയിരുന്നു…

ഞങ്ങൾ ജൂനിയർസ്ന്റെ ഇടയിൽ മാത്രമല്ല സീനിയർസിന്റെ ഇടയിലും താരങ്ങൾ ആയി മാറി കഴിഞ്ഞിരുന്നു… ഇതിനിടയിൽ എനിക്ക് എലി അറിയാതെ ഒരു പ്രൊപോസലും കിട്ടി  പക്ഷെ ജീവനിൽ കൊതി ഉള്ളത് കൊണ്ട്  നമ്മൾ ആ പരിപാടി വേണ്ടെന്നു വച്ച് , നമുക്ക് നമ്മുടെ കാന്താരി തന്നെ ആണ് നല്ലത്….

നാളുകൾ കടന്നു പോയി

അങ്ങനെ വീണ്ടും ഒരു ചിങ്ങമാസം കൂടി വന്നു , കോളേജിലെ ഞങ്ങളുടെ ആദ്യത്തെ ഓണാഘോഷം . അത് പോലെ തന്നെ ഞങ്ങളുടെ ഏദൻ തോട്ടത്തിലെ പച്ചക്കറികളും പൂ ചെടികളും പൂത്തു തളിർത്തു , ഓണാഘോഷത്തിന് ടീച്ചേഴ്സിന്റെ സൈഡിൽ നിന്നും രാജീവ് സാറും , മലയാളം എടുക്കുന്ന അരവിന്ദ് സാറും , പിന്നെ മീന ടീച്ചറും , ആൻസി ടീച്ചറും ആണ് വോളന്റീയർ ആയി ഉണ്ടായിരുന്നത് … പൂക്കള മത്സരം , വടം വലി മൽസരം , ഉറിയടി പിന്നെ സ്റുഡന്റ്സിന്റെ കുറച്ചു കലാപരിപാടികൾ , കലാപരിപാടികൾ എന്ന് പറഞ്ഞാൽ ഓരോ ക്ലാസും മിനിമം 2  ഐറ്റം വച്ച്  പാർട്ടിസിപ്പേട്  ചെയ്യണം ..

പിന്നെ രാജീവ് സാർ പ്രത്യേകം ഓർമപ്പെടുത്തി റോബിനെയും ഗാങിന്റെയും മേൽ ഒരു കണ്ണ് വേണം എന്ന് , കാരണം അവനു ഞങ്ങൾ കാരണം നഷ്ടമായത് അവന്റെ ഇമേജ് ആണ് അത് തിരിച്ചെടുക്കാൻ എന്ത് തൊട്ടിത്തരവും അവൻ കാണിക്കാൻ മടിക്കില്ല

ഞങ്ങൾ ഓണാഘോഷം പരിപാടിക്കായി ഒരു ടീം ഉണ്ടാക്കി പെൺകുട്ടികളുടെ സൈഡിൽ നിന്നും എലിയും പിന്നെ സാന്ദ്ര എന്ന് പറയുന്ന കുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു ബോയ്സിന്റെ സൈഡിൽ നിന്നും ഞാനും വിനുവും , ആദ്യം തന്നെ ഞങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി , എലിയും പിന്നെ വേറെ അഞ്ചു പേരും ഡാൻസ് നു പേര് തന്നു …

 

പിന്നെ എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി ഞാനും ഒരു പാട്ടു പാടം എന്ന് ഏറ്റു .. ഡാൻസ് നു വേണ്ട costumes  ഞങ്ങളുടെ ക്ലാസ്സിലെ സാന്ദ്ര ഏറ്റെടുത്തു  , അവളുടെ ‘അമ്മ കത്രികടവിൽ ഒരു boutique  നടത്തുന്നുണ്ട് , പിന്നെ ബജറ്റ് calculation ആയിരുന്നു … ഞങ്ങൾ  ക്ലാസ്സിൽ ആകെ 48 പേരാണുണ്ടായിരുന്നത് , മിനിമം ഒരാള് 100 വച്ച് തരണം എന്ന് പ്ലാൻ ആക്കി , കൂടുതൽ ഉള്ളവർക്ക് കൂടുതൽ തരാം എന്നും … പിന്നെ പൂവ് വാങ്ങാനായി ഞാനും പിന്നെ വിനുവും യദുൻ  എന്ന കുട്ടിയും പോകാം എന്ന് ഏറ്റു … വടം വലി പ്രാക്ടീസ് ചെയ്യാനായി ഞങ്ങളുടെ ക്ലാസ്സിലെ ലോലൻ എന്ന് വിളി പേരുള്ള ഹരീഷ് ഏർപ്പാടാക്കാം എന്ന് പറഞ്ഞു , അവന്റെ പാപ്പൻ വടം വാലിയിൽ ഉസ്താദ് ആണത്രേ , ഷാജി പാപ്പൻ എന്ന് പറഞ്ഞാൽ എല്ലാരും അറിയും എന്നാണ് പറയുന്നത് … ഏഴു പേരാണ് ടീമിന് വേണ്ടത് , അത്യാവശ്യം ബോഡി ഉള്ളത് കൊണ്ട് എന്നെ ആദ്യമേ സെലക്ട് ആക്കി , പിന്നെ നമ്മുടെ ലോലൻ ഹരീഷ് , വിനു , തടിയൻ ബേസിൽ , ഷറഫുദീൻ , വിഷ്ണു , റെനീഷ്  അങ്ങനെ ഞങ്ങളുടെ ടീം റെഡി ആയി …  ഡ്രസ്സ് കോഡ് ആയി പ്രേമം സ്റ്റൈൽ ആണ് ഞങ്ങൾ തിരഞ്ഞെടുത്തത് , ബ്ലാക്ക് ഷർട്ടും വെള്ള മുണ്ടും , പെൺകുട്ടികൾ സെറ്റ് സാരി , അല്ലെ പട്ടു പാവാട … ഇനി ഒരാഴ്ച കൂടെ ഉണ്ട് ഓണാഘോഷത്തിന് ,, എലിയും കൂട്ടരും ക്ലാസിനു ശേഷം ഒരു മണിക്കൂർ ഡാൻസ് പ്രാക്ടീസ് തുടങ്ങി ,

Leave a Reply

Your email address will not be published. Required fields are marked *