ശ്രീനന്ദനം 5 [ശ്യാം ഗോപാൽ]

Posted by

ഞാൻ മൊബൈൽ സ്‌പീക്കറിൽ കണക്ട് ചെയ്തു കരോക്കേ ഓൺ ആക്കി ..

ഹ്മ്മ് ഹ്മ്മ്മ്

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം നീയാം സ്വരജതിയിൽ ഈ മൗനം വാചാലം സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും സാക്ഷിയായ് ഭാവുകങ്ങളെകുന്നു ശ്യാമമേഘങ്ങളും

പവിഴമഴയേ നീ പെയ്യുമോ ഇന്നിവളെ നീ മൂടുമോ വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ

ദൂരെ ഒരു മഴവില്ലിന്നേഴാം വർണ്ണം പോൽ തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

ആരാരുമേ തേടാത്ത നിൻ ഉൾനാമ്പു തേടി ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം തീരങ്ങൾ തേടി ചിറകേറിപോയിടാം മധുരമൂറും ചിരിയാലെ നീ പ്രിയസമ്മതം മൂളുമോ മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ കാലമാകുന്ന തോണിയിൽ നമ്മളിന്നിതാ ചേരവേ പീലിനീർത്തുന്നൊരായിരം ജാലമെന്നിലിന്നാകവേ

പവിഴമഴയേ നീ പെയ്യുമോ ഇന്നിവളെ നീ മൂടുമോ വെൺ പനിമതിയിവളിലെ മലരൊളിയഴകിലെ നാളങ്ങളിൽ എൻ കനവുകൾ വിതറിയ താരകങ്ങളെ കാണുവാൻ കാത്തു ഞാൻ

 

കണ്ണടച്ചാണ്‌ ഞാൻ പാടിയിരുന്നത് , അത്ര മാത്രം ഫീൽ ഉണ്ട് ഈ പാട്ടിനു , പ്രത്യേകിച്ച് നമ്മുടെ പെണ്ണിനെ ആലോചിച്ചു പാടിയാൽ വേറെ ലെവൽ ആണ് , പാടി കഴിഞ്ഞതും ഒരു സെക്കന്റ് എല്ലാരും സൈലന്റ് ആയി പിന്നീട് അങ്ങോട്ട് കയ്യടിയുടെ ബഹളമായിരുന്നു .. ഉമ്മച്ചിയാണ് എന്നെ സംഗീതം പഠിപ്പിച്ചത് , ഇപ്പോൾ പ്രാക്ടീസ് ചെയ്യാറില്ല എന്നെ ഉള്ളൂ .. ഒരു നിമിഷം കണ്ണിൽ നിന്നൊക്കെ കണ്ണീർ വന്നു ആദ്യമായാണ് ഒരു സ്റ്റേജിൽ പാടുന്നത് …

പെട്ടെന്നാണ് എലി  സ്റ്റേജിലേക്ക് ചാടി കയറി എന്നെ കെട്ടി പിടിച്ചത് … അവൾ ആണേൽ ഒറ്റ ചാട്ടത്തിനു എന്റെ ഒക്കത്തു കയറിയിരുന്നു .. കൊച്ചു കുട്ടികളെ പോലെ

 

 

വാട്സാപ്പിൽ തുരു തുരാ നോട്ടിഫിക്കേഷൻ വന്നു കൊണ്ടിരുന്നു പലരും വീഡിയോ എടുത്തു അയച്ചു തന്നതാണ് , ഫേസ് ബുക്കിൽ ലൈവ് പോയിരുന്നത്രെ , ഞങ്ങൾ എന്തായാലും ഫേമസ് ആയി …

Leave a Reply

Your email address will not be published. Required fields are marked *