വെക്കേഷൻ [അൻസിയ]

Posted by

അബുവിന്റെ അരികിലേക്ക് ചേർന്ന് നിന്ന് സുബി ചോദിച്ചു…

“സുഖം സന്തോഷം…. ഇത്ത പോകുന്നതിന് മുന്നേ ഇവളെ കെട്ടിച്ചാലോ നമുക്ക്…???

“മാമ എന്തിനാ നാട്ടിൽ വന്നത് എന്നെ കെട്ടിക്കാനാണോ…??

“ആഹ്…”

“എന്ന അവിടെ ഇരുന്ന് ചെയ്ത പോരെ… ??

“അതെന്തേ നിനക്ക് കല്യാണമൊന്നും വേണ്ടേ….??

“വേണ്ട ഞാൻ മാമയെ പോലെ ജീവിക്കാൻ തീരുമാനിച്ചു…”

“പെണ്ണിന്റെ വർത്താനം കേട്ടില്ലേ… നടക്കടി അങ്ങോട്ട്….”

ഉമ്മയെ രൂക്ഷമായി നോക്കി സുബി കാറിന്റെ അടുത്തേക്ക് നടന്നു….

“മാമ അവളെ ഇപ്പോഴൊന്നും കെട്ടിച്ചു വിടണ്ട അവൾക്ക് പഠിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്….”

“അങ്ങനെ എങ്കിൽ പഠിക്കട്ടെ അല്ലെ താത്ത…??

“വലിയ വലിയ പേരൊക്കെയ അവൾ പറയുന്നത്…”

“അതൊന്നും ഓർത്ത് നീ തല പുണ്ണാക്കണ്ട ….”

കാറിലേക്ക് ബാഗും ലഗ്ഗേജും കയറ്റി വെച്ച് അബു മുന്നിലെ സീറ്റിലേക്ക് കയറി…..

ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ട്ടപ്പെട്ടവർ ആയിരുന്നു അബുവും റംലത്തും.. എടുത്താൽ പൊങ്ങാത്ത കട ബാധ്യത മാത്രമാണ് അവർക്ക് ഉപ്പ ബാക്കി വെച്ചത്… ചെറിയ ശമ്പളത്തിന് കിട്ടിയ ജോലിക്ക് ഗൾഫിലേക്ക് കയറിയ അബു ഓരോന്നായി ഉപ്പ ഉണ്ടാക്കി വെച്ച കടമെല്ലാം വീട്ടി… ആകെ ഉണ്ടായിരുന്ന സ്ഥലം വിറ്റാണ് അന്ന് ഇത്തയെ കല്യാണം കഴിപ്പിച്ചു വിട്ടത്.. രണ്ടാമത്തെ മകൾ സുബിക്ക് ആറ് വയസ്സുള്ളപ്പോ അളിയനും ആക്സിഡന്റ് ആയി മരണപ്പെട്ടു… എല്ലാം നിർത്തി നാട്ടിലേക്ക് വരാനായി നിന്ന അബു വീണ്ടും അവിടെ പിടിച്ചു നിന്നു തന്റെ സഹോദരിക്കും മക്കൾക്കും വേണ്ടി …. അതിലയാൾക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതം തന്നെയായിരുന്നു .. …

“ടീ നിന്റെ കെട്ടിയോൻ വരുന്നുണ്ടോ….??

“പോയിട്ടിപ്പൊ ആറു മാസമല്ലേ ആയിട്ടുള്ളു മാമ…”

“നിന്റെ പ്രസവത്തിന് എമർജൻസി ലീവിനല്ലേ വന്നത്…??

“ഒരു കൊല്ലം തികഞ്ഞിട്ട് വരുമെന്നാണ് പറയുന്നത്…”

“എന്ന നിങ്ങളെ അങ്ങോട്ട് കൊണ്ടുപോകാൻ പറയ്…”

“ഇപ്പൊ കിട്ടുന്ന ശമ്പളം തന്നെ വീട്ടിൽ തികയണില്ല… അതൊന്നും നടക്കൂല മാമ…”

“മാമ കണ്ടിരുന്നു അല്ലെ….??

“രണ്ട് ദിവസം മുന്നേ വന്നിരുന്നു….”

“മാമ എനിക്ക് കല്യാണം നോക്കുന്ന കാലത്ത് ഗൾഫിലേക്ക് കൊണ്ട് പോകാൻ കഴിവുണ്ടോന്ന് ആദ്യം നോക്കണേ….??

Leave a Reply

Your email address will not be published. Required fields are marked *