കുടുംബപുരാണം 7 [Killmonger]

Posted by

അവർ സൊസൈറ്റിയുടെ തിണ്ണയിൽ  പാത്രം വച്ചു ..

“എഹ് .. അപ്പോ പാത്രം ആരും എടുത്ത് കൊണ്ട് പോവില്ലേ .”

“ആര് കൊണ്ട് പോവാൻ .. ഒരു 10 മിനിറ്റ് കഴിഞ്ഞാൽ ഇവിടെ പാത്രം കൊണ്ട് നിറയും .. പിന്നെ ഇവിടെ ഉള്ള കടകൾ ഒക്കെ തുറക്കില്ലെ ..”

“ഓഹ് .. അല്ല .. അപ്പോൾ പൈസയോ ..”

“അത് പാത്രത്തിന് പുറത്ത് പേര് എഴുതി വച്ചിട്ടുണ്ട് .. ഓരോടുത്തർ എത്ര പാലാണ് കൊടുത്തത് എന്ന് അളന്ന് ചിട്ടപ്പെടുത്തി ആഴ്ചയുടെ അവസാനം പൈസ തരും ..”

“അല്ല .. അപ്പോ ..പറ്റിക്കാൻ എളുപ്പം അല്ലേ ..?”

“മോനേ .. എത്ര പാലാണ് ദിവസവും കൊണ്ട് പോവുന്നത് എന്ന് ഞങ്ങള്ക്ക് അറിയാം .. അപ്പോ , ലിറ്റർന് എത്ര ആണെന്ന് അറിയാമെങ്കിൽ നമുക്ക് തന്നെ കണക്ക് കൂട്ടാലോ .. പിന്നെ ഈ സൊസൈറ്റി ഇവിടത്തെ കുടുംബശ്രീ കാരാണ് നടത്തുന്നത് , അവർ പാൽ മൊത്തത്തിൽ ടൌണില് കൊണ്ട് പോയി ചെറിയ ലാഭത്തിന് വിറ്റ് ഞങ്ങൾക്ക് പൈസ തരുന്നു .. “

“ഓഹ് .. അങ്ങനെ ..”

സൊസൈറ്റിയില് നിന്ന് ഞങ്ങൾ തിരിച്ചു നടന്നു ..

“അല്ല ഇതെന്താ മോന്റെ ചെവിയില് ..”

“ഓഹ് .. ഇതോ .. ഇതു ബ്ളുടൂത്ത് ഇയർ ഫോണ് ആണ് .. “

‘എഹ് ..”

ഞാൻ എന്റ വലത്തെ ചെവിയിലെ ഇയർ പീസ് എടുത്ത് അവരുടെ ചെവിയില് വച്ചു കൊടുത്തു എന്നിട്ട് രാവണപ്രഭു സിനിമയിലെ ‘അറിയാതെ .. അറിയാതെ ..” സോങ് വച്ചു കൊടുത്തു ..

അവർ പാട്ട് കേട്ട് ആശ്ചര്യത്തോടെ എന്നെ നോക്കി .. പുരികം പൊക്കി തല ഇളക്കി അടി പോളി എന്ന് കാണിച്ചു ..

ആ ഇയർ പീസ് ഊരി എനിക്ക് തിരിച്ച് താരാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു , അവരുടെ ചെവിയില് തന്നെ തിരിച്ചു വച്ചു ..

അങ്ങനെ പാട്ടും വർത്തമാനവും ഒക്കെ ആയി ഞങ്ങൾ തിരിച്ചു നടന്നു ..

Leave a Reply

Your email address will not be published. Required fields are marked *