കുടുംബപുരാണം 7 [Killmonger]

Posted by

ഞാൻ വേഗം എഴുന്നേറ്റു ..

“നീ .. വരുന്നില്ലടി ..?” എന്റെ അടുത്ത് ഇരുന്ന് ഫോണിൽ കളിക്കുന്ന ഉമയെ  നോക്കി ഞാൻ ചോദിച്ചു

“അഹ് .. ണ്ട് ..”

“എന്ന .. വ ..”

.

“അമ്മച്ചാ ഞാൻ വണ്ടി ഒന്ന് എടുക്കുന്നുണ്ടെ .. “

മാറ്റി ഇറങ്ങിയ ഞാൻ തൊടിയില് നിൽക്കുന്ന അമ്മച്ചനെ വിളിച്ചു പറഞ്ഞു ..

“അഹ് .. കാർ എടുത്തോ , മറ്റേത് എടുക്കണ്ട .. ഇവിടെ അവിശ്യം ണ്ട് ..”

“ഒക്കെ ..”

‘അമ്മേ , ഞങ്ങൾ ഇറങ്ങാണെ ..”

തരവാടിന്റെ ഉള്ളിലേക്ക് നോക്കി ഞാൻ വിളിച്ച് കൂവി ..

ഞാൻ വേഗം പോർച്ചിലേക്ക് നടന്നു .. തറവാടിന്റെ സൈഡിൽ ഉള്ള പഴയ ആലയാണ് ഇപ്പോഴത്തെ പോർച്ച് ..

രണ്ട് വണ്ടി അവിടെ മൂടി ഇട്ടിരുന്നു .. ഞാൻ രണ്ടെണ്ണത്തിനെയും നോക്കി , എന്നിട്ട് ഒന്നിൽ പിടിച്ചു വലിച്ചു , പഴയ മോഡൽ സിൽവർ കളർ ടൊയോട്ട ഇന്നോവ .. തുടച്ചു മിനുക്കി കുട്ടപ്പനാക്കി വച്ചിരിക്കുന്നു ..

ഞാൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു .. ഒന്ന് സ്റ്റിയറിങ് തൊട്ട് കണ്ണടച്ച് പ്രാർഥിച്ചു .. വണ്ടി സ്റ്റാർട്ട് ആക്കി .. നല്ല സമൂത്തായി പുള്ളി സ്റ്റാർട്ട് ആയി .. ഒന്ന് എരപ്പിച്ച് എഞ്ചിൻ ചൂടാക്കി .. അവിടന്ന് എടുത്ത് മിഥുനെയും ഉമയെയും കയറ്റി വണ്ടി തറവാട് കടന്നു .. മിഥു മുൻപിലും ഉമ പിന്നിലും ആയിട്ടാണ് ഇരുന്നത്  ..

.

“അവര് .. അവിടെ എത്തിയോ എന്ന് വിളച്ചു നോക്ക് ..”

ഡ്രൈവിങിനിടെ ഞാൻ മിഥുനോട് പറഞ്ഞു ..

“അഹ് .. അവര് കവലേൽ ആ പച്ചകറി പീടിയെന്റെ മുൻപിൽ ഉണ്ടാവും  .. ഞാൻ നേരത്തെ വിളിച്ചപ്പോൾ ഓര് അങ്ങനാ പറഞ്ഞേ ..”

“അഹ് ..”

 

പറഞ്ഞത് പോലെ അവർ പച്ചകറി കടയുടെ മുൻപിൽ ഉണ്ടായിരുന്നു .. അങ്ങനെ അവരെയും പിക്ക് ചെയ്ത് ഞങ്ങൾ യാത്ര തുടങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *