ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]

Posted by

 

വൈകിട്ട് ജോലി കഴിഞ്ഞ് ക്ഷീണിച്ചു കുഴഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കടയിലിരുന്ന് അബ്ദുക്ക വിളിച്ചത്.

“റഫീക്കേ… മോൻ എവിടെപ്പോയിട്ട് വരുന്ന് ?” “ഒരു കൂട്ടുകാരനെ കാണാൻ പോയിട്ട് വരുന്ന വഴിയാണിക്കാ…”

 

വെറുതെ ഒരു നുണ പറഞ്ഞു. പക്ഷേ തന്റെ വസ്ത്രത്തിലും കാൽ പാദങ്ങളിലും പറ്റിയിരുന്ന ചെളിമണ്ണ് കണ്ടപ്പോൾ അദ്ദേഹം സംശയത്തോടെ നോക്കി.

“നീ വാ…ഒരു ചായ കുടിച്ചിട്ട് പോയിക്കോളി..”

 

വേണ്ടെന്ന് പറഞ്ഞെങ്കിലും ഇക്ക കടയിലേക്ക് വലിച്ചു കയറ്റി ബെഞ്ചിൽ പിടിച്ചിരുത്തി. ചായ വാങ്ങാൻ കൈ നീട്ടുമ്പോൾ ഇക്കയുടെ നോട്ടം ജോലി ചെയ്ത് പൊള്ളിയ ഉള്ളം കൈയിലെ കുമിളകളിലേക്കായി. ചായ ബെഞ്ചിൽ വച്ചിട്ട് പെട്ടെന്നാണ് കൈയിൽ കയറിപ്പിടിച്ചത്.മടക്കി വച്ചിരുന്ന വിരലുകൾ ബലം പ്രയോഗിച്ച് ഇക്ക പിടിച്ചു നിവർത്തി. പോള്ളി വെള്ളം നിറഞ്ഞ രണ്ടുമൂന്ന് കുമിളകൾ. ഒരുനിമിഷം അത് നോക്കിനിന്നിട്ട് ഇക്ക തന്റെ മുഖത്തേക്ക് നോക്കി.അപ്പോൾ  ആ കണ്ണുകൾ നിറഞ്ഞിരുന്നു.

 

ഇക്ക പക്ഷേ ഒന്നും ചോദിച്ചില്ല, പറഞ്ഞതുമില്ല. പക്ഷേ അന്ന് രാത്രി കടയടച്ചിട്ട് ഇക്ക നേരെ വന്നത് വീട്ടിലേക്കായിരുന്നു.

“ഇത്താ… നിങ്ങളെ ഞാൻ കണ്ടിരിക്കുന്നത് എന്റെ കൂടപ്പിറപ്പിനെപ്പോലെയല്ലേ ? അതിൽ നിങ്ങക്ക് വല്ല സംശയോമൊണ്ടോ ?” വന്നപാടെ ഉമ്മയോട് ഒറ്റ ചോദ്യമായിരുന്നു.

 

“അതെന്താ അബ്ദൂ നീയിപ്പോ ഇങ്ങനെ ചോയിക്കാൻ. ?” ഉമ്മക്ക് ഒന്നും മനസ്സിലായില്ല.

“അല്ല, ഇവനെ ഇഷ്ടികക്കളത്തിൽ പണിക്ക് വിടുന്നേന് മുൻപ് നിങ്ങക്ക് എന്നോട് ഒന്നു പറയാരുന്ന്..”

“ഓ..അതാണോ കാര്യം. എന്റബ്ദൂ നമ്മളൊക്കെ പാവത്തുങ്ങളല്ലേ ? പഠിപ്പിക്കാൻ ആശയില്ലാഞ്ഞിട്ടല്ല. പക്ഷേ, ഒരു വഴിയും കാണാഞ്ഞിട്ടാ അബ്ദൂ…”

 

ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

” അവളെയും കൂട്ടി ഈ നാട്ടിലേക്ക് പണ്ട് ഞാൻ ഓടിവന്നപ്പോ നിങ്ങള് മാത്രേ ഉണ്ടായിരുന്നുള്ളൂ ഞങ്ങളെ സഹായിക്കാൻ. ഉയിരു പോകണവരേയും അത് ഞമ്മക്ക് മറക്കാൻ പറ്റൂല്ല. ഇത്താ… ഞാൻ ഒത്തിരി സമ്പാദിച്ച് വച്ചിട്ടൊന്നുമില്ല.എങ്കിലും റഫീക്കിന്റെ പഠിത്തത്തിൽ ഞമ്മള് ഓനെ സഹായിക്കും. പക്ഷേ ഒരു കാര്യം മാത്രം. ഓൻ പഠിച്ച് വല്യ നിലേൽ എത്തുമ്പോ എന്റെ മക്കളെ മറക്കരുത്. അത്രേയുള്ളൂ..”

Leave a Reply

Your email address will not be published. Required fields are marked *