ഞാൻ അലക്സ് [AARKEY]

Posted by

ഞാൻ അലക്സ്

Njaan Alex | Author : Aarkey


വായിക്കുന്ന എല്ലാവരും ലൈക്കും കമെന്റും ഇടണം …….. അതൊക്കെ കാണുമ്പോയാണ് മനസ്സിനൊരു സന്തോഷം ….. നിങ്ങൾക്ക് ഈ കഥ തീർച്ചയായും ഇഷ്ടപെടും ……… സ്നേഹത്തോടെ ……… AARKEY ……………

ഞാൻ അലക്സ് ഞാൻ ഒരു നാട്ടിൻപുറത്ത് കാരനാണ് ……. 26 വയസ്സ് ……………  പൊന്ന് വിളയുന്ന നാട്ടിലേക്ക് ജോലിതേടി പോകുകയാണ് ………. എന്റെ ഒരു കൂട്ടുകാരൻ അവിടുണ്ട് സുൾഫിക്കർ …….  സ്നേഹത്തിന്റെയും ക്ഷമയുടെയും മറ്റൊരു വാക്ക് …….   സുൾഫിക്കർ …….  സഹായിക്കുന്നത് കൊണ്ട് പറയുന്നതല്ല ……… അത് നിങ്ങൾക്ക് വഴിയേ മനസിലാകും …………..

അവൻ എന്നെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് ………അവൻ ഒരു കടയിലാണ് ജോലി ചെയ്യുന്നത് …… വലിയ സാലറി യൊന്നും ഇല്ല ……….. അവൻ ഉള്ള ധൈര്യത്തിലാണ് ഞാൻ അങ്ങോട്ട് പോകുന്നത് ……..  എന്റെ കയ്യിൽ ആകപ്പാടെ  8000  രൂപയുണ്ട് …….. നാട്ടിൽ നിന്നും പലിശക്ക് എടുത്തതാണ് ………  ജോലിയില്ലാതെ തിരികെ പോകുന്നത് ചിന്തിക്കാൻ കൂടി വയ്യ ……  ജോലി കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെക്കിടന്ന് ചാകും ……. നാട്ടിൽ തിരിച്ചു പോകുന്നതിനേക്കാൾ നല്ലത് അതായിരിക്കും ……….  എന്ത് ജോലിയായാലും ചെയ്യും ……  വേറെ ജോലിയൊന്നും അറിയില്ല …….. നാട്ടിലെ നല്ലൊരു ജിം ട്രെയിനർ ആണ് …….. ഞാൻ ഇപ്പൊ എഞ്ചിനീയറിംഗ് കഴിഞ്ഞു മൂന്ന് വർഷമായി ….. നാട്ടിൽ കുറെ അലഞ്ഞു ….  അങ്ങിനെ സുൾഫിക്കർ നാട്ടിൽ വന്നപ്പോൾ അവനാണ് എന്നെ ഇവിടേക്ക്   വരാൻ പറഞ്ഞത് ……..  എനിക്കവൻ വിസിറ്റിങ് വിസയും അയച്ചു തന്നു ………

ഞാൻ വിമാനത്താവളത്തിൽ എത്തി ……….  സുൾഫി എന്നെ കൂട്ടികൊണ്ട് പോകാൻ വന്നിട്ടുണ്ടായിരുന്നു ……….  എന്നെയും കൂട്ടി അവൻ ഒരു പഴയ ഫ്ലാറ്റിൽ എത്തി …….. ഒരു ഹാളിനെ മൂന്നായി പാർട്ടീഷൻ ചെയ്തിട്ടുണ്ട് ………. അതിൽ ഒന്നിലാണ് അവനും കൂടെ ജോലിചെയ്യുന്ന ഒരു കൂട്ടുകാരനും താമസിക്കുന്നത് ………..  ഒരു ചെറിയ കട്ടിൽ …….  അവർ രണ്ടുപേരുമാണ് കിടക്കുന്നത് ……..  അപ്പുറത്തെ മുറികളിലും താമസ്സക്കാരുണ്ട് ……… ചെറിയ ജോലിയുള്ള ആൾക്കാരാണ് ഇവിടെ താമസിക്കുന്നത് ……….. പിന്നെ ജോലി തിരക്കി വരുന്ന ആൾക്കാരും ………

Leave a Reply

Your email address will not be published.