അമ്മക്കിളിക്കൂട് [അതിരൻ]

Posted by

വാഹനങ്ങളുടെ ഹോൺ ശബ്ദമാണ് ലിസിയെ തിരികെ കൊണ്ടുവന്നത്. സിഗ്നലിൽ തനിക്ക് മുന്നിൽ കിടന്നിരുന്ന വണ്ടികൾ കുറച്ചധികം ദൂരം മുന്നിലേക്ക് നീങ്ങിയത് കണ്ട് ലിസി അവളുടെ കാറും മുന്നോട്ട് എടുത്തു.

= = =

കെവിൻ വീട്ടിൽ എത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. പുറത്ത് തെളിഞ്ഞിരിക്കുന്ന വിളക്കുകളുടെ വെളിച്ചത്തിൽ ഗാർഡൻ മനോഹരമായി കാണപ്പെട്ടു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് , ചെടികളുടെ ഇടയിൽ ഒരു അനക്കം! ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോൾ കാര്യം മനസ്സിലായി. ഗാർഡനിലെ ചെടികൾക്ക് വെള്ളം കൊടുക്കുകയായിരുന്നു ലിസി.

“മമ്മി ഇന്ന് വരാൻ ലേറ്റായോ?” സാധാരണ വൈകുന്നേരമാണ് ലിസി ചെടികൾ നനയ്ക്കാറ്. ഈ നേരത്ത് അവളെ ഗാർഡനിൽ കാണാത്തതാണ്. “ഉം , കുറച്ച് തിരക്കുണ്ടായിരുന്നു” ഹോസ് ചെടികളുടെ ഇടയിൽ ഇട്ടുകൊണ്ട് ലിസി പറഞ്ഞു. മമ്മിയുടെ മറുപടി കേട്ട് കെവിൻ ഒരു ചിരിയോടെ തന്റെ സ്പോർട്സ് ബൈക്ക് പോർച്ചിൽ നിർത്തിയിരുന്ന ലിസിയുടെ കാറിന്റെ അടുത്തേക്ക് ഓടിച്ച് കൊണ്ടുപോയി നിറുത്തി.

അത്താഴം റെഡിയാക്കുന്ന സമയത്താണ് തന്റെ പഴയ ക്ളാസ്മേറ്റ് ആയ രമ്യയുടെ കാൾ ലിസിയെ തേടി വരുന്നത്. ആക്റ്റീവ് അല്ലെങ്കിലും ആയിടെ തുടങ്ങിയ കോളേജിലെ പഴയ കൂട്ടുകാരുടെ ഗ്രൂപ്പിൽ വല്ലപ്പോഴും ലിസി കയറാറുണ്ട്. ആ കാൾ കുറച്ചുനേരം നീണ്ടു. സമയം ഒന്പത് കഴിഞ്ഞപ്പോഴാണ് രമ്യ ബൈ ബൈ പറഞ്ഞ് പോയത്. കാൾ അവസാനിപ്പിച്ച് ലിസി ഭക്ഷണം എടുത്തു വച്ചു. കെവിനെ നോക്കിയിട്ട് അകത്ത് എവിടെയും കണ്ടില്ല. അവനെ വിളിക്കാനായി അവൾ പുറത്തേക്ക് പോയി.

വരാന്തയുടെ കുറച്ച് അപ്പുറത്തായുള്ള ഷെഡ്ഡിൽ ജോസഫിന്റെ പഴയ കാർ ്് ഇട്ടതിന്റെ അടുത്തായി ഉള്ള നെറ്റിന്റെ ഊഞ്ഞാലിൽ കിടക്കുകയാണ് കെവിൻ. അവൻ ആരോടോ കാര്യമായ ചാറ്റിങ്ങിൽ ആണെന്ന് ലിസിക്ക് മനസ്സിലായി. അവൾ പതിയെ ഒന്ന് മുരടനക്കി. അത് കേട്ട കെവിൻ ഫോൺ മാറ്റിവച്ച് എന്താ എന്നുള്ള രീതിയിൽ മമ്മിയെ നോക്കി.

“നിനക്ക് ഭക്ഷണമൊന്നും വേണ്ടേ?” “ഓഹ് , സമയം ഇത്രയുമായോ!” കെവിൻ ഊഞ്ഞാലിൽ നിന്ന് ഇറങ്ങി. “ഉം , നിന്റെ ഫോൺ ഉപയോകം കുറച്ച് കൂടുന്നുണ്ട്” പറഞ്ഞുകൊണ്ട് തനിക്ക് മുന്നിലായി അകത്തേക്ക് നടക്കുന്ന മകന് പിറകെ ലിസിയും ഉള്ളിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *