അമ്മക്കിളിക്കൂട് [അതിരൻ]

Posted by

“ഓക്കെ, നിങ്ങൾക്ക് പ്രായപൂർത്തിയായ ഒരു ്് മകനുണ്ടല്ലോ അവന്റെ അഭിപ്രായം ചോദിച്ചോ?” ആവശ്യമില്ലാത്ത ഒന്ന് ആയിരുന്നു എങ്കിലും അങ്ങനെ ചോദിക്കാനാണ് ലിസിക്ക് തോന്നിയത്. “അവൻ ദിവസവും ഇയാളുടെ ദ്രോഹം കാണുന്നതാ മാടം , അവന് എതിർപ്പൊന്നുമില്ല.” “നിനക്കും നിന്റെ മോനും ഞാൻ എന്ത് ദ്രോഹമാടീ ചെയ്തേ?” ദേഷ്യം നിയന്ത്രിക്കാനാകാതെ സുമേഷ് ഇരുന്ന ഇടത്ത് നിന്നും ചാടി എഴുന്നേറ്റു.

“അതേയ് , ഇവിടെ കെടന്ന് ബഹളം വെക്കണ്ട. പുറത്ത് പോലീസുണ്ട്” അതും പറഞ്ഞ് അങ്ങോട്ട് വന്ന സുനിതയെ ലിസി നോക്കി. “നിങ്ങൾ വെറുതെ പ്രശ്നമുണ്ടാക്കരുത് , രാധികയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മനസ്സിലായല്ലോ? അതുകൊണ്ട് ബഹളം വച്ച് കാര്യങ്ങൾ കൂടുതൽ ്് വഷളാക്കരുത്” ലിസി പറഞ്ഞത് കേട്ട് സുമേഷ് തിരികെ കസേരയിലേക്ക് ഇരുന്നു.

“രാധിക, എന്തുകൊണ്ടാണ് നിങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലാത്തത്?” “എനിക്ക് ഇങ്ങേരുടെ കൂടെ ജീവിക്കാൻ താൽപര്യമില്ല മാടം” അവളുടെ മറുപടി കേട്ട ലിസി സുമേഷിനെ നോക്കി. “നിങ്ങൾ കുറച്ച് നേരം പുറത്ത് ഇരുന്നോളു , ഞാൻ ഇവരോട് ഒന്ന് സംസാരിക്കട്ടേ” ലിസി പറഞ്ഞപ്പോൾ അയാളും സുനിതയും വെളിയിലേക്ക് പോയി.

സുമേഷ് പോയിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന രാധികയെ ലിസി ശ്രദ്ധിച്ചു. “രാധികയും ്് സുമേഷും തമ്മിൽ എന്താ പ്രശ്നം?” “പ്രശ്നങ്ങൾ ഒന്നൊന്നുമല്ല മാടം , തീരെ പറ്റില്ല എന്ന് തോന്നിയപ്പോഴാ ്് ഡിവോഴ്സിനേക്കുറിച്ച് ചിന്തിച്ചത്”. “സുമേഷ് മദ്യപിക്കാറുണ്ടോ?” ലിസിയുടെ ചോദ്യത്തിന് അതെ എന്നവൾ തലയാട്ടി. “മദ്യപിച്ചിട്ട് ഉപദ്രവിക്കാറുണ്ടോ?” അതിനും മറുപടി പഴയത് തന്നെയായിരുന്നു.

“ഇതൊക്കെ മതിയായ കാരണങ്ങളാണ് , എന്നാലും നിങ്ങളുടെ ഇടയിൽ വേറെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നു. ശരിയല്ലേ?”

ലിസിയുടെ ചോദ്യം രാധികയെ അമ്പരപ്പിക്കുന്നതായിരുന്നു. “എന്തുതന്നെ ആയാലും തുറന്നു പറഞ്ഞോളൂ. ഒരു ചേച്ചി ആയിട്ട് കണ്ടാൽമതി എന്നെ”.

“സുമേഷേട്ടൻ കുറച്ചൊക്കെ കുടിക്കുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്തും അങ്യേര് മദ്യപിക്കാറുണ്ട്. പിന്നെ പിന്നെ അത് വല്ലാതെ കൂടി. ജോലിക്ക് പോകാതെയായി”.

“ജോലിക്ക് പോകാതെ ്് ആയതിൽപ്പിന്നെ ബിസിനസ് ചെയ്യാൻ തുടങ്ങി. അറിയാത്ത ബിസിനസ് ചെയ്ത് എന്റെ സ്വർണവും , സ്ഥലവുമെല്ലാം തുലച്ചു. അതെല്ലാം സഹിച്ചു മാടം , ആരൊക്കെയോ പറയുന്നത് കേട്ട് എന്നെ സംശയിച്ച് തുടങ്ങി. കുടിച്ചിട്ട് വന്ന് തല്ലാൻ തുടങ്ങി. അയൽവീട്ടുകാരെയും കുടുംബത്തുള്ളവരേയും വെറുപ്പിച്ചു. ആരും ഒരു സഹായത്തിനും വരാതെയായി”. ഒന്നും മിണ്ടാതെ രാധിക പറയുന്നതും കേട്ട് ലിസി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *