ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Posted by

 

അല്ല ഈ വീട്ടിലെ എല്ലാരും ഇതെവിടെ പോയിന്നു വിചാരിച്ചു നടുമുറ്റത്ത് എത്തിയപ്പോൾ ദാ നില്കുന്നു പുറംപണിയ്ക്കു വരാറുള്ള  ദേവകി തള്ള.. പണ്ട് ഭർത്താവിന്റെ കയ്യിൽ നിന്ന് വീക്ക് കിട്ടി ചെവി പോയതാണെന്ന് നാട്ടുകാര് പറയുന്നു.. പഴയൊരു പടക്കം ആണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പട്ടടത്തു വീട്ടിലെ ഗോവിന്ദ പൊതുവാളിന്റെ ആണ് അവരുടെ ഇളയ രണ്ടു മക്കളും എന്നൊക്കെയാണ് സംസാരം. ഒരിക്കൽ പൊതുവാൾ ‘ഊരിപ്പിടിച്ച വാളിൽ’ ദേവകി ‘പിടിച്ചോണ്ട്’ നില്കുന്നത് കണ്ടപ്പോ കെട്ടിയവൻ വീക്കിയതാണെന്നു ഒരു പക്ഷം. അതല്ല ‘വാളിൽ’ ദേവകിയുടെ പല്ലു കൊണ്ട് ചോര പൊടിഞ്ഞപ്പോ പൊതുവാൾ തന്നെ വീക്കിയതാണെന്നു വേറൊരു പക്ഷം. ആർക്കറിയാം..  വെറുതെ അല്ല ആരെയും വിളിച്ചിട്ടു കേൾക്കാഞ്ഞത്..

 

“ദേവകിയമ്മേ, എല്ലാരും എന്തിയെ?”

 

എടുക്കാവുന്ന മുഴുവൻ ഒച്ചയും എടുത്തു ചോദിച്ചപ്പോ അതാ വരുന്നു മുതുക്കിയുടെ മറുപടി : “പല്ലാവൂർ ദേവനാരായണനോ? അത് മോൻ പണ്ട് ടിവിയിൽ കറങ്ങുന്ന കാസ്സറ്റു ഇട്ടു കാണിച്ചു തന്നതല്ലിയോ? പുതിയ വല്ല സിനിമയും മതി ”

അതിന്റെ കൂടെ ബാക്കിയുള്ള കുറച്ചു കറ പിടിച്ച പല്ലും കാണിച്ചു മുതുക്കി ഒരു ഇളി…

 

“ആഹാ ബെസ്ററ്” സ്വന്തം തലവിധിയെ പഴിച്ചു ഞാൻ വടക്കു വശത്തുള്ള വാതിൽ വഴി മുറ്റത്തേയ്ക് ഇറങ്ങി.

 

ഒന്ന് പുകച്ചാലോ! അല്ലെങ്കിൽ വേണ്ട തള്ളയ്ക് ഒടുക്കത്തെ മൂക്കാണ്… മുറുക്കം, അതാ നല്ലതു… മാവിലേയ്ക് പടർന് കയറിയ കൊടിയിൽ നിന്ന് ഒരു വെറ്റില പറിച്ചു ഞ്ഞെടുപ്പും കളഞ്ഞു വാൽ എടുത്തു ഉച്ചിയ്ക് വെച്ച് ഞാൻ ഉമ്മറക്കോലായിലേക്കു നീങ്ങി..

 

“ഹോ സമാധാനം, വല്യപ്പന്റെ വെറ്റില ചെല്ലം ചുവര് അലമാരയിൽ തന്നെയുണ്ട്.. അതിൽ ഇനി അടയ്ക്കയും ചുണ്ണാമ്പും ഒക്കെ ഉണ്ടാവോ എന്തോ..”

 

തുറന്നു നോക്കിയപ്പോൾ എല്ലാമുണ്ട്.. വല്യമ്മ തള്ളയെ കൊണ്ട് ഇങ്ങനെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലൊന്നും വിചാരിച്ചു ഞാൻ വെറ്റിലയുടെ ഞരമ്പ് തെളിയിച്ചു തുടങ്ങി.

 

കണ്ണൊന്നു പാളിയപ്പോ അതാ പടിപ്പുര കടന്നു കയറി വരുന്നു ശേഖരന്കുട്ടി.

 

“ദുരിതം! ഇനി കള്ളുകുപ്പി കിട്ടാതെ പോവില്ല”

Leave a Reply

Your email address will not be published. Required fields are marked *