ആദിത്യ അയ്യരുടെയും ആദിലക്ഷ്മി അയ്യരുടെയും ഓർമ്മക്കുറിപ്പുകൾ [തുണ്ടത്തു എഴുത്തച്ഛൻ]

Posted by

 

നെഞ്ചു പെട്ടെന്ന് ഇടിയ്ക്കുന്നത് പോലെ..

 

“നീ വരുന്നോ അത് ഞാൻ പഴയ ചൂരല് എടുക്കണോ?”

 

ചേച്ചിയുടെ ശബ്ദം കേട്ടു മനസ്സ് ഉണർന്നു, ഏതോ ഒരു അവസ്ഥയിൽ ഞാൻ ഊട്ടുപുരയിലേക്കു നടന്നു.

നടുമുറ്റത്ത് ഇറങ്ങി അണ്ടാവില് ഇരുന്ന കുറച്ചു വെള്ളമെടുത്തു കയ്യും കാലും കഴുകി കയറാൻ തുടങ്ങിയപ്പോ ഒരു അശരീരി കേൾക്കാം “ഉപ്പൂറ്റി തേച്ചു കഴുകെടാ ചെറുക്കാ” ചേച്ചിയുടെ ശബ്ദം.

 

“ഇതിനാത്തു  ഇനി വല്ല ബൈനോക്കുലറും കൊണ്ട് ഒളിച്ചിരുന്ന് നോക്കുവാണോ ചേച്ചി?!

ശബ്ദം മാത്രമുണ്ട്. വെളിച്ചം കുറവായതു കൊണ്ട് ഊട്ടുപുരയുടെ കനാലയ്ക്കൽ ഒന്നും കാണാൻ വയ്യ. അവിടുന്ന് തന്നെയാവും നോക്കിയത്. എന്നാലും ചേച്ചി എന്തിനാ ഇങ്ങനെ നിരീക്ഷിക്കുന്നത്? ”

 

ഇങ്ങനൊക്കെ ആലോചിച്ചു ഉപ്പൂറ്റി തേച്ചു കഴുകി ഞാൻ ഊട്ടുപുരയുടെ ഉള്ളിലേക്ക് കേറി.

 

കാർന്നോരു ഗളം ഗളം എന്ന് വെട്ടി വിഴുങ്ങുന്നുണ്ട്. ഞാൻ പായിൽ ഇരുന്നു. ചേച്ചി പിച്ചളപ്പിഞ്ഞാണത്തിലേക്കു ഒരു  ഇലയിട്ട് സ്വല്പം വെള്ളം ഒഴിച്ച് തന്നു. ഇല തുടച്ചു ഞാൻ തല ഉയർത്തിയപ്പോൾ കാർന്നോരെ കാണാൻ ഇല്ല. മുഴുവൻ കഴിക്കാതെ എന്നെ കണ്ടതിന്റെ ദേഷ്യത്തിൽ എണീറ്റ് പോയതാണ്. പെട്ടെന്ന് എന്തോ ഒരു വിഷമം പോലെ തോന്നി. പറഞ്ഞ വാക്കുകൾ വേണ്ടായിരുന്നു എന്ന പോലെ.

 

“അച്ഛൻ രണ്ടാമത് മേടിച്ചതാടാ ബാക്കി വെച്ചത്. അല്ലാതെ നിന്നെ ഓർത്തു കഴിക്കാതെ എഴുനേറ്റു പോയതല്ല” ചേച്ചിയുടെ ഉച്ചത്തിലുള്ള ശബ്ദം.

 

“അതിനു ചേച്ചി ഞാൻ…” പറഞ്ഞു മുഴുമിക്കും മുൻപേ ചേച്ചി ഇടയ്ക്കു കയറി “നീ ചിന്തിക്കുന്നതൊക്കെ  എനിക്ക് അറിയാൻ കഴിയുമെടാ. നീ എന്നല്ല ആര് ചിന്തിച്ചാലും എനിക്ക് അറിയാം. അതാണീ ആദിലക്ഷ്മി അയ്യർ… എനിക്ക് ചില ശക്തികളൊക്കെ ഉണ്ടെന്നു കൂട്ടിക്കോ ”

 

അതും പറഞ്ഞോണ്ട് ചേച്ചി പാത്രത്തിലേക്കു കഞ്ഞി വിളമ്പാൻ തുടങ്ങി. ഞാനെന്തോ ഒരു ഉൾകിടിലത്തോടെ ചേച്ചിയെ നോക്കി ഇരുന്നു പോയി. വിളക്കിന്റെ വെളിച്ചത്തിൽ ചേച്ചിയ്ക്ക് ഒരു സ്വർണ നിറമുള്ള ചന്ദനമുട്ടിയുടെ മുഖകാന്തി. രണ്ടു കണ്ണും വാലിട്ടു കണ്മഷി നിറച്ചെഴുതി, നെറ്റിയിൽ സിന്ദൂര കുറിയും, മൂക്കിൽ പച്ച കല്ലുള്ള മൂക്കുത്തിയും, ചുവന്നു തുടുത്തു തടിച്ചു മലർന്ന ദാഹം മൂത്ത ചുണ്ടുകളും, കാതിൽ ഞാത്തുള്ള ജിമിക്കിയും, കഴുത്തിൽ മാങ്ങാ മാലയും, അഴിഞ്ഞു കിടന്ന പനംകുല പോലത്തെ മുടിയും, നിറഞ്ഞ നെഞ്ചിനു മുകളിൽ മുറുക്കിയുടുത്ത പൊൻകസവുള്ള മുണ്ടും എല്ലാം ശ്രദ്ധിച്ചു നോക്കിയപ്പോൾ ചേച്ചിയ്ക്ക് ഒരു യക്ഷിയുടെ പരിവേഷം. ഐതിഹ്യമാലയിൽ പറയും പോലെ തന്റെ അപ്സരതുല്യമായ സൗന്ദര്യം കാട്ടി രാത്രിയുടെ യാമങ്ങളിൽ ചോരയും നീരുമുള്ള ചെറുപ്പക്കാരെ വശീകരിച്ചു കാമദാഹം അടക്കി അവരുടെ രക്തം ഊറ്റിക്കുടിച്ചു നിർവൃതി അടയുന്ന യക്ഷിയെ പോലെ.

Leave a Reply

Your email address will not be published. Required fields are marked *