സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]

Posted by

 

“ഉമ്മ്മ്മ്മാഹ്…”

 

“ഉമ്മ്മ്മ്മ്വാഹ്…”

 

പരസ്പരം ഉമ്മ കൊടുത്ത് കൊടുത്ത്… അവളെന്നെ ഉമ്മകൾ കൊണ്ട് പൊതിയുന്ന ശബ്ദം കേട്ട് കേട്ട് എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു.

 

….

 

ഫോണിൽ തുടർച്ചയായി നോട്ടിഫിക്കേഷൻ വരുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. ക്ലോക്കിൽ നോക്കിയപ്പോൾ ഉച്ച കഴിഞ്ഞ് രണ്ട് മണി. എന്താണ് ഈ നേരത്ത്? ഫോൺ അൺലോക്ക് ചെയ്ത് നോക്കി. വോയ്സ് കോൾ കട്ടായിട്ട് മണിക്കൂറുകളായി. ചാറ്റിൽ അവളയച്ച കുറേ :kiss ഇമോജികളുണ്ട്. ഒപ്പം ഒരുപാട് ‘ഐ ലവ്യൂ’കളും. പക്ഷെ, എന്നെ ഞെട്ടിച്ചത് മറ്റൊന്നാണ്. ഹാങ്ഔട്ട്സിലെ അവളുടെ യൂസർനെയിം മാറ്റിയിരിക്കുന്നു: അഞ്ചലി. 

അഞ്ചലി… ഞാൻ മനസ്സിൽ പറഞ്ഞു. അഞ്ചലി എന്ന് പേരായ, ഞാനിതുവരെ കണ്ടിട്ടില്ലാത്ത എന്റെ കാമുകിയുടെ രൂപം സങ്കൽപിച്ചുതുടങ്ങിയപ്പോൾ തന്നെ അടുത്ത സെറ്റ് നോട്ടിഫിക്കേഷനുകൾ വരാൻ തുടങ്ങി. മുഴുവൻ വാട്സാപ്പിൽ നിന്നാണ്. കർത്താവേ… ക്ലാസ് ഗ്രൂപ്പിൽ പതിവില്ലാതെ 300-ലധികം മെസേജുകൾ. ഞാൻ വേഗം ഗ്രൂപ്പ് ഓപ്പൺ ചെയ്ത് തുടക്കത്തിലേക്ക് പോയി. ഒരു പി.ഡി.എഫ് ആണ് എല്ലാത്തിന്റെയും തുടക്കം. ആകാംക്ഷയോടെ ഞാനത് ഓപ്പൺ ചെയ്തു. ആദ്യത്തെ വരികൾ വായിച്ച എന്റെ കണ്ണുകൾ തിളങ്ങി. അടുത്ത മാസം 15-ന് കോളേജ് തുറക്കാൻ പോവുന്നു. ഘട്ടം ഘട്ടമായി വിദ്യാർത്ഥികളെ കോളേജിലേക്ക് വിളിച്ചിരിക്കുന്നു. എന്റെ ഡിപ്പാർട്ട്മെന്റിലെ ആദ്യ ബാച്ചിൽ ഞാനുമുണ്ട്. ഈ മാസം 28-നും 30-നും ഇടക്ക് ഹോസ്റ്റലിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ഓർഡർ.

യെസ്! രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും മിൽക്ക്!!!

 

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *