അനംനെസിസ് [Flash]

Posted by

അനംനെസിസ്

Anamnesis | Author : Flash


“ഇവടെ രണ്ടു കൊല്ലം മര്യാദക്ക് നിന്ന് പഠിച്ചോണം. ഒഴപ്പ് എന്തേലും കാണിച്ചെന്നു ഞാൻ അറിഞ്ഞാൽ….

നിനക്ക് അറിയാമല്ലോ,  പിന്നെ വീട്ടിലേക് ഉള്ള തിരിച്ചു വരവ് നീ അങ്ങ് മറന്നേക്ക് കേട്ടോ.

ഞാൻ നിന്നോട് ചോദിക്കുന്നത് ഒരു രണ്ട് കൊല്ലം കൂടെ ആണ്. അതിൽ എന്തേലും മാറ്റം വന്നാ….

“ഡാഡി ഞാൻ കഴിഞ്ഞ അഞ്ചു കൊല്ലം ഇവടെ കിടന്നു നരകിച്ചു… എനിക്ക് ഇനി വയ്യ”

“നി ഇങ്ങോട്ട് ഒന്നും പറയണ്ട. ഇത് ഞാൻ എന്റെ അപ്പന് കൊടുത്ത വാക്കാണ്. നി ആയിട്ട് ഇതിൽ മാറ്റം വരുത്തിയ,

പിന്നെ നിനക്ക് അപ്പൻ ഇല്ലന്ന് കൂട്ടിക്കൊ”

“എന്റെ ജീവിതം വച്ച്‌ എന്തിനാ ഗ്രാൻപക്ക് വാക്ക് കൊടുത്തത്”

“നിന്റെ സമ്മതം വാങ്ങിച്ചല്ല നിന്റെ മമ്മ നിന്നെ പെറ്റത്”

“ആൽവിനെ ഞാൻ അങ്ങോട്ട് കൊണ്ട് പോകുവാ അവന്റെ വൈഫ്‌ ക്രിസ്റ്റീനക്ക്‌ വയ്യാതെ കെടക്കുന്ന ചേട്ടനെ ഒറ്റക്ക് നോക്കാൻ പറ്റില്ല. നി ഇവിടെ നിന്ന് അവളെ സാഹിയിക്ക്… പോക്കറ്റ് മണി എത്രയാന്ന് വച്ച ഞാൻ അയക്കാം. നിന്റെ സ്കൂളും ഇവടെ അടുത്ത.”

“ആ കിളവൻ രണ്ട് വർഷത്തിനുള്ളിൽ ചത്തില്ലേൽ എന്റെ സ്വഭാവം മാറും കേട്ടോ ഡാഡി”

പറഞ്ഞ് തീർന്നതിനോടൊപ്പം ഡാഡിയുടെ കരതലം എന്റെ കവിളിൽ സ്പർശിച്ചു… അല്പം കനത്തിൽ തന്നെ സ്പർശിച്ചു.

“നി എവടാന്നാടാ ഇതുപോലാത്തെ സ്വഭാവം പഠിച്ചത്?”

“അഞ്ചു കൊല്ലം ഇവടെ നിർത്തി പഠിപ്പിച്ചപ്പോ ഓർക്കണം”

“ഞാൻ ഇവടെ നിന്ന് തന്നേയ പഠിച്ചത്. നി ഇവടെ നിന്ന് സ്വല്പം മര്യാദ പടിക്ക്. അന്നട്ട് ആലോചിക്കാം റിട്ടേൺ ടിക്കറ്റിനെ പറ്റി.”

കാർ ഒരു വീടിനു മുന്നിൽ നിർത്തി.

ഇനി മുതൽ ഇതായിരിക്കും എന്റെ വീട്.

പട്ടികൂട്.

“നിന്ന് പിറുപിറുക്കതെ വാടാ”

“ആ”

സ്നേഹപ്രകടനങ്ങൾക്ക് ശേഷം പപ്പ എന്നെ ക്രിസ്റ്റിന ചേച്ചിക്ക് കൊടുത്ത് ചേച്ചിയുടെ ആൽവിൻ ചേട്ടനെയും കൂട്ടി പോയി.

റെഡിമെയ്ഡ് ചിരിയോടെ ഞാൻ ആ കാറിനെ നോക്കി നിന്നു…

Leave a Reply

Your email address will not be published.