എന്റെ ശരികൾ [മിച്ചു]

Posted by

അവൻ ആള് ഇത്തിരി പുളുവൻ ആയിരുന്നു.അന്നൊക്കെ ഞാൻ അതിനൊന്നും അത്രക്ക് പ്രാധാന്യം കൊടുത്തില്ല. ഒരു ചെവിയിൽക്കൂടി കേട്ടു മറുചെവിയിൽക്കൂടി കളഞ്ഞു ലിജോ താമസം മാറി വേറെ ഒരിടത്തേക്ക് പോയതോടെ ആകെ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെയും നഷ്ടമായി. കുഞ്ഞു നാൾ മുതലുള്ള കൂട്ടായിരുന്നു ഞാനും അവനും. ഇപ്പോൾ എവിടാണവോ അവൻ. പത്താം ക്ലാസ്സ്‌ ആയപ്പോൾ എനിക്ക് പുതിയ ഒരു കൂട്ടുകാരനെ കിട്ടി, അരവിന്ദൻ എന്ന ഞങ്ങളുടെ അരവിന്ദാഷൻ.ഇനി അരവിന്ദനെ കുറിച്ച് പറയാം.ഒരു ഗുണ്ട് മണിയൻ.

12 ക്ലാസ്സിൽ ആണ് അരവിന്ദൻ ഞങ്ങളുടെ കൂടെ ചേക്കേറുന്നത്. അന്നൊന്നും അവനോടു ഞാൻ അത്ര വലിയ അടുപ്പം ഒന്നും ഇല്ലായിരുന്നു. എല്ലാവരും ആരാധനയോടെ ആയിരുന്നു അരവിന്ദനെ കണ്ടിരുന്നത്. അതിനു കാരണം ഉണ്ട്‌, ഏഴുവരെ ഇംഗ്ലീഷ് മീഡിയം പഠിച്ചു 12 ക്ലാസ്സിൽ മലയാളം മീഡിയത്തിൽ ചേർന്നവൻ എന്ന ഒരൊറ്റ കാരണം. പക്ഷെ അവൻ എന്തുകൊണ്ടാണ് ആ സ്കൂൾ വിട്ടു ഞങ്ങളുടെ സ്കൂളിൽ വന്നതെന്ന് പിന്നീടാണ് അറിഞ്ഞത്. അവൻ കൂടെ പഠിച്ച ഒരു പെൺകുട്ടിയുടെ പാവാട പൊക്കി അവളുടെ ഷഡിയുടെ കളർ നോക്കി. അത്രയേ അവൻ ചെയ്തുള്ളൂ. 😛.അതിനു അവർ പുറത്താക്കിയതായിരുന്നു അവനെ ആ സ്കൂളിൽ നിന്നും.ആദ്യമൊക്കെ ടീച്ചർമാർക്കൊക്കെ അവനെ വലിയ കാര്യം ആയിരുന്നു. പഠിപ്പിസ്റ്റ്, ക്യാഷ് ടീം, അച്ഛന് ഗൾഫിൽ ബിസിനെസ്സ്, ഒറ്റമോൻ, പിന്നെ എന്ത് വേണം, പക്ഷെ ആള് ശുദ്ധൻ ആണ് കേട്ടോ. എന്റെ ആകെ ഉള്ള ഒരു കൂട്ടുകാരൻ അന്നും ഇന്നും.

12 ക്ലാസ്സിൽ ഇംഗ്ലീഷ് ടീച്ചർ അവനെ പൊക്കി ചോദ്യം ചോദിച്ചപ്പോൾ ആണ് ആള് ഒരു തിരുമണ്ടൻ ആണെന്ന് എല്ലാവർക്കും ബോധ്യം ആയതു. ഇംഗ്ലീഷ് മീഡിയം പഠിച്ചിട്ടു വന്ന അവനു ഇംഗ്ലീഷ് കൂട്ടി വായിക്കാൻപോലും അറിയില്ല എന്നുള്ള സത്യം തിരിച്ചറിഞ്ഞ ദിവസം.എന്തിനു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം പോലും ടീച്ചർ ചോദിച്ചപ്പോൾ അവൻ കിടന്നു ബബബ്ബാ അടിച്ചു. അതോടെ അവന്റെ മുഖം മൂടി അഴിഞ്ഞു വീണു. ഒരു കോമാളി കഥാപാത്രം ആയി മാറി അവൻ എല്ലാവർക്കും. 12 ക്ലാസ്സിൽ എത്തിയപ്പോൾ ഞാനും അവനും ഫസ്റ്റ് ബഞ്ചിൽ ലാസ്റ്റ് അടുത്തടുത്തു സീറ്റുകളിൽ. അവനോടു കൂടുതൽ അടുത്തപ്പോൾ ആളൊരു പഞ്ചപാവം ആണെന്ന് മനസ്സിലായി. പിന്നെ തരികിടകളുടെ ഉസ്താതും. അവന്റെ കൈയ്യിൽ ഇല്ലാത്ത തരികിടകൾ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *