എന്റെ ശരികൾ [മിച്ചു]

Posted by

എനിക്ക് മൂത്തത് ഒരു ചേട്ടൻ. ചേട്ടനും ഞാനും തമ്മിൽ 12 വയസ്സ് വ്യത്യാസം ഉണ്ട്‌.അതിനു കാരണം എന്താണെന്നു ചോദിച്ചാൽ എനിക്ക് അറിയില്ല അന്നും ഇന്നും. കാരണം ഇന്നും അവ്യക്തം. അതുകൊണ്ട് തന്നെ ഏട്ടനോട് എനിക്ക് അച്ഛനോട് ഉള്ളത് പോലെതന്നെ ബഹുമാനവും പേടിയും ഉണ്ട്‌.അച്ഛന് റെയിൽവേയിൽ ആയിരുന്നു ജോലി. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അച്ഛൻ ജോലി ഉപേക്ഷിച്ചു കിട്ടിയ പൈസയും ആയി നാട്ടിൽ എത്തി കൃഷിയും, അമ്പല പ്രസിഡണ്ട്‌ സ്ഥാനവും ഒക്കെയായി വിലസുന്നു. അമ്മക്ക് ജോലി ഒന്നുമില്ല.തനി നായർ വീട്ടമ്മ.

ഒരു പഴയ നായർ തറവാടാണ് ഞങ്ങളുടേത്‌. നാലുകെട്ടും കുളവും ഒക്കെ ഉള്ള ഒരു തനി നാടൻ നായർ തറവാട്.ആവിശ്യം പോലെ പറമ്പ് ഉണ്ട്‌ ഞങ്ങൾക്ക്, പിന്നെ വയലും അച്ഛൻ ചെയ്യാത്ത കൃഷികൾ ഇല്ല. പൊന്നു വിളയിക്കും കക്ഷി മണ്ണിൽ. അച്ഛൻ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല തനി നക്കി ആണ് കേട്ടോ. പൂത്ത കാശ് ഉണ്ട്‌ കയ്യിൽ, ഇന്നത്തെ കാലഘട്ടത്തിൽ ഒരു പ്ലാന്റർ എന്നൊക്കെ വിളിക്കാം. കക്ഷിക്ക് അതിന്റെ യാതൊരു അകംഭാവവും ഇല്ല. ഒരു തനി നാടൻ മനുഷ്യൻ. ഇത്തിരി നക്കിത്തരം ഉണ്ടെന്നേ ഉള്ളൂ ആള് ശുദ്ധൻ ആണ്. അമ്മയും അതുപോലെ തന്നെ ഒരു പാവം. പക്ഷെ അമ്മയ്ക്ക് നക്കിത്തരം ഒന്നുമില്ല. അറിയപ്പെടുന്ന തറവാട്ടു കാരാണ് ഞങ്ങൾ.

അതിന്റെ ഒരു ബഹുമാനം നാട്ടുകാർ എപ്പോഴും തരാറുണ്ട്. എന്റെ വീട് എന്ന് പറയുന്നത് താഴെ മൂന്നു റൂമും മുകളിൽ മൂന്നു റൂമും പിന്നെ ഒരു അകത്തളവുമൊക്കെ ഉള്ള ഒരു പഴയ തറവാട് ആണ്..മുകളിലെ റൂമിൽ കയറി ജന്നൽ തുറന്നാൽ വിശാലമായപാടം കാണാം. ഒരു പ്രത്യേക ഫീൽ ആണ് അതിങ്ങനെ നോക്കി നിൽക്കാൻ.ഏട്ടന്റെ പഠനമൊക്കെ ചെന്നൈയിൽ ആയിരുന്നു. അച്ഛന് ആദ്യം അവിടെയായിരുന്നു ജോലി. ഞാൻ നാലാം ക്ലാസ്സ്‌ വരെ അവിടെയാണ് പഠിച്ചത്. ഞങ്ങൾ ഫാമിലി ആയി അവിടെ ആയിരുന്നു. പക്ഷെ ഏട്ടനെ തുടർന്നും അവിടെതന്നെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചു.ഓണം ക്രിസ്മസ് എന്നിങ്ങനെ അവധികളിൽ മാത്രം ഏട്ടൻ വീട്ടിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *