ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Posted by

ശ്രുതിയുടെ  ബോംബെ

Shruthiyude Bombay | Author : flash 


ശ്രുതി ഒരു തനി നാട്ടിൻപുറംകാരി പെണ്ണാണ്…

 

കേരളത്തിലേ ഒരു ഉൾനാടൻ മലയോര ഗ്രാമത്തിൽ ജനിച്ച് വളർന്ന അച്ഛനും അമ്മയും ഇല്ലാത്ത 22 വയസുകാരി.

 

ശ്രുതിയുടെ ചെറുപ്പത്തിലേ അവളുടെ അച്ഛനും അമ്മയും അവളെ അവളെക്കാൾ രണ്ട് വയസ് പ്രായമുള്ള ചേച്ചി ശ്വേത യുടെ കയ്യിലാക്കി എവിടേക്കോ പോയി.

 

പിന്നീടുള്ള കാലം അവർ രണ്ടു പേരും ഒരു സന്മനസുള്ള അമ്മാവൻ്റെ വീട്ടിൽ ആണ് കഴിഞ്ഞത്. ശ്വേതയെ പത്താം ക്ലാസ് വരെയും ശ്രുതിയെ പ്ലസ് ടൂ വരെയും മാമ്മൻ പഠിപ്പിച്ചു.

 

അതികം ജനവാസം ഇല്ലാത്ത ആ മലയിടുക്കിൽ ഉരുൾപൊട്ടലോ വെള്ളപാചിലോ കാത്തു കഴിയുന്ന ഒരു ചെറിയ കൂട്ടം ആളുകളുടെ ഇടയിൽ പ്ലസ് ടു എന്നൊക്കെ പറയുന്നത് വലിയ പഠിത്തം ആണ്.

പഠിച്ച് നല്ല ജോലിയിൽ കയറാൻ ഉള്ള മോഹം അവിടെ ഉള്ള വിരലിൽ എണ്ണാകുന്ന പിള്ളേർക്കും ഇല്ല.

 

പത്ത് കഴിയുമ്പോ തന്നെ അവർ കുടുംബസ്വത്തായി നടത്തിവരുന്ന ചയകടയിലോ മുടിവെട്ട് കടയിലോ പലചരക്ക് കടയിലോ ഒക്കെ പണിക്ക് നിക്കും… പുറം ലോകം ആയി സ്ത്രീകൾക്ക് ബന്ധം ഉണ്ടാകാൻ സാധ്യത വിരളം…

 

ആ നാട്ടിലെ സ്ത്രീകൾ അവിടെ ജീവിച്ചു ആ 3-4 കിലോമീറ്റർ കണ്ടു തീർത്തു മേലോട്ട് പോകുന്നതാണ് പതിവ്.

പക്ഷേ ശ്രുതിക്ക് വലിയ ലക്ഷ്യങ്ങൾ ഉണ്ട്, അവരെ തനിച്ചാക്കി പോയ അച്ഛനെയും അമ്മയെയും കണ്ടുപിടിക്കണം, അവരുടെ മുന്നിൽ ഒരു പണക്കാരി ആയി ജീവിക്കണം,

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആ നാട്ടിലെ പ്രമാണി ആയ വാറുണ്ണിയുടെ മകൻ പോളി യുടെ കയിൽനിന്നും കിട്ടിയ ഏതോ ഒരു ബാല മാസികയിലെ പൂച്ചയുടെ പ്രതികാര കഥയിൽനിന്ന് കിട്ടിയ പ്രചോദനം ആണ് ഇത്ര വലിയ ലക്ഷ്യം അവൾക്ക് ഉണ്ടാക്കി കൊടുത്തത്…, അന്ന് മുതൽ ഈ ഇരുപത്തിരണ്ടാം വയ്സ് വരെ ഈ ലക്ഷ്യം മനസ്സിൽ വച്ച് അവൾ ജീവിച്ചു,

Leave a Reply

Your email address will not be published. Required fields are marked *