ശാലു ദി റിപ്പർ കില്ലർ [കൊമ്പൻ]

Posted by

അടുപ്പ് കത്തിക്കാൻ വെച്ചിരിക്കുന്ന പുളിയുടെ വിറക് ഇടതുവശത്തു കൂട്ടിയിട്ടുണ്ട്. വലതു വശത്തു മൂലയിൽ ഉലക്കയും ഉണ്ട് ഏതെടുക്കണം എന്ന് ഞാനോർത്തു. ഉലക്കയാണ് ബെസ്‌റ്റ്.

കിളവൻ വാതിലിൽ മൂന്നാലു വട്ടം കൂടെ കൊട്ടുന്നത് ഞാൻ കേട്ട്, വേഗം ഉലക്കയും കയ്യിലെടുത്തു ഞാൻ ഓടി. ചെറിയമ്മ വാതിൽ തുറക്കുമോ എന്ന പേടിയെനിക്കുണ്ടായിരുന്നു. കിളവൻ ആണാണെകിൽ ചുറ്റികയും വലതു കയ്യില് പിടിച്ചു നില്കുന്നു, ഉലക്ക കയ്യിൽ പിടിച്ചു ഞാൻ അമർത്തി. കോഴിയെ കൊന്നു പരിചയമേ എനിക്കുള്ളൂ. അതും കഴുത്തു ഞെരിച്ചിട്ട്, ഇതിപ്പോ മനുഷ്യനാണ്. വാതിലിന്റെ ഇടയിൽ മറഞ്ഞു നിന്ന് ഞാൻ നോക്കുമ്പോ ചെറിയമ്മ ഇറങ്ങി വരല്ലേ എന്ന് പ്രാർഥിച്ചു. ശബ്ദം ഒട്ടുമുണ്ടാകാതെ കിളവിന്റെ പിറകിൽ നിന്നുകൊണ്ട് സ്ഫടികളത്തിലെ പള്ളീലച്ചനെ മനസ്സിൽ ധ്യാനിച്ച് കഷണ്ടി തല നോക്കി നോക്കി പിന്നിൽ നിന്നും തല പൊളിയുന്നപോലെ ഞാൻ ആഞ്ഞടിച്ചു.!

“പധോം!” തലമണ്ട പൊളിഞ്ഞ ശബ്ദം; ഒപ്പം ചെറിയമ്മ കുളിമുറിയിൽ നിന്നും അയ്യോ എന്ന് നിലവിളിക്കയും ചെയ്തു. കിളവൻ തലമണ്ട പിളർന്നു ചോര ഒഴുകാൻ തുടങ്ങി. അയാൾ കുഴഞ്ഞു വീണു പിടയാൻ തുടങ്ങി, കഴുത്തു ചരിച്ചു ഞാൻ നോക്കുമ്പോ ഇയാളെ എവിടെയെന്നോ കണ്ടപോലെ തോന്നി. ഇത് കവലയിലെ കടയുടെ മുന്നിലുള്ള പിച്ചക്കാരൻ ആണല്ലോ. ഇയാള് ഒരു കാൽ ഇല്ലാതെ ഞൊണ്ടുന്നവനല്ലേ.

“ചെറിയമ്മേ” ഞാൻ വിളിച്ചതും ചെറിയമ്മ പേടിച്ചുകൊണ്ട് വാതിൽ തുറന്നു. കിളവൻ അപ്പോഴേക്കും നിലത്തു പിടഞ്ഞു ചത്ത് കഴിഞ്ഞിരുന്നു. അമ്മാരി അടി അല്ലെ നെറുകം തലയ്ക്ക് കിട്ടിയത്. ചെറിയമ്മ ഒരുനിമിഷം വാ പൊത്തി ഞെട്ടലോടെ നോക്കി.

“പോലീസിനെ വിളിക്കാം” ഞാൻ ചെറിയമ്മയുടെ തോളിൽ പിടിച്ചു പറഞ്ഞതും അവർ യാന്ത്രികമായി മൂളി. ഞാൻ ഉലക്ക ചുവരിൽ ചാരിവെച്ചുകൊണ്ട് അടുക്കളവഴി മുറിയിലേക്ക് ഫോൺ എടുക്കാനോടി. പക്ഷെ വീടിനു മുന്നിലൂടെയും പിന്നിലൂടെയും ആളുകൾ ഓടി വരുന്നത് ഞാൻ ഫോൺ ചാർജിൽ നിന്നും ഊരിയെടുക്കുമ്പോ കണ്ടു.

നൈറ്റി ധരിച്ച പെണ്ണുങ്ങളും ഓടിവന്നെത്തി. എന്താ ശാലിനി അലറുന്നത് കേട്ടല്ലോ എന്ന് ചോദിക്കുമ്പോ ചെറിയമ്മയുടെ കാലിന്റെ അടുത്തായി ചുറ്റികയുമായി നിലത്തുകിടക്കുന്ന കിളവനെ ഓടിക്കൂടിയവർ എല്ലാരും കണ്ടതും.

Leave a Reply

Your email address will not be published. Required fields are marked *