ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Posted by

 

“മോനേ ഇതെന്തിനാ ഇവിടെ കുഴി എടുക്കുന്നത്?” അവൻ അടുത്ത് വന്നതും അയാൾ ഒരു കുശലം ചോദിക്കൽ എന്നപോലെ സംസാരിക്കാൻ തുടങ്ങി.

 

“അത് ആ ഹോട്ടലിലെ വേസ്റ്റ് കളയാൻ ആണ്, മുനിസിപ്പാലിറ്റിയിൽ നിന്ന് ആളുകൾ വന്ന് പറഞ്ഞിട്ട് ചെയ്യുന്നതാ. എന്തേ?”

 

“എയ് ഒന്നുല്ല ചോദിച്ചെന്നെ ഉള്ളു, ഞാൻ ഇവിടെ എന്റെ വണ്ടി നന്നാക്കാൻ വന്നത് ആയിരുന്നേ.. അപ്പൊ അതിന് കുറച്ച് താമസം ഉണ്ട് അത്കൊണ്ട് ഇവിടെയൊക്കെ ഒന്ന് ചുറ്റി നടക്കുവായിരുന്നു. എന്താ നിന്റെ പേര്?”

 

“വിജയ്..”

 

“ഇവിടെ തന്നെ ആണോ വീട് വിജയുടെ?”

 

“ആഹ് നിങ്ങൾ ഇങ്ങോട്ട് വരുന്ന വഴി എന്റെ വീടിന്റെ മുന്നിൽ കൂടി ആവും വന്നത്” വിജയുടെ മറുപടി കേട്ടതും അസ്ലന്റെ ഉള്ളിൽ ഒരു പുഞ്ചിരി എരിഞ്ഞു. അങ്ങനെ ആണെങ്കിൽ ഇവന് അറിയാൻ പറ്റും ആ വണ്ടി ആരുടെ ആണെന്ന്.

 

“ഓ.. ഇവിടെ തന്നെ ആണോ. നന്നായി. വിജയ് വേറൊന്നും കൊണ്ടല്ല എനിക്ക് ഒരു സഹായം ചെയ്യണം. എനിക്ക് ഒരു മരുന്ന് കഴിക്കാൻ ഉണ്ട് ഈ സമയത്ത് ഇനി വെള്ളം വാങ്ങാൻ ഞാൻ ആ ഹോട്ടലിന്റെ അവിടെ വരെ നടക്കണം വിജയ്ക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ വീട്ടിൽ നിന്ന് അൽപ്പം വെള്ളം എടുത്ത് തരാവോ പ്ലീസ്?” അസ്ലൻ അവനോട് വളരെ താഴ്മയോടെ ചോദിച്ചു. അങ്ങനെ ഒരു ചോദ്യം കേട്ടാൽ ആരായാലും സഹായിച്ചു പോകും.

 

“ഓ.. അതിനെന്താ ഭായ്… ഞാൻ എടുത്ത് തരാം. ഒരു സെക്കന്റ്‌ ഞാൻ പുള്ളിയോട് ഒന്ന് പറഞ്ഞിട്ട് വരാം.” വിജയ് അസ്ലന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഡ്രൈവറിന്റെ അടുത്തേക്ക് നടന്നു.

 

അസ്ലൻ അത് നോക്കി നിന്നു. അയാൾ പതിയെ പതിയെ തന്റെ പ്ലാനുകൾ ഉണ്ടാക്കാൻ തുടങ്ങി. വിജയ് ഒരു ഡാറ്റാ സോഴ്‌സ് ആണ്. ഇവന്റെ അടുത്ത് നിന്നും ഈ പ്രദേശത്തെ പറ്റിയും ആ വണ്ടിയെ പറ്റിയും ഒക്കെ പറ്റാവുന്ന അത്രേം വിവരങ്ങൾ ചോർത്തി എടുക്കണം. അസ്ലൻ മനസ്സിൽ വിചാരിച്ചു.

 

വിജയ് അപ്പോഴേക്കും ആ ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അസ്ലനെ ചൂണ്ടി കാണിച്ചു. അസ്ലൻ ഒന്ന് ചിരിച്ചു കാണിച്ചതും ഡ്രൈവർ അയാളുടെ കൈ പൊക്കി അഭിവാദ്യം ചെയ്തു. വിജയ് വേഗം നടന്നു അസ്ലന്റെ അടുത്തേക്ക് എത്തി.

Leave a Reply

Your email address will not be published. Required fields are marked *