ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Posted by

 

ജാനകി : “ചേച്ചി… ഞാൻ ഇപ്പൊ ഒരു തീരുമാനം എടുക്കാൻ പോകുവാണ്. ചേച്ചി ഒടക്ക് പറയരുത്.” എല്ലാവരും ജാനകിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

 

“ചേച്ചിടെ അമ്മയെ ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ നിർത്തിക്കോട്ടെ? പെട്ടെന്ന് വേണ്ട എന്ന് പറഞ്ഞേക്കരുത്. ആലോചിക്ക്. ഞങ്ങൾക്ക് ആരും ഇല്ല ചേച്ചി. പ്രത്യേകിച്ച് ഒരു അമ്മയുടെ സ്നേഹം ഒന്നും അധികം ഞങ്ങൾക്ക് കിട്ടീട്ടില്ല. അത്കൊണ്ട് ചേച്ചി പോയി വരുന്നവരെ എങ്കിലും… പ്ലീസ്.. പറ്റില്ലാന്ന് പറയല്ലേ. പൊന്ന് പോലെ നോക്കിക്കോളാം ഞങ്ങൾ… ഏട്ടാ ഏട്ടനും പറ ചേച്ചിയോട്.”

 

പൂജ : “മിഴി അത് നല്ലൊരു ഐഡിയ അല്ലേ? അമ്മ ഇവരുടെ കൂടെ ഹാപ്പി ആയിരിക്കും എന്തായാലും. നീ ഇനി ഒന്നും പറയണ്ട അത് ഫിക്സിഡ്.”

 

മിഴി ആലോചനയിൽ ആയിരുന്നു… അവളെ വാ തുറക്കാൻ ജാനകിയും പൂജയും സമ്മതിച്ചില്ല. ഹരിയും അൽപ നേരം ആലോചിച്ചു.

 

“മിഴി… ഞങ്ങൾ നോക്കിക്കോളാടി… ഞങ്ങളെ ചീത്ത പറയാനും ആരെങ്കിലും ഒക്കെ വേണ്ടേ? പ്ലീസ്… നിനക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ…” ഹരിയുടെയും ജാനകിയുടെയും സ്നേഹം കണ്ട് മിഴിക്ക് കണ്ണ് നിറഞ്ഞു. അവരെല്ലാം വീണ്ടും ഒരുപാട് നേരം നക്ഷത്രങ്ങളെ നോക്കി കിടന്നുകൊണ്ട് ഓരോരോ കഥകൾ പറഞ്ഞുകൊണ്ടേ ഇരുന്നു.

 

***********************************

 

 

ഇതേ സമയം ഇന്ത്യയിൽ എവിടെയോ ഒരിടത്തു മറ്റൊരു മിസ്സിംഗ്‌ കേസ് കൂടി റിപ്പോർട്ട്‌ ചെയ്യപ്പെട്ടു….

 

 

അവസാനിച്ചു. (ശുഭം അല്ല)

 

 

NB : പല പ്രാവശ്യം പറഞ്ഞത് തന്നെയാണ്. മഷി വറ്റുപോയ ഒരു കഥ ആയിരുന്നു ഇത്. വീണ്ടും ജീവൻ വെപ്പിച്ചത് നിങ്ങൾ ആണ്. ഈ പാർട്ട്‌ ഇഷ്ടമാകുമോ എന്നറിയില്ല. മാക്സിമം എൻഗേജിങ് ആക്കി കൊണ്ടുപോകാൻ നോക്കിട്ടുണ്ട്. പല തവണ ഈ പാർട്ട്‌ വെട്ടി തിരുത്തി.

എഴുതി എഴുതി അവസാനം ഇതിപ്പോ എവിടെ കൊണ്ട് നിർത്തും എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. എൻഡിങ് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല. നിങ്ങൾ തന്ന ഓരോ ലൈകിനും കമന്റ്റിനും ഒക്കെ നന്ദി. അതൊക്കെ കാണുമ്പോൾ ആണ് കുഴി മടിയൻ ആയ ഞാൻ വീണ്ടും എഴുതാൻ തുടങ്ങുന്നത്. ഇനിയും ഒരു കഥയുമായി വരാൻ ഉള്ള സാഹസം ഞാൻ കാണിക്കും എന്നെനിക്ക് ഇപ്പൊ തോന്നുന്നില്ല. കാരണം എന്റെ മടി തന്നെ ആണ്.

Leave a Reply

Your email address will not be published. Required fields are marked *