ആരതി അഭി [ചുള്ളൻ ചെക്കൻ]

Posted by

ആരതി അഭി

Aarathy Abhi | Author : Chullan Cjekkan


 

ഒരു തുടക്കം എന്ന രീതിയിൽ എഴുതുകുകയാണ്.. ഇഷ്ടപ്പെട്ടു എന്ന അറിയിച്ചാൽ.. കഥകൾ ഉഗ്രനാക്കി കൊണ്ട് വരാം…

ഇത് ഒരു സങ്കല്പിക കഥയാണ്.. എത്രത്തോളം നന്നാവും എന്ന അറിയില്ല..

ˇ

{കഥ തുടരുന്നു }

അഭി രാത്രി ഉറക്കം കളഞ്ഞു ഇരുന്നു സിനിമ കണ്ടത്കൊണ്ട് രാവിലെ പതിവ് പോലെ താമസിച്ചു… കുണ്ടിയിൽ നല്ല ഒരു അടി കൊണ്ട് ആണ് എഴുന്നേറ്റത്…

”ആ എന്ത് അടി ആടി നീ അടിച്ചേ ” പെട്ടന്ന് ഉള്ള അടിയുടെ വേദനയിൽ ചാടി എഴുന്നേറ്റകൊണ്ട് അഭി ആരതിയോട് ചോദിച്ചു…

ആ പറഞ്ഞില്ലാലോ… ഞാൻ അഭി.. അഭിരാം കൃഷ്ണ. അച്ഛന്റെയും അമ്മയുടെയും ഒരേയൊരു പുത്രൻ.. അവൾ ആരതി എന്റെ മുറപ്പെണ്ണ് ആണ്.. അമ്മയുടെ ഒരേ ഒരു സഹോദരന്റെ ഒരേ ഒരു പുത്രി…എന്നെക്കാൾ രണ്ട് വയസ് ഇളയതേ ഉള്ളു എഴുനേക്കാത്തത്കൊണ്ട് അമ്മ പറഞ്ഞു വിട്ടത് ആണ് ഇവളെ…

“എന്ത് ഉറക്കം ആണെടാ ഇത്…4 ദിവസം ആയി ഞാൻ ഇവിടെ വന്നിട്ട്.. നിന്നെ നേരെ ഒന്ന് കാണാൻ പോലും കിട്ടില്ല..10 മണിക്ക് ഉറക്കം എഴുനേറ്റാൽ ആരുടെയെങ്കിലും കൂടെ അങ്ങ് കറങ്ങാൻ പോകും പിന്നെ രാത്രിയാ വരുന്നേ…” എന്ന പറഞ്ഞു അവൾ ദേഷ്യത്തോടെ തലവെട്ടി തിരിച്ചു..

“മാറി നിക്കെടി “എന്ന പറഞ്ഞു അവൾ പറഞ്ഞതിനെ പുച്ഛിച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ കയറി…

ഞാൻ ഫ്രഷ് ആയി താഴേക്ക് ചെന്നു.. ഡെയിനിങ് ടേബിളിൽ അവൾ ഇരുന്നു ദോശ കഴിക്കുന്നു കണ്ണ് ടീവി യിൽ ആണ്… ഞാൻ വരുന്നത് കണ്ട് എന്നെ നോക്കി എന്നിട്ട് ഉണ്ടകണ്ണ് ഉരുട്ടി പേടിപ്പിക്കുന്ന പോലെ നോക്കി എന്നിട്ട് നോട്ടം ടീവിയിലേക്ക് തന്നെ മാറ്റി…

“അമ്മായി.. ദാ അവൻ വന്നു.. കഴിക്കാൻ എന്തേലും കൊടുക്ക് ”

“എനിക്ക് കയ്യും കാലും ഒക്കെ ഉണ്ട് ഞാൻ എടുത്ത് കഴിച്ചോളാം ” ഞാൻ അവളോടായി പറഞ്ഞു

അപ്പൊ തന്നെ കിട്ടി പുറകിൽ നിന്ന് അമ്മേടെ വക തലക്ക് ഒരു അടി.. അത് കണ്ട് അവൾ കുടുകുടാ ചിരിച്ചു ..

Leave a Reply

Your email address will not be published.