ടീച്ചറുമാരുടെ കൂടെ [Johan]

Posted by

ടീച്ചറുമാരുടെ കൂടെ

Teachermarude koode | Author : Johan


 

നാളെ തൊട്ട് കോളജിൽ പോണം. അതിൻ്റെ ത്രില്ലിലാണ് ഞാൻ. പത്താം ക്ലാസും പ്ലസ് ടൂ ഉം പോലെ നശിപ്പിച്ചു കളയരുത്. എല്ലാവരെയും പോലെ കൂട്ടുകാരെ ഒണ്ടക്കണം.

ഇതിന് വേണ്ടി തലേന്ന് തന്നെ എല്ലാ കാര്യങ്ങളും റെഡി ആക്കി. മൂന്നാലു പുതിയ ടീ ഷർട്ട് എടുത്തു ഒരു ബാഗ് എടുത്തു.

ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് നിങ്ങൾ വിചാരിക്കും നാളെ കോളജിൽ ചെന്ന് മെയിൻ കാണിക്കാൻ ആണ് എന്ന്.

എന്നാല് ഒന്നും ഇല്ല. ഇതൊക്കെ വെറുതെ ആണ്.

ഞാൻ ആൾ പയങ്കര നാണക്കാരനാണ്. അതുകൊണ്ട് തന്നെ എൻ്റെ പ്ലസ് ടൂ പത്തു ജീവിതം പയങ്കര സങ്കടകരമാരുന്നു. എന്നെക്കുറിച്ച് പറഞാൽ ഞാൻ വീട്ടുകാരെ ഭയന്ന് ജീവിക്കുന്ന ഒരാൾ ആണ്. എൻ്റെ അച്ഛൻ ചെറുപ്പത്തിൽ മരിച്ച് പോയി. അമ്മയും ചേച്ചിയും മാത്രമേ ഒള്ളു. അമ്മ സൗദിയിൽ നഴ്സ് ആണ്. ചേച്ചി ഇപ്പൊൾ ടീ സി എസ് ഇല് ജോലി ചെയ്യുന്നു. ചേച്ചി ചെറുപ്പം തൊട്ട് നന്നായി പഠിക്കുമായിരുന്നു. അതുകൊണ്ട് തന്നെ അവൾ എൻജിനീയർ ആയി. ബന്ധുവീടുകളിലും ഹോസ്റ്റലിലും ആയിരുന്നു എൻ്റെ സ്കൂൾ ജീവിതം. അമ്മയുടെയോ അച്ചൻ്റെയോ സ്നേഹം എനിക്ക് കിട്ടിയിട്ടില്ല. എനിക്ക് അൽപം കറുത്തിട്ട് ഇത്തിരി വണ്ണം ഒള്ള ശരീരം ആയിരുന്നു. അതുകൊണ്ട് തന്നെ സോഷ്യൽ അൻസൈറ്റി സെൽഫ് കോംപ്ലക്സ് മുതലായ നല്ല ശീലങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിൽ നിന്നു മാറിനിൽക്കും ആയിരുന്നു.

ഇപ്പൊൾ ഞാൻ ഇതിൽ നിന്ന് എല്ലാം കര കയറാൻ ഒള്ള ശ്രമത്തിലാണ് . മെൻ്റൽ ഇല്നെസ് ഭേദമാകാൻ പയങ്കര പാടാണ്. തിരിച്ചറവുകൾ ഉണ്ടായത് വൈകിയാണ്. ഇപ്പൊൾ ഞാൻ എന്നെ തന്നെ മാറ്റുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പൊൾ ഞാൻ ജിമ്മിൽ ഒക്കെ പോകുന്നുണ്ട്. അതിൻ്റേതായ മാറ്റങ്ങൾ ഒക്കെ ഉണ്ട് ശരീരത്തിൽ. പിന്നെ സ്വയം കൊറച്ച് ആത്മവിശ്വാസം ഒക്കെ ഉണ്ടാകുന്നുണ്ട്. നാളെ തൊട്ട് പുതിയ ജീവിതം തുടങ്ങണം. പയ്യെ പയ്യെ എൻ്റെ കണ്ണുകൾ അടഞ്ഞു ഞാൻ ഉറക്കത്തിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *