ദേവസുന്ദരി 7 [HERCULES]

Posted by

” എഹേം….”

അല്ലിയോന്ന് മുരടനക്കിയപ്പോൾ പുള്ളിക്കാരിയൊന്ന് ഞെട്ടി. മുഖത്തേക്കിരച്ചുകയറിയ നാണത്താൽ കുനിഞ്ഞ മുഖത്തോടെ ജിൻസിയിറങ്ങിനടന്നു.

അവൾക്ക് പിന്നാലെ ഞാനും.

കറിലിരുന്ന് ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ യാത്ര തുടർന്നു. എന്നെ ഓഫീസിനു മുന്നിൽ ഇറക്കി യാത്ര പറഞ്ഞ് ജിൻസി പോകുന്നത് ഒരു നെടുവീർപ്പോടെ ഞാൻ നോക്കിനിന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ടെൻഷനോടെയാണ് ഓഫിസിലേക്ക് കയറിയിരുന്നതെങ്കിൽ ഇന്ന് അങ്ങനെയൊരു ചിന്തയും എന്റെ മനസിലൂടെ കടന്നുപോയില്ല. അവിടെ ഉണ്ടായിരുന്നവരെയൊക്കെ വിഷ് ചെയ്തു. അവരൊക്കെ രോഗവിവരങ്ങൾ അന്വേഷിച്ചു. ഇവരൊക്കെ എങ്ങനെ അറിഞ്ഞു എന്നൊരു ചിന്ത വന്നുവെങ്കിലും അതാലോചിച്ചു തലപുണ്ണാക്കാൻ നിക്കാതെ ഞാൻ എന്റെ കാബിനിലേക്ക് ചെന്നു.

രണ്ട് ദിവസം കൊണ്ട് കുറെയേറെ ഫയലുകൾ എന്റെ ടേബിളിൽ വന്ന് കിടപ്പുണ്ട്. ഞാനത് നോക്കുന്നതിൽ മുഴുകി.

സമയം പോയത് അറിഞ്ഞേയില്ല. ടീ ബ്രേക്കിന്റെ സമയത്ത് അമൽ വന്ന് വിളിക്കുമ്പോഴാണ് ഞാൻ സമയത്തെപ്പറ്റി ബോധവാനാകുന്നത്.

അമലിനോട് ഓരോന്ന് സംസാരിച്ച് ഞാൻ കാന്റീനിലേക്ക് ചെന്നു. ഓരോ കോഫിയും സാൻവിച്ചും വാങ്ങി ഞങ്ങൾ ഒരു ടേബിളിൽ ഇരുന്നു. സംസാരത്തിനിടെ താടക ഇന്ന് വന്നിട്ടില്ലാന്ന് ഞാൻ മനസിലാക്കി. അതേതായാലും നന്നായി എന്ന ചിന്തയിൽ ആയിരുന്നു ഞാൻ. ഓഫീസിൽ വന്നാ അവളെന്റെ മെക്കിട്ട് കേറും. ഇപ്പഴത്തെയവസ്ഥയിൽ ഞാനും തിരിച്ച് കൊടുക്കും. എന്തിനാ വെറുതേ ഓരോ പ്രശ്നങ്ങൾ.

പ്രേത്യേകിച്ച് ഒന്നും സംഭവിക്കാതെ അന്നത്തെ ദിവസം കടന്നുപോയി. പെന്റിങ് ഉള്ളതടക്കം നല്ല ജോലിയുണ്ടായിരുന്നു. പനിവന്ന് പോയതിന്റെ തളർച്ച കൂടിയായപ്പോഴേക്കും എന്റെ അടപ്പ് തെറിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. വീട്ടിലെത്തി ഒന്ന് കിടന്നാൽ മതി എന്ന് മാത്രമേ അപ്പൊഴെന്റെ മനസിലൂടെ കടന്ന് പോയുള്ളു.

അമലായിരുന്നു എന്നെ ഡ്രോപ്പ് ചെയ്തത്. ക്ഷീണം തോന്നിയതിനാൽ അവൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ ഞാൻ എതിരൊന്നും പറഞ്ഞില്ല. എന്നെ ഫ്ലാറ്റിനുമുന്നിൽ ഇറക്കി പോകാൻ തുടങ്ങിയ അവനോട് കേറീട്ട് പോകാം എന്ന് ഞാൻ പറഞ്ഞെങ്കിലും ഫ്രഷ് ആയി ഹോസ്പിറ്റലിലേക്ക് പോണം എന്നായിരുന്നു അവന്റെ മറുപടി. ഞാൻ പിന്നേ നിർബന്ധിച്ചില്ല.

ലിഫ്റ്റിൽ കയറി നാലാമത്തെ ഫ്ലോറിൽ ഇറങ്ങി ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ വല്ലാത്ത തലവേദനയും കൂടെ തുടങ്ങിയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *