ദേവസുന്ദരി 7 [HERCULES]

Posted by

വൈകി… പക്ഷേ ഇപ്രാവശ്യവും പേജ് കുറവാണ്. തിരക്കുകൾ ഞാൻ എന്റെ വാളിൽ പറഞ്ഞിരുന്നു. അതിനേക്കാൾ എന്റെ മൂഡ് കളഞ്ഞത് എഴുതിവച്ച കുറേ ഭാഗം നഷ്ടപ്പെട്ടു പോയി എന്നതാണ്. വീണ്ടും അത് എഴുതാനുള്ള മൂഡ്  വരാൻ സമയമെടുത്തു.

എന്തായാലും വായിച്ച് അഭിപ്രായം അറിയിക്കൂ. സ്നേഹം ❤

ദേവസുന്ദരി 6

Devasundari Part 6 | Author : Hercules | Previous Part


പക്ഷേ അത് തിരിച്ചറിയാൻ ഞാനൊരുപാട് വൈകിയിരിക്കുന്നു… മനസിന്റെ നിയന്ത്രണം ഭേദിച്ച് കണ്ണിലുരുണ്ടുകൂടിയ കണ്ണുനീർപോലും എന്നെ പരിഹസിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി.

ആരും കാണാതെ വാശിയോടെ അത് തുടച്ചുകളഞ്ഞപ്പോൾ താടകയോടൊരുതരം വാശിയായിരുന്നു എന്നിൽ നിറഞ്ഞത്.

സഹിച്ചതും ക്ഷമിച്ചതും ഒക്കെ മതി ഇനിയങ്ങോട്ട് പണിക്ക് മറുപണി…!എന്ന് എന്റെയുള്ളിൽ ആരൊ അലറി വിളിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

അതേ…. ഇനിയങ്ങോട്ട് പണിക്ക് മറുപണി!

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവരിൽനിന്ന് നോട്ടം മാറ്റി ഞാൻ തിരിഞ്ഞുനിന്നു. നെഞ്ചിൽ എന്തോ കൊളുത്തി വലിക്കുന്നപോലെ തോന്നുന്നു.

അല്പം മുന്നേ മാത്രം ഞാൻ തിരിച്ചറിഞ്ഞ പ്രണയം കരിഞ്ഞുണങ്ങിയിരിക്കുന്നു.  അവൾക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന ചിന്ത അതിനെ കരിയിച്ചു കളഞ്ഞു. എനിക്കവളോട് ഇഷ്ടം തോന്നിയെന്ന് വച്ച് അവൾക്ക് അത് തോന്നണമെന്ന് ഇല്ലല്ലോ.

അല്ലേലും സ്നേഹം പിടിച്ചുവാങ്ങേണ്ടതല്ലല്ലോ.

ന്യായങ്ങൾ നിരവധി മനസിൽ നിറഞ്ഞെങ്കിലും എന്റെയുള്ളം കിടന്ന് പിടക്കുകയായിരുന്നു.

അല്പം മുൻപ് തോന്നിയ വാശിയൊന്നും ഇപ്പൊ അവളോട് തോന്നുന്നില്ല. പക്ഷേ ഇനി ഇങ്ങോട്ട് എങ്ങനെയാണോ അതുപോലെ ആവും എന്റെ പെരുമാറ്റം എന്ന് അതിനോടകം ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ഞാൻ മൗനമായത് കണ്ട് അല്ലിയെന്നെ തിരിഞ്ഞുനോക്കി. ജിൻസിയും അമ്മുവും കാര്യമായ എന്തോ സംസാരത്തിലാണ്. ജിൻസി ഇപ്പോഴും അഭിരാമിയെ കണ്ടിട്ടില്ല.

എന്റെ മുഖത്ത് യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ ഞാൻ വീണ്ടും അവരോടൊപ്പം ഇരുന്നു.

അവർ എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി. പക്ഷേ അല്ലി അപ്പോഴും എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി ഇരിപ്പായിരുന്നു.

” നമുക്ക് പോവാം… ”

അല്ലി എന്നെ നോക്കിത്തന്നെ ആയിരുന്നു അത് ചോദിച്ചത്.

Leave a Reply

Your email address will not be published.