എന്നും എന്റേത് മാത്രം [Robinhood]

Posted by

ചെന്ന് ഇറങ്ങുമ്പോഴേ കണ്ടു കുറച്ചധികം ലക്ഷ്വറി കാറുകൾ പാർക്കിങ്ങിൽ പ്രത്യേകമായി നിർത്തിയിട്ടിരിക്കുന്നത്. “ഓഹ് , ്് ക്ളൈന്റസ് എത്തിക്കാണും”. അകത്തേക്ക് കയറുമ്പോഴേക്കും റിയ പ്രസന്റേഷന് ആവശ്യമായ സാധനങ്ങൾ റെഡിയാക്കിയിരുന്നു. “പോയി ഡ്രസ് മാറിവാ” അടുത്ത് എത്തിയ എന്നെ നോക്കി സ്റ്റാഫ് ഏരിയ ചൂണ്ടി അവൾ പറഞ്ഞു. ഞാൻ വല്ലതും പറയുന്നതിന് മുന്പ് അവളെന്നെ അങ്ങോട്ടേക്ക് തള്ളിവിട്ടു. 🥴🥴🥴🥴🥴 “ഐശു , ഇവക്ക് ഇതെന്ത് പറ്റി?” അവിടെ എത്തും മുമ്പ് എനിക്കിടാനുള്ള കോട്ടുമായി വന്ന ഐശ്വര്യയോട് ഞാൻ ചോദിച്ചു. എവിടെ , നോ ്് റെസ്പോൺസ്. മറുപടി എന്നോണം എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി. 😕😕😕😕😕 ഒന്നും മനസ്സിലായില്ലെങ്കിലും അതും ഇട്ട് ്് കോൺഫറൻസ് ഹാളിലേക്ക് നടന്നു. അവിടെ മീറ്റിങ്ങ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബോസ്💻🖥️🤵‍♂🤵‍♀ പിന്നെ കുറച്ച് നേരത്തേക്ക് കമ്പനിയുടെ ചരിത്രത്തെയും ഭൂതകാലത്തെയും കുറിച്ച് ബോസ് വാചാലനായി. പ്രസന്റേഷൻ ഉള്ളത് പോലും മറന്ന് എനിക്ക് ഉറക്കം വരാൻ തുടങ്ങി. റിയയെ നോക്കിയപ്പോൾ അവിടെയും അതേ അവസ്ഥ. പിന്നീട് അദ്ദേഹം ഡിസൈനിങ്ങിനെ കുറിച്ച് സംസാരിച്ച് തുടങ്ങി. ആരോ എഴുതിക്കൊടുത്ത കാര്യങ്ങൾ പുള്ളി പൊടിപ്പും തൊങ്ങലും കൂട്ടി തള്ളിമറിക്കുകയാണ്. സ്റ്റാഫുകളുടെ മുഖത്ത് നോക്കിയ ഞങ്ങൾ ഒരുവിധത്തിലാണ് ചിരി കടിച്ചുപിടിച്ചത്. വാചകമടി ഓവറായാൽ ്് ക്ളൈന്റസിൽ ആരെങ്കിലും മൂപ്പരെ എടുത്ത് തറയിലടിക്കുമോ എന്ന് പോലും പേടിച്ചു. അതിന് ശേഷം പ്രസന്റേഷൻ ഭംഗിയായി നടന്നു. ഡിസൈൻ ്് അംഗീകരിച്ചതിന്റെ പേരിൽ ബോസ് വൈകുന്നേരം ഒരു പാർട്ടിയും വച്ചിരുന്നു.

പതിവ് പാർട്ടികളിൽ എന്നപോലെ ഇവിടെയും വെള്ളമടിയും , പുളുവടിയും , ്് ഡാന്സുമെല്ലാം കൊഴുക്കുകയാണ്. ആട്ടവും പാട്ടുമായി ആഘോഷിക്കുകയാണ് എല്ലാവരും. എന്നാൽ ഇതിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു നവനീത്. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മതിയാക്കി അവൻ എഴുന്നേറ്റ് പോയി. കുറച്ച് മാറിനിന്ന് റിയ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 😕😔😕😔😕 എന്നത്തേയും പോലെ ആയിരുന്നില്ല എനിക്ക് ഈ ദിവസം. ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ മനസ്സിലേക്ക് വീണ്ടും വീണ്ടും തികട്ടി വരുന്നു. ഇത്രയുംകാലം ഇല്ലാതിരുന്ന പലതും തിരിച്ചുവരുന്നപോലെ. മനസ്സ് ഒട്ടും സ്വസ്ഥമല്ലെന്ന് തോന്നിയപ്പോൾ പതിയെ പുറത്തേക്ക് നടന്നു. പുറത്ത് ഓഫീസിലെ സെക്യൂരിറ്റിയായ ചേട്ടൻ അങ്ങേരുടെ പല സാഹസീക സ്ത്രീ അനുഭവങ്ങളും പറഞ്ഞ് ചിരിക്കുകയാണ്. ഒരുമാതിരി ്് അലമ്പൻമാരെല്ലാം പുള്ളിയുടെ ചുറ്റും ഇരിപ്പുണ്ട്. ഞാൻ നടന്ന് ഗാർഡന്റെ ്് അറ്റത്തായുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു. സൂര്യാസ്തമയം കഴിഞ്ഞ ചുവന്ന് തുടുത്ത ആകാശത്തിന് താഴെ കടൽ നീണ്ട് നിവർന്ന് കിടക്കുന്നു. ഇടക്കിടെ വന്നുപോകുന്ന തിരമാലകൾ പോലെ ചിന്തകളും പലത് വന്നുപോയിക്കൊണ്ടിരുന്നു. ഉണ്ടക്കണ്ണുകളും നുണക്കുഴിയുമുള്ള ഒരു പട്ടുപാവാടക്കാരി നേർത്ത ഒരു കാറ്റ് പോലെ മനസിന്റെ ഏതോ കോണിൽ നിന്ന് എത്തിനോക്കി. അവളുടെ പുഞ്ചിരിയിൽ എല്ലാം മറന്നവനെ പോലെ ഞാൻ ഇരുന്നു. “നവീ നീ ഇവിടെ ്് എന്തെടുക്കുവാ?” റിയയുടെ ശബ്ദമാണ് എന്നെ തിരികെ കൊണ്ടുവന്നത്. നോക്കുമ്പോൾ ഇരുട്ട് ആകെ പടർന്നിരുന്നു. “ഏയ് , ഞാൻ ചുമ്മാ 😏😏😏 ബാക്കിയുള്ളവരൊക്കെ പോയോ?” തന്റെ മുഖത്തെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന റിയയുടെ നോട്ടം നേരിടാനാകാതെ അവളിൽ നിന്നും മുഖം മാറ്റിയാണ് അവൻ അത് ചോദിച്ചത്. “നീ ഐശുവിനെ ഒന്ന് ഡ്രോപ്പ് ചെയ്യോ?” ഗൗരവം ഒട്ടും വിടാതെയാണ് അവളത് ചോദിച്ചത്. “നീ എങ്ങോട്ട് പോവ്വാ , നിനക്ക് ഇറക്കിയാൽ പോരെ നിങ്ങൾ ഒരേ റൂട്ടിലല്ലെ താമസം!?” ഒരുപാട് ദൂരം ്് ഓടേണ്ടതിന്റെ ഓർമയിൽ ഞാൻ ചോദിച്ചു. “ഡാ രാഹുൽ വിളിച്ചിരുന്നു. ഒരു സിനിമ പിന്നെ ഇച്ചിരി കറക്കം. അവള്ടെ വണ്ടി ്് കേടായത് കൊണ്ടല്ലേ , ഒന്ന് ഡ്രോപ്പ് ചെയ്യ്യ് ചങ്ങായീ” എന്റെ ്് വയറിനിട്ട് ചെറിയൊരു ഇടികൂടി ്് തന്നുകൊണ്ടാണ് അവൾ അവസാന ഡയലോഗിന് ഫുൾസ്റ്റോപ്പ് ഇട്ടത്. “ശരി , നീ പറഞ്ഞാ അപ്പീലില്ലല്ലോ. അവളെവിടെ? ചിരിച്ചുകൊണ്ട് തന്നെ അവൾ പുറകിലേക്ക് ചൂണ്ടിക്കാട്ടി. അവിടെ എന്റെ കാറും ചാരി ഞങ്ങളേയും നോക്കി ഐശ്വര്യ നിൽപ്പുണ്ടായിരുന്നു. ഇടക്കിടെ ദേഹത്ത് വീഴുന്ന ലൈറ്റ്ഹൗസിൽനിന്നുള്ള വെളിച്ചത്തിൽ അവളുടെ സൗന്ദര്യം എടുത്തറിയാമായിരുന്നു. ഞാൻ അവളെ നോക്കുന്നത് കണ്ട് റിയ ആക്കിയൊന്ന് ചുമച്ചു. അതിന് വല്യ മൈന്റ് കൊടുക്കാതെ ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു. ലോക്ക് മാറ്റി ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി. കോഡ്രൈവർ സീറ്റിലേക്ക് ്് കേറുന്നതിനിടയിൽ അവര് രണ്ടും എന്തൊക്കെയോ പറഞ്ഞ് പരസ്പരം കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നെ റിയ കൈവീശി കാണിച്ചപ്പോൾ ഞാൻ കാർ പതിയെ മുന്നോട്ട് എടുത്തു. ഇവിടെ നിന്ന് ഏതാണ്ട് ഒരു മണിക്കൂറിൽ കൂടുതൽ ഡ്രൈവ് ചെയ്യണം ഐശ്വര്യയുടെ ഫ്ളാറ്റിൽ എത്താൻ. റോഡിൽ അത്യാവശ്യത്തിന് വണ്ടികളുണ്ട്. റിയയുടെ കൂടെ ഉള്ളത് പോലെയല്ല ഐശ്വര്യ എന്റെ കൂടെ. ഉള്ളപ്പോൾ. ഡ്രൈവിങ്ങിനിടയിൽ ്് ഞങ്ങളൊന്നും മിണ്ടിയില്ല. വിരസമായ ഡ്രൈവ് എനിക്ക് ഇഷ്ടമല്ല. പ്രത്യേകിച്ചും രാത്രിയിൽ. എന്റെ കൈകൾ സ്റ്റീരിയോയിലേക്ക് നീണ്ടു. സാജനിലെ മനോഹര പ്രണയഗാനത്തിൽ മുഴുകി ഞാൻ കാർ മുന്നോട്ട് പായിച്ചു. ഇടക്ക് ഐശ്വര്യയെ നോക്കി ആള് പാട്ടിൽ ലയിച്ച് വേറേതോ ലോകത്തിൽ എന്നപോലെ ഇരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *