ഇത്ത : അതല്ലടാ, അവൻ ഇല്ലാതെ ആദ്യായിട്ടാ ഞാൻ…
ശരിയായിരുന്നു. ഫർഹാൻ ആദ്യമായിട്ടാണ് വീട് വിട്ടു നിൽക്കുന്നത്. അവൻ പഠിച്ചതൊക്കെ നാട്ടിൽ തന്നെ ആയിരുന്നു. ബി ടെക് പോലും കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ചെയ്തത്.
ഞാൻ : സാരമില്ല ഇത്ത. എല്ലാം ശരിയാവും. അവൻ നല്ല നിലയിലെത്തും. അപ്പൊ ഈ സങ്കടം ഒക്കെ മാറും..
ഇത്ത നെടുവീർപ്പെട്ടു..
ഇത്ത : നീ ഫർഹാന്റെ റൂമിൽ തന്നെ കിടന്നോ. എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞോ..
ഞാൻ : ശരി ഇത്താ. നല്ല ക്ഷീണം ഉണ്ട്.
ഞാൻ കിടക്കാനായി ഫർഹാന്റെ റൂമിലേക്ക് പോയി.
സാമാന്യം വലിയ വേണ്ടായിരുന്നു അത്. നാലു ബെഡ്റൂം. താഴെ രണ്ടു റൂം. ഒന്നിൽ ഞാനും മറ്റൊന്നിൽ ഇത്തയും..
തുടരും..