വശീകരണ മന്ത്രം 16 [ചാണക്യൻ]

Posted by

ഡ്രൈവിംഗ് സീറ്റിൽ ആരാണെന്ന് അറിയാൻ അവൾ മുഖം ചരിച്ചു നോക്കി.

അത്‌ അനന്തു ആയിരുന്നു.

കാര്യമായ ഡ്രൈവിങ്ങിലാണ് കക്ഷി.

ഇടയ്ക്കിടെ ഘട്ടറിൽ വീഴുമ്പോൾ സാരംഗിയുടെ കുണ്ടി നല്ല രീതിയിൽ വേദനയെടുത്ത് തുടങ്ങി.

അവൾ അറിയാതെ കുണ്ടി തടവിക്കൊണ്ട് അമേരിക്കയിലെ മനോഹരമായ റോഡുകൾ ഓർത്തു പോയി.

എന്നിട്ട് സാരംഗി ചിരിയോടെ അനന്തുവിനെ നോക്കി.

അനന്തച്ചാ

അവൾ പ്രതീക്ഷയോടെ വിളിച്ചു.

എന്നാൽ അനന്തു അതൊന്നും കേൾക്കുന്നില്ലായിരുന്നു

അത്‌ കണ്ടതും അവളുടെ മുഖം വാടി.

ഒരു ഊട് വഴിക്ക് മുന്നിൽ ജീപ്പ് നിർത്തിവച്ച ശേഷം അനന്തു ആ വഴിയിലൂടെ കേറി തുടങ്ങി.

സാരംഗി എല്ലാ പ്രതീക്ഷകളുമറ്റ പോലെ ജീപ്പിൽ തന്നെയിരുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

തന്നെ ആര്ക്കും കാണുവാനും കേൾക്കുവാനും സാധിക്കാത്തത്തിൽ.

അങ്ങനെ ഇരിക്കവേ പൊടുന്നനെ അവൾ ഓർത്തു.

ഡയറിയിൽ ഉള്ള പ്രകാരം ഇപ്പോഴല്ലേ അനന്തച്ഛൻ കാര്യസ്ഥൻ ശങ്കുണ്ണി ചേട്ടനെ കാണാൻ വന്നത്? അപ്പൊ ഇപ്പോഴാണോ കുലശേഖരന്റെ ദുർഭൂതം അനന്തച്ഛനെ പ്രഹരിക്കുന്നത്? പാവം എന്റെ അച്ഛൻ എവിടെയാണോ ആവോ?

നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞതും സാരംഗി ജീപ്പിൽ നിന്നും ചാടിയിറങ്ങുവനായി തുനിഞ്ഞു.

കണ്ണൊന്നു ചിമ്മി തുറന്നതും മുന്നിലുള്ള കാഴ്ച കണ്ടു അവൾ ഭയന്നു.

സാരംഗി ഇപ്പൊ ഒരു വലിയ മരത്തിന്റെ ചില്ലയിൽ ഇരിക്കുകയാണ്.

ഏതോ പേരറിയാത്ത മരത്തിന്റെ ചില്ലയിലിരുന്ന് അവൾ തെല്ലോന്ന് ഭയന്നു.

അവൾ താഴെ വീഴാതിരിക്കാൻ ആ ചില്ലയിൽ പിടിച്ചിരിക്കുമ്പോഴാണ് അനന്തു ആ വഴി വരുന്നത് അവൾ കാണുന്നത്.

അവൾ പ്രതീക്ഷിച്ച പോലെ തന്നെ കുലശേഖരന്റെ ദുർ ഭൂതം നടന്നു വരികയായിരുന്ന അനന്തുവിനെ പിന്നിൽ നിന്നും പ്രഹരിച്ചു വീഴ്ത്തി.

അത്‌ കണ്ടു അടിമുടി വിറച്ച അവൾ പല്ലിറുമ്മിക്കൊണ്ട് ചില്ലയിൽ ആഞ്ഞിടിച്ചു.

അനന്തുവിനെയും കൊണ്ടു ആകാശത്തേക്ക് ഉയർന്ന ദുർ ഭൂതത്തെ കണ്ടു അവൾ ഒന്നു അമ്പരന്നെങ്കിലും ആ ഭൂതത്തിന്റെ കയ്യിൽ കിടന്ന് പിടയുന്ന അനന്തുവിനെ കണ്ടു അവളുടെ നെഞ്ചു പിടഞ്ഞു.

കണ്ണുകൾ നിറഞ്ഞൊഴുകി.

അനന്തച്ഛനെ രക്ഷിക്കാനായി അവൾ ചില്ലയിൽ നിന്നും താഴേക്ക് ചാടാനൊരുങ്ങിയതും ആ ചില്ലക്ക് അടിയിലൂടെ ഒരു വലിയ കരിനാഗം ധൃതിയിൽ ഇഴഞ്ഞു പോകുന്നത് കണ്ടു സാരംഗി ശ്വാസമടക്കി പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *