വശീകരണ മന്ത്രം 16 [ചാണക്യൻ]

Posted by

അതു കേട്ടതും അമാലിക അക്ഷമയോടെ ചോദിച്ചു.

അഥർവ്വനെ കണ്ടെത്തുന്നതിൽ….. ബാല്യരൂപത്തിലുള്ള അഥർവ്വ്വന്റെ പുനർജന്മത്തെ നീ കണ്ടെത്തിയിരുന്നുവെങ്കിൽ നിഷ്പ്രയാസം നിനക്ക് അവനെ വധിക്കാമായിരുന്നു….. എങ്കിൽ നിന്റെ പരമമായ ലക്ഷ്യം നിന്നെ തേടി വന്നിരുന്നേനെ…… എന്നാൽ അഥർവ്വൻ യുവാവായി പരിണമിച്ചപ്പോഴാണ് നീ അവനെ കണ്ടെത്തുന്നത്….. ഇനി അഥർവ്വനെ കീഴ്പ്പെടുത്തുക അസാധ്യം

കണികാ ദൈവം പറയുന്നത് കേട്ട് അമാലികയുടെ മുഖം ചുളിഞ്ഞു.

പരിഭവിക്കണ്ട പ്രിയ ഭക്തെ……. സ്വപ്ന ദർശനത്തിൽ നീ കണ്ട ആ നീലമിഴികൾക്കുടമ അത്‌ മാറ്റാരുമല്ല അത്‌ അഥർവ്വന്റെ പുത്രിയുടെ പുനർജ്ജന്മം തന്നെയാണ്…… കഴിഞ്ഞ കാലഘട്ടത്തിൽ മരതക കാട്ടിൽ വച്ചു നീ ക്രൂരമായി കൊലപ്പെടുത്തിയ അഥർവ്വന്റെ പുത്രി.

കണികാ ദൈവം പറയുന്നത് കേട്ട് ഒന്നു ഞെട്ടിയെങ്കിലും അമാലിക അത്‌ പുറത്ത് പ്രകടിപ്പിച്ചില്ല.

ഈ പുനർജ്ജന്മത്തിന്റെ ജന്മോദ്ദേശ്യം നമ്മെ വധിക്കുക എന്നതാണോ?

തീർച്ചയായും….. നമ്മുടെ പ്രിയ ഭക്തയുടെ അന്ത്യം തന്നെയാണ് അവർ ഇരുവരുടെയും പരമമായ ലക്ഷ്യം.

നാം എങ്ങനെ അഥർവ്വനെ ചെറുത്തു നിൽക്കും?ഈ മൃഗീയമായ വനത്തിൽ നിന്നും നമുക്ക് മോക്ഷം നൽകൂ മൂർത്തേ….. അഥർവ്വനെ നാം ഇപ്പൊ തന്നെ സംഹാരിക്കാം

അമാലിക ആവേശത്തോടെ പറഞ്ഞു.

അമളി പറയാതെയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുക എന്റെ പ്രിയ ഭക്തെ…… അഥർവ്വനോളം നീ ശക്തിയാർജിക്കണമെങ്കിൽ നാം നിർദേശിച്ച പോലെ 1000 പുരുഷന്മാരുമായി രതി വേഴ്ചയിൽ ആറാടി അവരെ വധിച്ച് നിന്റെ പൂർവ ജന്മ ശക്തികളെ തിരികെ സ്വയത്തമാക്കൂ……1000 പുരുഷന്മാർക്ക് തതുല്യമായ ബലം, കഴിവ്, കാഴ്ച്ച, ഘ്രാണ ശക്തി, ബുദ്ധിശക്തി,കാമം എന്നിവയാണ് അഥർവ്വനിൽ ഉള്ളത്…… അങ്ങനെയുള്ള അഥർവ്വനെ കീഴ്പ്ലെടുത്തുക അത്ര നിസാരമല്ല….. ആയിരം പുരുഷന്മാരെ നീ എന്നാണോ വധിക്കുന്നത് അന്ന് മാത്രമേ നീയും അഥർവ്വനോട് ഏറ്റു മുട്ടാൻ പ്രാപ്തയാവുകയുള്ളൂ….. ഓർക്കുക തുല്യ ശക്തികളുള്ള നിങ്ങളിരുവരും പോരാടിയാൽ ഇരുവർക്കും മരണം സുനിശ്ചിതം….. എന്നാൽ കാമത്തിലൂടെ അവനെ വശീകരിച്ചു കീഴ്പ്പെടുത്തിയാൽ അഥർവ്വനെ നിഷ്പ്രയാസം വധിക്കുവാൻ സാധിക്കും…… അതോടെ നിനക്ക് ആ ലക്ഷ്യത്തിൽ എത്തിച്ചേരാനുമാകും അത്‌ സ്വന്തമാക്കുവാനുമാകും.

കണികാ ദൈവത്തിന്റെ ദീർഘ വീക്ഷണം കേട്ട് അമാലികയ്ക്ക് അദ്ദേഹത്തോട് കൂടുതൽ ആരാധന തോന്നിപ്പോയ നിമിഷമായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *