വശീകരണ മന്ത്രം 16 [ചാണക്യൻ]

Posted by

അരുണിമ തന്നെയായിരുന്നു.

സാരംഗിയുടെ ഇമമ്മ.

തന്റെ അമ്മയെ ഒരു നോക്ക് കണ്ടതും സാരംഗിയുടെ കണ്ണുകൾ ഈറനണിഞ്ഞു.

അവൾ കണ്ണുകൾ പയ്യെ തുടച്ചുകൊണ്ട് മനസിൽ ഓർത്തു.

അമ്മക്ക് എങ്കിലും തന്നെ കാണാൻ പറ്റിയിരുന്നെങ്കിൽ?

ഊറി വരുന്ന മിഴിനീർ തുള്ളികളെ പാടെ അവഗണിച്ചുകൊണ്ട് അവൾ തല താഴ്ത്തി.

ആരാ?

അരുണിമയുടെ ശബ്ദം കേട്ട് സാരംഗി മുഖമുയർത്തി നോക്കി.

അരുണിമയുടെ പൂച്ചക്കണ്ണുകൾ സാരംഗിക്ക് നേരെയായിരുന്നു.

സാരംഗി ഒന്നു ഞെട്ടിയെങ്കിലും ശങ്കയോടെ പിന്നിലേക്ക് തിരിഞ്ഞു നോക്കി.

മാറ്റാരെയേലും വിളിക്കുന്നതാണോ എന്നറിയാൻ

എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

എന്താ കുട്ടി ഇവിടെ? ആരെ കാണാൻ വന്നതാ?

അരുണിമ വീണ്ടും ചോദ്യം ആവര്ത്ഥിച്ചു.

എന്നോടാണോ?

സാരംഗി സംശയത്തോടെ സ്വന്തം മാറിലേക്ക് വിരൽ ചൂണ്ടി.

ഹ്മ്മ് തന്നോട് തന്നെ.

അരുണിമ പറയുന്നത് കേട്ട് സാരംഗിക്ക് തുള്ളി ചാടാൻ തോന്നി.

അപ്പൊ തനിക്ക് ഈ ലോകത്തുള്ളവരോട് സംസാരിക്കാൻ പറ്റുമെന്നത് അവൾക്കൊരു പുതിയ അറിവായിരുന്നു.

എന്റെ പ്……. പ്…….പേര് സാരംഗി….. ഒരുപാട് ദൂരെ നിന്നും വരുന്നതാ…… എനിക്ക് കുറച്ചു വ്……. വെള്ളം തരാമോ

എങ്ങനൊക്കെയോ അവൾ പറഞ്ഞൊപ്പിച്ചു.

അത് കേട്ടതും അരുണിമ സംശയത്തോടെ തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി.

അല്പം കഴിഞ്ഞതും കയ്യിലൊരു മൊന്ത നിറയെ വെള്ളവുമായി അവൾ തിരികെയെത്തി.

ദാ വെള്ളം

അരുണിമ നീട്ടിയ മൊന്ത വാങ്ങി അവൾ ആർത്തിയോടെ അതിലുള്ള വെള്ളം കുടിച്ചു തീർത്തു.

അരുണിമയുടെ കയ്യിൽ നിന്നുമാകയാൽ അത് ഇച്ചിരി സ്പെഷ്യൽ ആണെന്ന് സാരംഗിക്ക് തോന്നി.

മോളിവിടെ ആരെ കാണാൻ വന്നതാ?

ഹാളിലേക്ക് വന്ന ആശ കയ്യിലെ നനവ് മുന്താണിയിൽ തുടച്ചുകൊണ്ട് ചോദിച്ചു.

അത്‌ പ്……പിന്നെ…….. ഞാൻ…… ഇവിടെ….. ഇമമ്മ……. സോറി ഞാൻ തേവക്കാട്ട് മനയിലേക്കുള്ള വഴിയാ

സാരംഗി പയ്യെ പറഞ്ഞു.

ഉവ്വോ? അവിടെ ആരെ കാണാനാ?

ആശ ചോദിച്ചതും സാരംഗി വീണ്ടും കുഴഞ്ഞു.

എന്തു പറയുമെന്ന ശങ്കയിൽ.

അത്‌ പിന്നെ ഞാൻ അവിടെയുള്ള അനന്തുവിനെ കാണാൻ വന്നതാ

സാരംഗിയുടെ നാവിൽ നിന്നും അറിയാതെ അനന്തുവെന്ന് വീണു.

മുന്നിൽ നിൽക്കുന്ന പെൺകുട്ടി അനന്തു എന്ന് പറയുന്നത് കേട്ട് അരുണിമയുടെ പൂച്ചകണ്ണുകൾ പ്രണയം കൊണ്ടു വിടരുകയും കവിളുകൾ ചുവക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *