കാവ്യാത്മകം [Jack Sparrow]

Posted by

ഞാൻ നോക്കുന്നത് കണ്ട അവൾ പെട്ടെന്ന് തല വെട്ടിച്ചു … ആ നിമിഷം ഞാൻ മനസ്സിലാക്കി ..എല്ലാരും എന്നെ വെറുത്തു …അവർക്ക് എന്നെ കാണുന്നത് പോലും ഇഷ്ട്ടമല്ല എന്ന് … ഞാൻ അകെ തകർന്നു പോയി ..

ദാഹം സഹിക്ക വയ്യാതെ താഴെ ഇരിക്കുന്ന ജഗ്ഗ് എടുക്കാൻ വേണ്ടി ഇടത്തോട്ട് ചെരിഞ്ഞ് വലത്തേ കൈ താഴത്തോട്ട് കുനിഞ്ഞതും നെഞ്ചിലേയും കയ്യിലേയും മുറിവ് ഒന്ന് വലിഞ്ഞു ….

“ആഹ്ഹ്ഹ് “,,,,…………………..!! നിലവിളിച്ചുപോയി ഞാൻ …

എന്റെ നിലവിളി കേട്ട അമ്മ ഓടി വന്ന് എന്റെ തലയുടെ അടുത്ത് വന്നിരുന്ന് എന്നെ അമ്മയുടെ മടിയിൽ തല വെച്ച് കിടത്തി… അമ്മു ഓടിവന്ന് എന്റെ അടുത്ത് മുട്ടുകുത്തി ഇരുന്ന് എന്റെ വയറിൽ തലവെച്ച് “എന്തിനാടാ ഇതൊക്കെ ..” എന്നും പറഞ്ഞ് വിക്കി വിക്കി കരയാൻ തുടങ്ങി … അമ്മയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ എന്റെ മുഖത്തു വീഴുന്നുണ്ടാർന്നു …. ഇതൊക്കെ കണ്ട് എനിക്കും പിടിച്ച് നിൽക്കാൻ ആയില്ല….

എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി …..!!!!!

പെട്ടെന്ന് തന്നെ ‘അമ്മ ജഗ്ഗ് കയ്യിൽ എടുത്ത് എന്റെ തല അൽപ്പം പൊക്കിപ്പിടിച്ചു എനിക്ക് വെള്ളം തന്നു…

അത്രയും വേദനയിലും ആ വെള്ളം കുടിക്കുമ്പോ ഒരു ആശ്വാസമായിരുന്നു …. ജഗ്ഗിലെ പകുതി വെള്ളം ഞാൻ അകത്താക്കി ….!!!!

പെട്ടന്നായിരുന്നു ഒരു അലർച്ച കേട്ടത് ….

” എന്തിനാടാ ഞങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊള്ളുന്നത് …ഒറ്റയടിക്ക് കൊന്നിട്ട് നീ നിനക്കു തോന്നിയപോലെ ജൂവിച്ചൂടെ …അല്ലെങ്കി നിനക്കു പോയി ഒന്ന് ചത്തൂ……!!!! പെട്ടെന്ന് ആ വാക്കുകൾ മുറിഞ്ഞു .. നോക്കുമ്പോ സ്റ്റെയറിൽ നിൽക്കുന്ന അച്ഛൻ …..!!!

ഇന്നേവരെ എന്നോട് ഇങ്ങനെ ഒന്നും പറയാത്ത അച്ഛൻ ഇന്ന് ഞാൻ അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതോർത്ത് എനിക്ക് ചാത്താ മതി എന്നായിരുന്നു…

സങ്കടം സഹിക്കവയ്യാതെ ഞാൻ അമ്മയെ ഇടുപ്പിലേടെ കൈ ചുറ്റിപ്പിടിച്ച് കരയാൻ തുടങ്ങി …

“പറ്റിപ്പോയമ്മാ …. എന്നെ വെറുക്കല്ലേ മ്മ ……. ഡീ അമ്മൂ … എന്നെ വെറുക്കല്ലേടീ …. ഇന്നലെ അങ്ങനെ ഒക്കെ പറ്റിപ്പോയി … നിങ്ങളൊക്കെ എന്നെ വെറുത്താ പിന്നെ ഞാൻ എന്തിനാ ജീവിച്ചിരിക്കണേ ….. ഇനി ഞാൻ ഒരിക്കലും കുടിക്കില്ല …” കരച്ചിൽ നിർത്താതെ ഞാൻ മൂന്നുപേരെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു … അച്ഛന്റെ മുഖവും നിഴലടിക്കുന്നത് ഞാൻ കണ്ടു ….

Leave a Reply

Your email address will not be published. Required fields are marked *