കാവ്യാത്മകം [Jack Sparrow]

Posted by

കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല …

ആ മൗനം ബേദിച്ച് ‘അമ്മ ചോദിച്ചു … ” അല്ലടാ നീ എങ്ങനെയാ വീണേ “…

ഞാൻ മറുപടി പറയാൻ പോയപ്പോളേക്കും ജിഷ്ണു ചാടിക്കേറി പറഞ്ഞു.. “അമ്മെ … പെട്ടെന്ന് ഒരു പട്ടി ചാടിയപ്പോ വീണതാ “…..

“അയിന് നീ ഉണ്ടാർന്നോ അവന്റെ കൂടെ “… അമ്മയുടെ സംശയത്തോടെയുള്ള ചോദ്യം വന്നു….

ഊമ്പി …!!!!

“ഇല്ല …ഇല്ലമ്മേ ,,,, ഞാൻ വന്നപ്പോളേ ഇവനോട് ചോദിച്ചിരുന്നു അപ്പോ ഇവനാ പറഞ്ഞെ ..” അവൻ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു .. അതിന് അമ്മ ഒന്ന് അമർത്തി മൂളുക മാത്രം ചെയ്തു ….

” വെള്ളമടിച്ച് ബോധം ഇല്ലാണ്ടെ ആ പാവം പട്ടിയെ കൊല്ലാൻ നോക്കീട്ട് ഇപ്പൊ ആ പട്ടിക്കായോ കുറ്റം “… പുച്ഛഭാവത്തിലുള്ള അമ്മുവിൻറെ മറുപടി കേട്ടപ്പോ “തൃപ്തിയായല്ലോ ” എന്ന മട്ടിൽ ഞാൻ ജിഷ്ണുവിനെ ഒന്ന് നോക്കുക മാത്രം ചെയ്തു… അതിനു അവൻ ഒരു വലിഞ്ഞ ചിരി മാത്രം ചിരിച്ചു …

ഹോസ്പിറ്റലിൽ എത്തി … ടൗണിലെ വലിയ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ആണ് … അമ്മുവിൻറെ കോളേജിന്റെ തൊട്ടടുത്താണ് ഹോസ്പിറ്റൽ ….

വണ്ടി നിർത്തിയതും ഞാൻ ഒഴികെ എല്ലാരും ഇറങ്ങി.. ജിഷ്ണു പോയി അവിടുത്തെ ഒരു നഴ്സിനോട് എന്തോ പറഞ്ഞതും ഒരാൾ ഒരു വീൽ ചെയറും ഉരുട്ടി വണ്ടിയുടെ അടുത്തേക്ക് വന്നു … എല്ലാരുംകൂടെ പിടിച്ച് എന്നെ അതിലേക്ക് ഇരുത്തി … ചുറ്റും ഉള്ള എല്ലാരും എന്നെ നോക്കുന്നുണ്ടായിരുന്നു….പെമ്പിള്ളേരും ഉണ്ടായിരുന്നു.. ഒരു ആക്കിയ ചിരി ആയിരുന്നു ചിലരുടെ മുഖത്തെങ്കിൽ ചിലർ സഹതാപത്തോടെയും നോക്കുന്നുണ്ടാർന്നു … അയിനുമാത്രം ഉള്ളതൊന്നും എനിക്ക് ഇല്ലല്ലോ ചെറിയ ചിരകൽ അല്ലെ ഉള്ളു… എന്തായാലും എല്ലാര്ക്കും കുറച്ച് പുച്ഛം ഞാൻ അങ്ങ് വിതറി … അല്ല പിന്നെ ……

നേരെ പോയി ഡോക്ടറെ കണ്ടു .. നോക്കിയ ശേഷം 3 ദിവസം ഇവിടെ അഡ്മിറ്റ് ആവാൻ പറഞ്ഞു … അന്ടിബയോട്ടിക് inject ചെയ്തില്ലേൽ മുറിവ് ഉണങ്ങില്ല ..പിന്നെ ഇൻഫെക്ഷൻ ആവും എന്നൊക്കെ പറഞ്ഞു.. സംഭവം 3 ദിവസം കിടത്തി പരമാവധി അറക്കണം അദെന്നെ ഉദ്ദേശം …പ്രൈവറ്റ് അല്ലെ ….

Leave a Reply

Your email address will not be published. Required fields are marked *