കല്യാണം 2 [കൊട്ടാരംവീടൻ]

Posted by

ഞാൻ :ഞാൻ പോയി കുളിച്ചു റെഡി ആയി വരാം…

അവൾ : അപ്പോൾ മുണ്ട് വേണ്ടേ??

ഞാൻ : നീ എടുത്തോണ്ട് വാ ..

അവൾ : ശെരി

അവൾ പോയി എന്ന് ഉറപ്പ് ആയപ്പോൾ.. ഞാൻ ഓടി പോയി തോർത്തു എടുത്തു ഉടുത്തു… എന്നിട്ട് ഷർട്ടും ഊരി ഡോറിന്റെ ലോക്ക് എടുത്തു വാതിൽ ചാരി ഇട്ടു… എന്നിട്ട് ഓടി പോയി ബാത്‌റൂമിൽ കേറി..

ആസ്വദിച്ചു കുളിച്ചു …ഇറങ്ങിയപ്പോ ബെഡിൽ ഒരു കസവു മുണ്ട് ഇരിക്കുന്നെ ഞാൻ കണ്ടു…ഒരു ബ്രൗൺ ഷർട്ടും മുണ്ടും ഉടത്തു.. ഞാൻ താഴേക്കു ചെന്ന്…

എല്ലാരും അത്ഭുതത്തോടെ നോക്കിനിക്കുന്നു… ആദ്യം ആയി ഈ കോലത്തിൽ കാണുന്നത്കൊണ്ട് ആണോ അതോ… കുറെ കാലം കുടി അമ്പലത്തിൽ പോകുന്നത് കൊണ്ട് ആണോ എന്ന് അറിയുല.. അമ്മയുടെ മുഖത്തു ഒരു പ്രിത്യേക സന്തോഷം… അച്ഛന്റെ മുഖത്തും ഉണ്ട്…

“അപ്പോൾ വൃത്തിക് നടക്കാനൊക്കെ അറിയാം ”

അച്ഛന്റെ വക ആരുന്നു കമന്റ്‌….

“അവര് എവിടെ…”

അമൃതയെം ഹരിതച്ചേച്ചിയെം കാണാത്തതു കൊണ്ട് ഞാൻ ചോദിച്ചു…

ലളിത അമ്മായി : അവരു നടന്നു.. നിന്നെ നോക്കി നിന്നിട്ട്.. നീ ചെല്ല്.. ദേ ഇവളേം കുട്ടിക്കോ

ഞാൻ : അതുശെരി.. അപ്പോൾ എന്നെ ഇത്രേം നിർബതിച്ചു ഒരുക്കിട്ട് അവരു പോയോ…

അമ്മ : അവിടെ വിളക് കത്തിക്കണം നിന്നെ നോക്കി നിന്നു സമയം കളയണ്ട എന്ന് പറഞ്ഞു ഞാനാ അവരെ പറഞ്ഞു വിട്ടേ..

ഞാൻ : എനിക്ക് വഴി അറിയുല

അനു :എനിക്ക് അറിയാം ചേട്ടായി

ഇളയ അമ്മാവന്റെ മോളെ…

ഞാൻ : മം..വാ..

ഞങ്ങൾ…. പയ്യെ നടന്നു.. നല്ല ഗ്രാമീണ ഭംഗി.. ചെണ്മന്നു നിറഞ്ഞ വഴി… ചുറ്റും ചെറിയ ഒരു കാടുപ്പിടിച്ചപോലെ.. എന്തെക്കെയോ ചെടികൾ..

ഞാൻ : ഒത്തിരി ദൂരം ഉണ്ടോ അനുമോളെ

അനു : ഇല്ലാ ചേട്ടായി

ഞാൻ : അവൾ എന്ത്യേ.. നിന്റെ അനിയത്തി.. അമ്മു..

അനു : അവളു ചേച്ചിമാരുടെ കൂടെ പോയി..

കാര്യം മുണ്ട് ഉടക്കാൻ പാട് ആണേലും… ഉടുത്തു നടക്കുമ്പോ ഒരു രസം.. അങ്ങനെ കുറെ നടന്ന ഞങ്ങൾ അമ്പലത്തിൽ എത്തി… ശേ വണ്ടിയെ വന്ന മതിയാരുന്നു.. ഇനി ഇത്രേം തിരിച്ചു നടക്കണമല്ലോ…

Leave a Reply

Your email address will not be published. Required fields are marked *