പരിണയ സിദ്ധാന്തം 6 [അണലി]

Posted by

പരിണയ സിദ്ധാന്തം 6

Parinaya Sidhantham Part 6 | Author : Anali | Previous Part


ഈ പാർട്ട്‌ എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചു പോലും നോക്കാതെ ആണ് എല്ലാരും ആവിശ്യപെട്ടതിനാൽ ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യുന്നത്… തെറ്റുകൾ പൊറുക്കണം, ഇഷ്ടപെട്ടാൽ ലൈക്‌ തരാൻ മറക്കല്ലേ…..

നിങ്ങളുടെ സ്വന്തം അണലി. )

ˇ

 

‘ അത്… അത് നീ എങ്ങനെ…… ‘?

 

‘ നിന്റെ വീട്ടിൽ ഞാൻ വന്ന അന്ന് വല്യമ്മയുടെ പേരിന്റെ കൂടെ വീട്ടുപേരും കണ്ടു….. എന്റെ ഭാര്യവീടിന്റെ പേര് എനിക്കു അറിയില്ലെന്ന് നീ ഓർത്തോ?….

പിന്നെ നിന്റെ വീട്ടിൽ ഞാൻ അവളുടെ മുത്തശ്ശന്റെ ഫോട്ടോ കണ്ടു… അത് ഞാൻ അവളുടെ വീട്ടിൽ പോയപ്പോഴും കണ്ടതാണ് ‘ 🤐

 

അവൾ ഒന്നും മിണ്ടുന്നില്ല… കരച്ചിൽ നിന്നു.. കണ്ണുകളിൽ നിറയുന്നത് നിർവികാരമായി.. 😐

 

ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങി..

‘ നിന്റെ അച്ഛന്റെ അനിയൻ ആയിരുന്നു രാധാകൃഷ്ണൻ സാർ….. ‘

 

‘ എന്റെ അച്ഛന്റെ ജീവൻ ആയിരുന്നു അയാൾ, അതുകൊണ്ട് തന്നെയാണ് അച്ഛൻ സ്ഥലം വീതിച്ചപ്പോൾ എല്ലാം തന്നെ അനിയന് കൊടുത്തതും ‘

 

‘ പിന്നെന്തുപെറ്റി ‘🙄

 

‘ അച്ഛൻ തന്നെ ആണ് അനിയനെ പഠിക്കാൻ വിട്ടതും കഷ്ടപ്പെട്ട് പഠിപ്പിച്ചതും എല്ലാം, അനിയനെ കര കേറ്റുന്ന പാടിൽ അച്ഛൻ സ്വന്തം കുടുംബം നോക്കാൻ മറന്നു…..നല്ലതുപോലെ കള്ള് കുടിക്കുന്ന ആളായിരുന്നു അച്ഛൻ, അതുകൊണ്ട് കടം വാങ്ങിയവർക്ക് ഒന്നും തിരിച്ചു കൊടുക്കാൻ പറ്റിയില്ല…. നിവർത്തി ഇല്ലാതെ വന്നപ്പോൾ അനിയന്റെ വീട്ടിലും പോയി കെഞ്ചേണ്ടി വന്നു, അവിടെ നിന്നും ആട്ടി ഇറക്കി വിട്ടപ്പോൾ അച്ഛന് സഹിക്കാൻ പറ്റിയില്ല…. ഒരു കുപ്പി വിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു ‘ 😭

 

‘ നീ അന്ന് ഞാൻ നിങ്ങളുടെ റൂമിൽ എന്തോ തപ്പി കേറുന്നത് കണ്ടു….. നീ വർഷങ്ങളായി ശ്രുതിയോട് മിണ്ടാറില്ല അതിനാൽ നിന്റെ അടുത്ത കൂട്ടുകാരിയായ ഹർഷയെ വിട്ടു നീ ശ്രുതിയെ അവിടെ വരുത്തി…

Leave a Reply

Your email address will not be published.