പരിണയ സിദ്ധാന്തം 5 [അണലി]

Posted by

ഭംഗിയുള്ള ഒരു പൂന്തോട്ടം ആ ഹോട്ടലിന് മുന്നിൽ നിലകൊണ്ടു..

പൂന്തോട്ടവും തണുപ്പും എല്ലാം എന്നിലെ കാമുകനെ ഉണർത്തുകയായിരുന്നു..

 

ഞങ്ങൾ രാത്രി അവിടെ കഴിച്ചു കൂടി..

ഞാനും സാനും ഒരേ റൂമിൽ ആയിരുന്നു..

രാവിലെ 9 മണി ആയപ്പോൾ സ്ഥലങ്ങൾ കാണാൻ ഇറങ്ങി..

ആദ്യത്തെ സ്പോട്ട് ഡെവിൾസ് കിച്ചൻ ആയിരുന്നു.. 😁

എനിക്ക് കാണണ്ട കാഴ്ച്ച ഒന്ന്‌ മാത്രമായിരുന്നു… എന്റെ ശ്രുതിയെ…

അവൾ അന്നും എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി…🥰

 

‘ കമലഹാസൻ അഭിനയിച്ച… കണ്മണി അൻമ്പോട് കാതലൻ ഞാൻ എഴുതും കവിത എന്ന് തുടങ്ങുന്ന പാട്ടു ഇവിടെയാണ് ഷൂട്ട്‌ ചെയ്തത് ‘ രാധാകൃഷ്ണൻ സാർ പറഞ്ഞു..

സ്ഥലം അൽപ്പം റൊമാന്റിക് ആണെല്ലോ എന്ന് ഞാൻ ഓർത്തു..

 

അടുത്തതായി കോക്കർസ് വക്കിങ് ആണ് പോയത്.. സാനിന്റെ കൂടെ ഒരു സ്റ്റിക്ക് വലിച്ചത് കൊണ്ടു എന്റെ ശരീരം മടുപ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു..

 

ഞാൻ അവിടെയുള്ള ഒരു കല്ലിന്റെ മുകളിൽ ഇരുന്നു..

എനിക്ക് ചുറ്റും കുറേ തെരുവ് നായകളും കുരങ്ങന്മാരും കറങ്ങി നടന്നു 🐒

ഞാൻ അവിടെ കണ്ട ഒരു കടയിൽ നിന്നും ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അതുങ്ങൾക്ക് ഇട്ടു കൊടുത്തു കൊണ്ടിരുന്നു..

 

‘ എന്തുപറ്റി ‘ ഞാൻ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ ശ്രുതി അടുത്തേക്ക് വന്നു..

 

‘ ഞാൻ ഇവിടം കണ്ടതാ… അതുകൊണ്ട് നിങ്ങളു പോയിട്ടു വാ ‘

 

‘ ഞാനും പോവുന്നില്ല.. ഞാനും പ്ലസ് ടു പഠിച്ചപ്പോൾ വന്നതാ ഇവിടെ ‘..

 

‘ നീ പോയി കണ്ടിട്ട് വാ..’

 

‘ എന്ക്കിൽ വാ.. ഒരുമിച്ച് പോവാം ‘ അതും പറഞ്ഞ് അവൾ എന്നെ പിടിച്ച് എഴുനേൽപ്പിച്ചു..

 

ഞങ്ങൾ നടക്കുന്നതിന് ഇടയ്ക്കു അവൾ ചോദിച്ചു

‘ വിനോദിനോട് മിണ്ടിയോ? ‘

 

നല്ല ആസ്വദിച്ചു ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആവുന്നത് എന്തൊരു കഷ്ടമാണ്, നിങ്ങളുടെയോ നിങ്ങളുടെ പാർട്ണറുടെയോ തെറ്റ് കൊണ്ടാവാം..

ആ അവസ്ഥ ആരുന്നു അവളുടെ ആ ചോദ്യം എനിക്ക് തന്നത്.. 😖

Leave a Reply

Your email address will not be published. Required fields are marked *