ശാരി : മോൻ വന്നോ നിന്റെ മാഡത്തിന് നിന്നെ കാണാഞ്ഞിട്ട് ഇരിപ്പു ഉറക്കുന്നില്ലായിരുന്നു. എവിടെ പോയതാ നീ.
“എല്ലാം കൊളമാക്കി. ചേച്ചി എന്നെ നോക്കി കലിപ്പിക്കുവാ. ഈ കണ്ണ് എന്നെകൊണ്ടേ പോകു”
:നിന്റെ അച്ഛന്റ്റെ ഒരു രണ്ടാങ്കെട്ടനു.
‘എനിക്ക് അവളുടെ ചോദ്യം ഇഷ്ടപ്പെടാതെ പറഞ്ഞു ചേച്ചി എന്നെ ആചര്യത്തോടെ നോക്കി നില്കുന്നു. ശാരിക്ക് ഇത് കേട്ട് തഴമ്പിച്ചത് കൊണ്ട് കൂൾ ആയി നില്കുന്നു.
ശാരി : ഓ നിന്റെ അപ്പൻ ആയിരിക്കും സാമ്പാർ വേളമ്പുന്നത്. അവൾ ചിരിച്ചു അപ്പോൾ ആണ് എന്റെ അടുത്തുനിൽക്കുന്ന ചേച്ചിയെ അവൾ കണ്ടത്
:അല്ലടാ ഇതാണോ നി ഇന്നലെ പറഞ്ഞ ആള്.
:മ് ഗൗരി.. ചേച്ചി ഇത് ശാരി.. എടി അവൻ എന്തിയെ…? മിഥുനെ കാണാതെ ആയപ്പോ ഞാൻ ചോദിച്ചു.
ശാരി : അഹ് ഗൗരി ഇരിക്ക് ഇതാ തന്റെ ടേബിൾ. അഹ് ഡാ അവൻ അപ്പുറത്തെ അപ്പാർട്മെന്റിൽ ഒരു കൊച്ചു വന്നെന്നും പറഞ്ഞു പോയതാ…
: മം, നീ എല്ലാരേം ഒന്ന് പരിചയപെടുത്തു ഞാൻ അവനെ ഒന്ന് നോക്കിട്ട് വരാം..
ശാരി : എന്താടാ മോനെ നിനക്ക് നോക്കാൻ അല്ലെ ഞാൻ ഇവിടെ ഉള്ളെ നീ എന്നെ നോക്കെടാ.
“ഇത് ഒക്കെ കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നേ ഞാൻ അവളുടെ കവിളിൽ ഒന്ന് പയ്യെ അടിച്ചു ചേച്ചിയോട് ഇപ്പോ വരാം എന്നും പറഞ്ഞു വെളിയിലേക്ക് പോയി. അവിടെ ഉണ്ട് ഏതോ പെണ്ണിനോട് സംസാരിച്ചു നിൽക്കുന്നു കോഴി.
: ഡാ…. പുറത്ത് ഒന്ന് തട്ടി ഞാൻ അവനെ വിളിച്ചു.
മിഥു :ആഹ് നീ ആണോ ഞാൻ വിചാരിച്ചു ആ പെണ്ണുമ്പുള്ള ആണെന്ന്. എടാ ഇത് മെർലിൻ അപ്പുറത്തെ അപ്പാർട്മെന്റിൽ ആണ്. ഞാൻ മെറിനെ നോക്കി ഒന്ന് ചിരിച്ചു അവൾ തിരിച്ചും.
:നീ വന്നേ… കുറച്ച് വർക്ക് പെന്റിങ് ഉണ്ട്..
മിഥു :നിക്കേടാ… അങ്ങോട്ട് പോയിട്ട് ഇപ്പോ തന്നെ തീർക്കാൻ ഉള്ള വർക്ക് ഒന്നും ഇല്ല. പിന്നെ നിന്റെ ടേബിളിൽ ഇരുന്ന പ്രൊജക്റ്റ് ആണെങ്കിൽ ഞാൻ കംപ്ലയിന്റ് ആക്കി.