ദേവസുന്ദരി 6 [HERCULES]

Posted by

” ഡാ പയ്യെ… ”

എന്നും പറഞ്ഞ് ജിൻസിയുമെന്റെ പിന്നാലെയെത്തി.

ഇന്നലെ എനിക്ക് വയ്യാന്ന് പറഞ്ഞപ്പോൾ ഇങ്ങട് വരുവാണെന്ന് അമ്മ പറഞ്ഞിരുന്നെങ്കിലും ഇന്ന് തന്നെവരുമെന്ന് ഞാനൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.

കാറിൽ നിന്നിറങ്ങിയ അല്ലിയോടിവന്നെന്നെ കെട്ടിപ്പിടിച്ചു. അവളെന്നെവിട്ട് ഇത്രയും നാൾ ഇതുവരെ നിന്നിട്ടില്ല. അതിന്റെ വിഷമം ഓക്കെ എന്റെമേൽ തീർക്കുകയായിരുന്നു എന്റെ പൊന്നനിയത്തി.

അമ്മയും ഇറങ്ങിവന്നെന്നെ കെട്ടിപ്പിടിച്ചു.

” ഇപ്പോഴെങ്ങനെയുണ്ടെടാ… ”

അച്ഛനായിരുന്നു അത് ചോദിച്ചത്

” ഇപ്പൊ കുഴപ്പൊന്നൂല്ലാച്ചാ… ”

അമ്മ എന്റെ മുടിയിലൂടെയൊക്കെ കയ്യൊടിച്ചോണ്ടിരുന്നു.

” ഇവനങ്ങു ക്ഷീണിച്ചുപോയല്ലേയേട്ടാ… ”

അമ്മ എന്നെ നോക്കിയച്ഛനോട് പറഞ്ഞപ്പോൾ അവിടെ ഒരു പുഞ്ചിരി ആയിരുന്നു.

അതല്ലേലും വീട്ടിൽനിന്നും മാറിനിന്നിട്ട് പിന്നേ നമ്മളെ കാണുമ്പോൾ എല്ലാ അമ്മമാരും പറയണത് ആണല്ലോ.

ഇവർ വരുമെന്ന് പ്രതീക്ഷിക്കാത്തതിനാൽ അമ്മുവിനോടും ജിൻസിയോടും ഞാനൊന്നും പറഞ്ഞില്ലായിരുന്നു. അവരുടെ മുഖത്ത് ഒരു പകപ്പ് ഉണ്ടായിരുന്നു.

ഞാനവരെ എല്ലാർക്കും പരിചയപ്പെടുത്തി.

ഞാൻ പറഞ്ഞ് അല്ലിക്ക് അമ്മുവിനെ നല്ല പരിചയമായിരുന്നു. അങ്ങനേ എല്ലാവരും തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ കയറി.

കുറച്ചുകൂടെ കഴിഞ്ഞ് അമ്മു യാത്ര പറഞ്ഞിറങ്ങി.

“എന്തേലും ആവിശ്യമുണ്ടേൽ വിളിച്ചാമതി അമ്മേ… ഞാൻ തൊട്ടടുത്ത ഫ്ലാറ്റിലുണ്ട്..” എന്ന് അമ്മയെ ഒന്ന് ഓർമിപ്പിക്കുക കൂടെ ചെയ്തിട്ടാണ് ജിൻസിയിറങ്ങിയത്.

അവർ രണ്ടും പോയതും സോഫയിലിരുന്ന എന്റെമേലേക്ക് അല്ലി വലിഞ്ഞുകേറി.

” ആഹ്… ഡീ പയ്യെ… ”

പ്രതീക്ഷിക്കാതെ അവൾ കേറിയപ്പോൾ ചെറുതായി വേദനിച്ച ഞാൻ അത് പറയുമ്പോഴേക്ക് എന്റെ മടിയിലവൾ ഇരിപ്പുറപ്പിച്ചിരുന്നു.

“കുറച്ച് മാറിയിരിക്കല്ലീ… ചുമ്മാ നീകൂടേ പനിവാങ്ങേണ്ട….”

ഞാൻ പറഞ്ഞത് മൈൻഡ് പോലും ചെയ്യാതെ ഒന്ന് ഇളകിയിടുന്നുകൊണ്ട് അവൾ കണ്ണടച്ചു.

” എടായേട്ടാ… നീയെന്നെ മിസ്സെയ്തായിരുന്നോ… ”

ഒന്ന് ചിണുങ്ങിയാണ് പെണ്ണ് അത് ചോദിച്ചത്.

” ഏയ്‌… ഒട്ടും മിസ്സെയ്തില്ല… ഇവിടെനിക്ക് കുറേ കൂട്ടുകാരെ കിട്ടിയല്ലോ… പിന്നെങ്ങനെ നിന്നെ മിസ്സെയ്യും. ”

അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാനുറച്ചായിരുന്നു എന്റെ മറുപടി.

അവളുമായി തല്ലുപിടിച്ചിട്ട് കുറേ നാളായല്ലോ. അല്ലിയുടെ കുറുമ്പ് ഇല്ലാത്ത നാലു ദിവസം. ആദ്യമായാണ് ഇത്രയും ദിവസം ഞങ്ങൾ പിരിഞ്ഞിരിക്കുന്നത്.

കുറച്ച് മാസങ്ങൾക്കു മുന്നേ അവൾ NSS ക്യാമ്പിന് പോയി. രണ്ടാം ദിവസം കരഞ്ഞു ബഹളം വച്ച് ഒടുക്കം ഞാൻ ചെന്ന് കൂട്ടിക്കൊണ്ട് വരേണ്ടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *