ദേവസുന്ദരി 6 [HERCULES]

Posted by

മറ്റാരുമല്ല താടക…!

പക്ഷേ അവളോട് ചേർന്നിരിക്കുന്ന സുമുഖനായ ഒരു ചെറുപ്പക്കാരനെക്കൂടെ കണ്ടതോടെ എന്റെ നെഞ്ചിലൊരു വിങ്ങൽ ഞാനറിഞ്ഞു. അതെന്തിനാണ് എന്ന് മാത്രമെനിക്ക് മനസിലായില്ല.

അവനോട് ചേർന്നിരുന്ന് അവൻ പറയുന്നതിനൊക്കെ ആർത്തുച്ചിരിക്കുന്ന അഭിരാമി എന്നിലേക്കൊരു നോവായി പടരുന്നത് എന്താണെന്ന് മനസിലാകാതെ ഉഴറിയ എന്റെ മനസിന്റെ കടിഞ്ഞാൺ തകർക്കപ്പെട്ടിരുന്നു.

അവളുടെ ഓരോ ചിരിയും കൂരമ്പുപോലെ എന്നെ കുത്തിനോവിക്കുകയായിരുന്നു.

താടക… അല്ല…അഭിരാമി… എന്നെ ഉപദ്രവിക്കുക മാത്രം ചെയ്തിട്ടുള്ള അവളോടെനിക്ക് തോന്നിയ വികാരമെന്താണ് എന്നുപോലും എനിക്ക് തിരിച്ചറിയാൻ പറ്റാതെ പോയോ…?!

ഇപ്പോൾ മറ്റൊരാളോടൊപ്പം സന്തോഷത്തോടെയിരിക്കുന്ന അവളെക്കാണുമ്പോൾ പിടയുന്ന എന്റെ ഉള്ളം എന്നോട് വിളിച്ചുപറയുന്നുണ്ടായിരുന്നു… എനിക്കവളോട് തോന്നിയത് പ്രണയമാണെന്ന്… അതിനാലാണ് എനിക്ക് നോവുന്നതെന്ന്…

പക്ഷേ അത് തിരിച്ചറിയാൻ ഞാനൊരുപാട് വൈകിയിരിക്കുന്നു… മനസിന്റെ നിയന്ത്രണം ഭേദിച്ച് കണ്ണിലുരുണ്ടുകൂടിയ കണ്ണുനീർപോലും എന്നെ പരിഹസിക്കുകയാണോ എന്നെനിക്ക് തോന്നിപ്പോയി.

ആരും കാണാതെ വാശിയോടെ അത് തുടച്ചുകളഞ്ഞപ്പോൾ താടകയോടൊരുതരം വാശിയായിരുന്നു എന്നിൽ നിറഞ്ഞത്.

സഹിച്ചതും ക്ഷമിച്ചതും ഒക്കെ മതി ഇനിയങ്ങോട്ട് പണിക്ക് മറുപണി…!എന്ന് എന്റെയുള്ളിൽ ആരൊ അലറി വിളിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

അതേ…. ഇനിയങ്ങോട്ട് പണിക്ക് മറുപണി!

തുടരും

Leave a Reply

Your email address will not be published. Required fields are marked *