ഫാൻ ബോയ് [Danmee]

Posted by

  നായകന്റെ ഗാങ്ലെ കലിപ്പന്റേത് ആണ്‌. രണ്ട് മുന്ന് മാസ്സ് സീൻസും  പിന്നെ നായകനെ ഒരു പ്രേശ്നത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതും എന്റെ കഥാപാത്രം ആണ്‌.  കഥ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു എന്റെ കഥാപാത്രവും നല്ലത് ആണ്‌. പക്ഷെ അപ്പോഴാണ് എനിക്ക് ചെറിയ ഭയം തോന്നിയത്. ഞാൻ റൂമിന് പുറത്തിറങ്ങി തോമസ് സർന്റെ അടുത്തേക്ക് ചെന്നു.

” എന്താടാ  വായിച്ചു തീർന്നോ ”

” ആ …… പക്ഷെ സാറെ   സർ പറഞ്ഞ റോൾ എന്നെ ചെയ്യാൻ അവർ സമ്മതിക്കുമോ ”

” ആര് സമ്മതിക്കാൻ  ഞാൻ അല്ലെ ഡയറക്റ്റ് ചെയ്യാൻ പോകുന്നത് ”

” അല്ല….. ദിനേശനേ കുറിച്ച് ചില കഥകൾ ഞാൻ കേട്ടിട്ടുണ്ട് അയാൾ എന്നെ ഈ റോളിന് സമ്മതിക്കുമോ ”

” ഡാ നിന്റെ റോൾ ഒരു പുതുമുഖം ചെയ്യുന്നത നല്ലത്  എന്ന് എനിക്ക് ഈ കഥ വായിച്ചാപ്പഴേ തോന്നിയതാ. എക്സ്റ്റബ്ലിഷ് അയ ഒരു നടൻ ചെയ്താൽ ആ കറക്ടർ  പ്രെഡിറ്റബിൾ ആയി പോകും. പുതിയ ഒരാൾ ഇത് ചെയ്യുമ്പോയെ ഒരു സർപ്രൈസ്‌ വർക്ക്‌ആകു ”

” ചില സമയങ്ങളിൽ നായകന് മുകളിൽ ഈ കഥപാത്രം നിൽക്കുന്നുണ്ട് ദിനേശ്

അതിന്  സമ്മതിക്കുമോ ”

” ഈ കഥ അവന് ഇഷ്ട്ടപെട്ടു ചെയ്യാം എന്ന് ഏറ്റതാ… മാറ്റങ്ങൾ ഒന്നും അയാൾ ആവിശ്യ പെട്ടിട്ട് ഇല്ല…. ഇനി ഏതെങ്കിലും മാറ്റങ്ങൾ വന്നാലും നിനക്ക് ഈ സിനിമയിൽ ഒരു റോൾ ഉറപ്പാ………. നിന്റെ കഥാപാത്രത്തിന് നല്ല മസ്സിൽ ഒക്കെ ഉണ്ടായാൽ നന്നായിരിക്കും…. നീ ആ സിഗ്നൽന്റെ അടുത്തുള്ള ജിമ്മിൽ പോയി തുടങ്ങിക്കോ  ഞാൻ വിളിച്ചു പറയാം ”

” ഹേയ്  ജിമ്മിൽ പോകേണ്ട ആവിശ്യം ഒന്നും ഇല്ല  ഞാൻ പണ്ടേ ഫിറ്റ്‌ അല്ലെ ”

തോമസ് ചേട്ടൻ പുച്ഛഭാവത്തിൽ ചിരിച്ചുകൊണ്ട് എന്നെ അടിമുടി ഒന്ന് നോക്കി. അപ്പോഴാണ് ഞാനും എന്റെ  ശരീരം നോക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടർ പണി  എന്റെ ജീവിതക്രമം തന്നെ മാറ്റി മറിച്ചിരുന്നു.  ഞാൻ ചെറുതായി തടിച്ചിരിക്കുന്നു പിന്നെ വയറും വെച്ചിട്ടുണ്ട് . ഞാൻ തലചൊറിഞ്ഞു കൊണ്ട് തോമസ് ചേട്ടനെ നോക്കി.

” നിന്ന് ഇളിക്കാതെ പെട്ടെന്ന് തന്നെ   നിന്റെ പഴയ ഷേപ്പ്ലേക്ക് വരാൻ ഉള്ള പണി നോക്ക് ”

ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിൽ എന്റെ ഭക്ഷണക്രമം ഒക്കെ താളം തെറ്റിയിരുന്നു . പലപ്പോഴും കഴിക്കാൻ സമയം കിട്ടാറുമില്ല. ഒടുവിൽ കഴിക്കുന്നതോ  ഫാസ്റ്റ്ഫുഡും. ഇടക്ക് ഒന്ന് മെലിഞ്ഞപ്പോൾ കുറച്ച് തടിവെക്കാൻ നോക്കിയതാ  ഇപ്പോൾ കൈ വിട്ടുപോയി ഈ അവസ്ഥയിൽ ആയി. തോമസ് ചേട്ടന്റ ഉറപ്പിൽ ഞാൻ അപ്പോൾ ചെയ്തുകൊണ്ടിരുന്നു വർക്കുകൾ എല്ലാം ഒഴിവാക്കി. എന്റെ ഡയറ്റും ജിമ്മും ആയി കുറച്ച് നാൾ കഴിഞ്ഞു.

അപ്പോഴാണ് വെള്ളിടി പോലെ കോറോണയുടെ വരവ്  പുറകെ ആദ്യ ലോക്ക്ഡൗണും.

Leave a Reply

Your email address will not be published. Required fields are marked *