അഖില ആനന്ദം 1 [Appunni Nair]

Posted by

അഖില ആനന്ദം 1

Akhila Anandam Part 1 | Author : Appunni Nair


 

ഞാൻ നന്ദൻ.. നന്ദൻ നാരായണൻ. ഈ കഥ പറഞ്ഞുതുടങ്ങുമ്പോൾ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ഡ്രൈവ് ചെയ്യുകയാണ്. ശരിക്കും ഡൽഹിയിൽ നിന്നുള്ള വരവാണ് കോയമ്പത്തൂരിൽ വന്നിറങ്ങിയപ്പോൾ രാത്രിയായെങ്കിലും നല്ല ക്ഷീണമുണ്ടെങ്കിലും തിരക്ക്പിടിച്ചു വീട്ടിലേക്ക് മടങ്ങാൻ കാരണം എന്റെ അഖിയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വര്ഷം ഒന്ന് തികയുകയാണ് നാളെ. ചാന്ദ്നി ചൗക്കിൽ നിന്ന് അവൾക്കായി ഒരു കാശ്മീരി സാരി വാങ്ങിയിട്ടുണ്ട്. അവളും എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവും..

ഞാൻ അഖിയെ ആദ്യമായി കാണുന്നത് ഒന്നരവർഷം മുൻപ് എന്റെ ഇരുപത്തിനാലാം വയസ്സിലാണ്. ദൽഹിയിലെ ദീർഘകാല ഉദ്യോഗജീവിതത്തിന്റെ ഹാങ്ങോവർ തീർക്കാൻ അപ്പയും അമ്മയും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്ന സമയം. പ്രേമംപൊട്ടി ജോലിക്ക് പോവാതെ കള്ളുകുടിച്ച് നടന്ന ഞാൻ കൃത്യസമയത്ത് തന്നെ ബൈക്ക് കൊണ്ടുമറിച്ചിട്ട് കാലൊടിഞ്ഞുകിടപ്പിലായി. മദ്യപാൻമേറ്റ്സ് ആയിരുന്ന പഞ്ചാബി ഗലി ബോയ്സ് എന്നെ തിരിഞ്ഞുനോക്കാതായി. സ്വബോധത്തിലായപ്പോൾ പരിക്കിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ കണ്ണീരും ഉപദേശവുമായിരുന്നു. എണീറ്റ് നടക്കാൻ പകമായപ്പോഴേക്കും ഞാൻ അമ്മയുടെ ഇമോഷണൽ ബ്ളാക്ക്‌മെയ്‌ലിംഗിന് കീഴടങ്ങിയിരുന്നു. പിന്നീട് മൂന്ന് മാസം ലഹരിവിമോചന തെറാപ്പിയോക്കെ എടുത്ത് മാന്യനായി പാരന്റ്സിന്റെ കൂടെ നാട്ടിലേക്ക് കെട്ടിയെടുത്തു. നല്ലനടപ്പ് അവർക്ക് ബോധ്യപ്പെട്ടാൽ മാത്രം തിരിച്ചുവിടാം എന്നായിരുന്നു കണ്ടീഷൻ. ഞാൻ ചാടിപ്പോവാൻ നോക്കിയാൽ ‘അമ്മ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി വേറെ.

Leave a Reply

Your email address will not be published.