ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Posted by

ഞാൻ അവളെ ആക്കി തന്നെ ചോദിച്ചു. ക്ലാസിൽ ഒരു വലിയ ചിരി പടർന്നു. ഇനി ഇപ്പൊ ചുമ്മാ സ്വന്തം പേരുപോലും രണ്ടാമത് വീണ്ടും തറപ്പിച്ചു ചോദിച്ച ആ ടെൻഷനിൽ അവൾ വീഴും അതെനിക്ക് ഉറപ്പാണ് കാരണം ഞാനും ഇതുപോലെ പണ്ട് സെമിനാർ എടുത്തപ്പോൾ എനിക്കറിയാവുന്നതും നിസാരവുമായാ ചോദ്യങ്ങൾക്കു മുൻപിൽ പതറിട്ടുണ്ട്. എന്റെ ചതിക്കുഴിയറിയാതെ നേരേ വന്നവൾ പെടുമെന്ന് എനിക്കുറപ്പാരുന്നു.

 

 

“”അല്ലടാ, അത്…അതു ഞാൻ  നോക്കിയിട്ട് പറഞ്ഞു തരാം “”

 

ജീന അവൾ പറഞ്ഞതിൽ തെറ്റുണ്ടോ എന്ന് സംശയിച്ചു കൂടുതൽ അബദ്ധം പറയേണ്ട എന്ന് കരുതിയാവും നോക്കിയിട്ട് പറയാം എന്ന് പറഞ്ഞത്. അത്രേം മതിയാരുന്നു എനിക്കെന്റെ പ്രതികാരം ചെയ്യാൻ.

 

അവൾ തിരിഞ്ഞു പോയപ്പോൾ അവൾ കേക്കത്തക്ക വിധത്തിൽ തന്നെ

 

“”ഇതൊന്നും അറിയില്ലങ്കിൽ പിന്നെ എന്തിനാ പഠിപ്പിക്കാൻ വരുന്നത്? “”

 

ഞാനത് പറഞ്ഞുകഴിഞ്ഞു ക്ലാസിൽ വീണ്ടും ചിരി പൊട്ടി. പിന്നെ കേൾക്കുന്നത് ഒരലർച്ചയായിരുന്നു.

 

“”Get out “”

 

ഒരു ചെറു പുഞ്ചിരിയോടെ വിജയിച്ച ഭാവത്തിൽ ഞാൻ പുറത്തേക്കിറങ്ങി.

 

“”അമ്പിള്ളേരോട് കളിച്ച ഇങ്ങനെ ഇരിക്കും.””

 

ഞാൻ ആ പറഞ്ഞതും എല്ലാരും കെട്ടു, കാരണം ആരൊക്കെയോ ചിരിക്കുന്നത് ഞാനും കേട്ടു . പുറത്തു നിന്ന് അവളെ തന്നെ നോക്കി. അവൾ എന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്റെ പ്രതികാരം ഞാൻ അങ്ങനെ വീട്ടി. പിന്നെ ഞാൻ ലൈബ്രറിയിൽ പോയി ഇരുന്നു. അന്നാണ് ഞാൻ ആ ലൈബ്രറി ആദ്യമായി കാണുന്നത്. പിന്നെ അടുത്ത ഹവർ തിരിച്ചു ക്ലാസിൽ കയറിയപ്പോൾ, ജീന ക്ലാസിൽ നിന്ന് കരഞ്ഞു എന്നൊക്കെ ആരോ പറഞ്ഞു. അത്രയ്ക്ക് വെണ്ടാർന്നു എന്ന് പിന്നെ പലപ്പോഴും തോന്നിയിട്ടിട്ടുണ്ട്.

 

അന്ന് തുടങ്ങിയതാ എന്നേ മൈന്റ് ചെയ്യാതെയുള്ള ജീനയുടെ നടത്തം.  എന്നോട് പിന്നെ മിണ്ടിയിട്ടില്ല. അത്യാവശ്യം കാര്യങ്ങൾ എന്തെങ്കുലും ഉണ്ടങ്കിൽ അവൾ ക്ലാസ് മൊത്തത്തിൽ പറയുന്നപോലെ പറയും. ഞാൻ സ്റ്റാഫ് റൂമിൽ വല്ലോത്തിനും പോയാൽ അവൾ ബുക്കിൽ മുഖം പൂഴ്ത്തി ഇരിക്കും. ചിലപ്പോൾ അതൊക്കെ തമാശ ആയി എനിക്ക് തോന്നും മറ്റു ചിലപ്പോൾ കുറ്റബോധവും. കഴിഞ്ഞ രണ്ടു കൊല്ലമായി

Leave a Reply

Your email address will not be published. Required fields are marked *