ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Posted by

“”ആരുടെയ ഇവടെയോ?””

 

അശ്വതിയെ ചൂണ്ടി ജീന ചോദിച്ചു.

 

“”ഹ്മ്…””

 

ഞാൻ മൂളി.

 

“”അശ്വതി ചന്ദ്രശേഖർ “”

 

ആ പൂതന എഴുന്നേറ്റു പുറകിൽ ഇരുന്ന ആ സീനിയറോട് പറഞ്ഞു.  ഹോ അവളുടെ ഉത്സാഹം കണ്ടില്ലേ, അല്ല അവൾക്കി ത്ര ധൈര്യമോ. എടി കോപ്പേ കണ്ണുള്ളവൻ നിന്നേ നോക്കപോലുമ്മില്ല, അല്ലേ നീ എന്തേലും കാണിക്ക് എനിക്കെന്താ.

 

“’താൻ ആ സീറ്റിൽ ഉരുന്നോ, പിന്നെ ആ കടല തീറ്റി നിർത്തണ്ട”’

 

ജീന ഒരു പുഞ്ചിരിയോടെ പറഞ്ഞു.

 

ഇപ്രാവശ്യം പുറകിൽ നിന്നുള്ള ചിരി എന്നെ ആസാക്കി ആയിരുന്നു. ആ ആശ്വതിയും ചിരിക്കുന്നുണ്ട്.  അപ്പോഴാണ് ഞാൻ ആ കപ്പലണ്ടി തീറ്റി ഇതുവരെ നിർത്തിയില്ല എന്ന് മനസിലാക്കിയത് ച്ചെ. എന്റെ മാനത്തിന്  വീണ്ടും അടി കിട്ടിയിരിക്കുന്നു. പക്ഷേ ഞാൻ ഒന്നും മിണ്ടാതെ ഒരു അപരിജിതനെ പോലെ ഒറ്റക്ക് ആ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരുന്നു, പുറകിലോട്ട് പോയ ഇനിയും പണി കിട്ടും എന്നെനിക്ക് ഉറപ്പായിരുന്നു. അവിടെ ആണേൽ ജീനയേയും വായിനോക്കി ഇരിക്കാം.എങ്ങനെ!..

*******************

 

നമ്മൾ എവിടാ നിർത്തിയത്, ഹാ പെൺ കുഞ്ഞ്, അതോ ആണ് കുഞ്ഞോ?  ആ ഇനിയിപ്പോ ഇരട്ടകൾ മതി ഒരാണും ഒരു പെണ്ണും. അതന്നെ. അപ്പോഴേക്കും  അടുത്ത നേഴ്സും മറ്റൊരു കുട്ടിയുമായി വന്നു.

എനിക്കിഷ്ടം പെൺ കുട്ടിയെയും ജീനക്ക് ആൺ കുട്ടിയേയും. ഇതിപ്പോ രണ്ടുപേർക്കും സന്തോഷം ആയി . ഇനി രണ്ട് പേര് കണ്ട് പിടിക്കണം  കേട്ടാൽ ഹിന്തു ആണോ ക്രിസ്ത്യൻ ആണോന്നു പെട്ടെന്ന് മനസിലാവരുത്. അവർ വലുതായി അവരുടെ ജാതിയും മതവും തിരഞ്ഞെടുക്കുമ്പോ പേര് മാറ്റേണ്ടി വരരുത്.

 

“”ജീനേച്ചി അവൻ കടലതീറ്റി നിർത്തി “”

 

അശ്വതിയുടെ  ശബ്ദം എന്നേ ആ ദിവാസ്വപ്നത്തിൽ നിന്നും ഉണർത്തി.

Leave a Reply

Your email address will not be published. Required fields are marked *