ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Posted by

ഒന്നുമില്ല.  ഓഹ് ഇനി ഇന്റർകാസ്റ്റാണേലും അമ്മ സപ്പോർട്ടായിരിക്കും, അച്ഛൻ! അച്ഛനൊരു പ്രശ്നമാ.  നാട്ടുകാര് തെണ്ടിക്കൾ ആവും വലിയ ശല്യം. അതപ്പോ അല്ലേ നമുക്ക്  നോക്കാം. ഞാൻ ആദ്യമായാണ് മറ്റുള്ളോർ പറയുന്നത് എനിക്ക് വിഷയമല്ലെന്നു ചിന്തിക്കുന്നത് പോലും.

 

സ്റ്റുഡന്റസ് എല്ലാരും പറഞ്ഞുകഴിഞ്ഞു എന്ന് തോന്നുന്നു പക്ഷേ അവൾ ഇതുവരെ അവളെപ്പറ്റി പറഞ്ഞില്ലല്ലോ. അതെന്താവും? പിന്നെ മിസ്സുമ്മാരുടെ ഊഴമായി. കോട്ട് ധാരികൾ ഒന്നൊന്നായി പേരും അവർ പഠിപ്പിക്കുന്ന സബ്ജെക്ടും പറഞ്ഞു പരിജയപ്പെടുത്തി. ഏറ്റവും അവസാനം എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ പച്ചക്കിളി ലച്ചർ ടേബിളിൽ ചെന്നു നിന്നു.

 

“”hi, ഐ ആം ജീന മാത്യൂസ്, യുവർ BCI ലെക്ച്ചറർ. ജസ്റ്റ്‌ ലൈക്ക് യൂ, ഐഅം  ന്യൂ ടു ദിസ്‌ കോളേജ്, ജസ്റ്റ്‌ ലൈക് യൂ… ……””

 

അവൾ ഒരു നീണ്ട പരിജയപ്പെടുത്തൽ നടത്തി.

 

“”എന്താന്ന്!…””

 

ആ ഞെട്ടലിൽ ബാക്കി ഒന്നും ഞാൻ കേട്ടില്ല. എന്റെ കിളി എല്ലാം പാറി എന്ന് പറയുന്നതാവും ശെരി. ലെക്ച്ചററോ, അത് എന്റെ ബ്രെയ്നിൽ പ്രോസസായി വരാൻ തന്നെ ഒരുപാടു സമയമെടുത്തു. ഏറെ നേരത്തെ ഹാങ്ങിനു ശേഷം എന്റെ ബ്രെയിൻ ഓടിതുടങ്ങിയപ്പോൾ ഞാൻ ഒന്ന് കണക്കു കൂട്ടി, എല്ലാങ്കൂടി മിനിമം ആറ് വയസു വെത്യാസം ഞങ്ങൾ തമ്മിൽ ഇണ്ടാവും. ഇതിപ്പോ കേക്കുന്നൊരു എന്ത് പറയും? എങ്കിലും എന്റെ പ്രണയത്തിനു ഇങ്ങനെ ഒരു പണി ഞാൻ ഒട്ടും പ്രതീക്ഷിചിരുന്നില്ല. അവളെ ആദ്യം കണ്ടപ്പോഴൊന്നും എന്നേക്കാൾ പ്രായക്കൂടുതലാകുമോ എന്നൊരു ചിന്ത പോലും എനിക്കില്ലായിരുന്നു.

 

അതേ ഇതാണ് എന്റെ ജീന, മറ്റുള്ളവരുടെ ജീനാ മിസ്. ഇത് എന്റെ ആദ്യപ്രണയം അല്ലാട്ടോ, ഒൺസൈഡ് ആയി ഞാൻ പലരെയും നോക്കിട്ടുണ്ട് പക്ഷേ അതൊന്നും നീണ്ടുനിന്നില്ല, അപ്പോഴൊന്നും ഇതുപോലെ ഇന്റൻസായ ഫീലിംഗ്സും ഉണ്ടായിട്ടില്ല. എന്റെ മനസു അവളെ എന്റെ പെണ്ണായ് തിരഞ്ഞെടുത്തപ്പോഴും എന്തോ ബുദ്ധിക്ക് അതങ്ങോട്ട് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇതെന്നാ മനോരമയിലെ പൈങ്കിളിയാണോ മൂത്തപെണ്ണിന്നെ കെട്ടാൻ? അതും ആറ് വയസ് എങ്കിലും വെത്യാസം കാണും. നാട്ടുകാർ അറിഞ്ഞാൽ കളിയാക്കി ചിരിക്കും. പക്ഷേ ഇപ്രാവശ്യവും എന്റെ മനസ് മറ്റുള്ളോര് എന്ത് പറയും

Leave a Reply

Your email address will not be published. Required fields are marked *