ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Posted by

ഇപ്പൊ എന്നേപറ്റി എന്താവും കരുതിഇരിക്കുന്നത്. ഞാനൊരു ഞരമ്പൻ ആണെന്നോ അതോകോമാളിയോ?.

അങ്ങനെ എന്റെ ചാൻസ് വന്നു. ഞാൻ എഴുന്നേറ്റു ഡസ്ക്കിൽ നിന്നും പുറത്തിറങ്ങിയപ്പൊതന്നെ കാൽ എവിടെയോ ഉടക്കി എന്റെ അടി പതറി.  വീഴാൻ പോണപോലെയായി എങ്കിലും ഞാൻ എങ്ങനൊബാലൻസ് ചെയ്തു എഴുന്നേറ്റു. മുൻപിലേക്കു നടന്നപ്പോൾ പുറകിൽനിന്ന് കൂട്ടചിരി ഉയർന്നു. നേരത്തെ നടന്ന സംഭവം ആയിരിക്കണം വില്ലൻ. അപ്പഴത്തെ എന്റെ അവസ്ഥ ഏതാണ്ട് കാറ്റു പോയ ബലൂൺ എന്ന് പറയുന്നതാവും ഉത്തമം.  ആ ലച്ചർ സ്റ്റാൻഡിൽ നിക്കുമ്പോൾ കാഴ്ച്ച മങ്ങുന്ന പോലെ തോന്നി. എന്റെ പേര് പോലും എനിക്ക് പറയാൻ പറ്റുന്നില്ല. അവർ ഇപ്പൊഴും എന്നേ കളിയാക്കി ചിരിക്കയാവും, ആ ചിരിയുടെ കാഠിന്യം കൂടി കൂടി വരുന്നപോലെ തോന്നി.

 

“”ചന്ദ്രമോഹൻ എസ് ആർ, …””

 

വിക്കി വിക്കി പറഞ്ഞു. പക്ഷേ അപ്പോഴാണ് ഞാൻ ശെരിക്കുമുള്ള ചിരി കേട്ടത്. അപ്പൊ നേരത്തെ എനിക്ക് തോന്നിയതാകുമോ? ഏതായാലും ഇപ്പൊ ഞാൻ പൊക്കി കെട്ടിയ ബാക്കിയുള്ള ഇമേജ്കൂടെ തകർന്നു വീഴുന്നത് ഞാനറിഞ്ഞു. അതും ആ പൂതന  ഒരുത്തി കാരണം. എന്റെ നോട്ടം അറിയാതെ അവളിരുന്നിടത്തെക്ക് നീണ്ടു. ഏതാണ്ട് ഒരു ഹിമാലയം കീഴടക്കിയപോലത്തെ ചിരി  അവളുടെ മുഖത്ത് അപ്പോഴുണ്ടായിരുന്നു.

 

പിന്നെ എന്റെ നോട്ടം തെറ്റി പോയത് വേറൊരു മുഖത്തേക്കായിരുന്നു. രാവിലെ മുതൽ ഞാൻ തിരഞ്ഞുകൊണ്ടിരുന്ന എന്റെ പച്ച കിളി. അവൾ എങ്ങനെ ഇവിടെ? അവളും എന്റെ ക്ലാസിൽ തന്നെയാണോ? എന്നിട്ട് ഇതുവരെ ഞാൻ കണ്ടിരുന്നില്ലല്ലൊ!. അവൾ മുൻപിൽ മിസ്സുമ്മാരുടെ അടുത്തിരുപ്പുണ്ട് . എന്തിനാണ് അവൾ അവിടെ ഇരിക്കുന്നത്?. എന്റെ ഉള്ളിൽ എവിടുന്നോ ഒരു തണുത്ത കാറ്റു വീശി. ഏതാണ്ട് സെൻട്രൽ ഫ്രഷിന്റെ പരസ്യത്തിലെ പോലെ ആ കാറ്റു കോൺഫിടൻസായ്‌ പുറത്തേക്കു വന്നു. ഞാൻ  അവൾക്കായി എന്നെ പരിജയപ്പെടുത്തി.

 

“”മൈ സെൽഫ് ചന്ദ്രമോഹൻ  എസ് ആർ.  യൂ ക്യാൻ കാൾ മി ചന്തൂ, ഐഅം ഫ്രം സെൻറ് സ്റ്റീഫാൻസ്,………..”’

 

പിന്നെ ഒരു പത്തു മിനിറ്റ് ഞാൻ അവളുടെ മുഖത്തുന്നു കണ്ണെടുക്കാതെ എന്നെപ്പറ്റി എന്തൊക്കെയോ സംസാരിച്ചു. എപ്പോഴൊ അവളുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തെളിഞ്ഞോ? ആ ചുണ്ടുകളിൽ ഉടക്കികിടക്കുന്ന ചിരിയെന്നെ അവളിലേക്ക് കൊളുത്തി വലിക്കുന്നുണ്ട്.

ഏതായാലും എന്റെ സാമാന്യം മെച്ചപ്പെട്ട ഭാഷ കേട്ടിട്ടാവും  ആക്കിചിരിച്ചവരൊക്കെ ഒന്ന് ഞെട്ടിത്തരിച്ചു പോയത്. എനിക്ക് എന്റെ ഉടഞ്ഞുപോയ മാനം തിരിച്ചുകിട്ടിയ ആശ്വാസത്തോടെ സീറ്റില്ലേക്ക് നടന്നു. ഞാൻ സീറ്റിൽ ഇരിക്കാൻ കയറിയപ്പോൾ നിഥിന്റെ ബഹുമാനത്തോടുള്ള ഒഴിഞ്ഞുതരൽ പോലും എന്നിക്കപ്പോൾ അഭിനന്ദനമായി തോന്നി.

 

അപ്പോഴും എന്റെ നോട്ടം മുഴുവൻ എന്റെ പെണ്ണിൽ ആയിരുന്നു, അവൾ തന്നെ എന്റെ പച്ചകിളി. അവളുടെ പേരെന്താവും? ഹിന്തു ആകുമോ? ആവാനുള്ള ലക്ഷഞങ്ങൾ ഒന്നും കണ്ടില്ലല്ലോ. ഒരു കുറിയോ ചാരാടോ

Leave a Reply

Your email address will not be published. Required fields are marked *