ദിവ്യാനുരാഗം 10 [Vadakkan Veettil Kochukunj]

Posted by

ദിവ്യാനുരാഗം 10

Divyanuraagam Part 10 | Author : Vadakkan Veettil Kochukunj

Previous Part ]


പ്രിയപെട്ട ചങ്ങായിമാരേ…. വൈകിപ്പോയി ഈ ഭാഗം…. സസ്പെൻഷൻ കിട്ടിയത് കൊണ്ട് പെട്ടെന്ന് തരാം എന്ന് പറഞ്ഞിരുന്നു… പക്ഷെ ഒരു പനിയുടെ പിടിയിൽ പെട്ടത് കൊണ്ടാണ് വൈകിയത്…ഇപ്പോളും പൂർണമായും സുഖമായിട്ടില്ല…പക്ഷെ പുതുവർഷ ദിനത്തിൽ നിങ്ങൾക്കൊരു വലിയ പാർട്ട് തരണം എന്ന് തോന്നി…പക്ഷെ കൂടെയുള്ള ഒരു ചങ്ങാതി ഇന്നലെ ഒരു ആക്സിഡന്റിൽ ഞങ്ങളെ വിട്ടു പിരിഞ്ഞു… ഒരു വിധത്തിലും ഉൾക്കൊള്ളാൻ പറ്റുന്നില്ല…ഇനി അടുത്ത ഭാഗം എന്ന് തരാൻ പറ്റുമെന്ന് അറിയില്ല…കാരണം അത്രമാത്രം മനസ് വേറെ ഒരു തരത്തിലാണ്….പക്ഷെ ഒരുപാട് കാത്തിരുന്നത് കൊണ്ട് എഴുതിയത് നിങ്ങൾക്ക് നൽകുന്നു…


” ഹലോ മാഡം വരുന്നില്ലേ… ”

ˇ

കിളി പോയ അവളെ ഒരുമാതിരി കറൻ്റ് പോയ സമയത്ത് കെ എസ് ഈ ബി ഓഫിസിലേക്ക് വിളിച്ചന്വേഷിക്കുമ്പോലെ ഞാൻ കുറേ തവണയായി  വിളിച്ച് ചോദിക്കുന്നു…പക്ഷെ നോ രക്ഷ…ലവളൾക്ക് അനക്കമൊന്നുമില്ല…

ഇവൾക്കിതെന്തു പറ്റിയെൻ്റെ പറശിനിക്കടവ് മുത്തപ്പാന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവളെ അവസാനമായി ഒരിക്കൽ കൂട വിളിച്ചു… പക്ഷെ ഇത്തവണ ശബ്ദത്തിന്റെ ബാസ്സ് കൂട്ടിയാണ് വിളിച്ചത്… അതേതായാലും ഏറ്റു പെട്ടെന്ന് അവളെന്തോ ഞെട്ടി ബോധം വന്നത് പോലെ മുന്നോട്ട് നടന്നു…

” തനിക്ക് കാര്യായിട്ട് എന്തോ പ്രശ്നം ഉണ്ട് കേട്ടോ…അല്ലാതിങ്ങനെ അടിക്കടിക്ക് ബോധം പോകില്ലല്ലോ…തല വല്ല സ്ഥലത്തും ഇടിച്ചിരുന്നോ…അതോ ജന്മനാ ഉള്ളതാണോ….? ”

ചുമ്മാ അടുത്ത് വന്നപ്പോൾ അവളെ ചൊറിയുന്ന ഈയുള്ളവൻ്റെ ഹോബി ആരംഭിച്ചിരിക്കുന്നു… അതിന് മറുപടി ഒന്നും തരാതെ അവളെന്നെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്… ഒരുമാതിരി അവൾടെ അരഞ്ഞാണം കട്ടവനെ നോക്കുമ്പോലെ….

” അതേ ഞാനല്ലാട്ടോ ഇയാളെ ശല്ല്യം ചെയ്യുന്നേ…നേരത്തെ പോയവനാ…എന്നെ എന്തിനാ ഇങ്ങനെ ഇട്ട് ദഹിപ്പിക്കുന്നേ…?? ”

ഞാൻ അവളുടെ നോട്ടത്തിൻ്റെ പന്തികേട് മനസ്സിലാക്കി ചോദിച്ചു…

” താൻ എന്താ അവനോട് പറഞ്ഞേ…!! ”

നോട്ടത്തിനോ ഭാവത്തിലോ ഒരനക്കം പോലും സംഭവിക്കാതെ അവളുടെ ചുണ്ടുകൾകിടയിലൂടെ ശബ്ദം ഉയർന്നു…

” മലയാളം… എന്തേ കേട്ടിട്ട് മനസ്സിലായില്ലേ… ”

ഞാൻ അവളുടെ ചോദ്യം അസ്ഥാനത്താണല്ലോന്ന് മനസ്സിലായപ്പോൾ നൈസായിട്ട് വലിയാൻ നോക്കി… ഇനി പറഞ്ഞത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ…നമ്മൾ അതും നോക്കണല്ലോ…ഒന്നും അലോചിക്കാതെ പിള്ളേരെ വരെ ഉണ്ടാക്കിയില്ലേ എൻ്റെ നാവ്…

” അവിടെ നിക്ക് പറഞ്ഞിട്ട് പോയാ മതി…. ”

എൻ്റെ കൈയിലേക്ക് പിടിച്ച് എന്നെ വിടാതെ അവൾ ഇത്തവണ ശബ്ദം കുറച്ചുകൂടി ഉയർത്തിയാണ് സംസാരിച്ചത്…

” ഞാൻ പറഞ്ഞത് നീ കേട്ടതല്ലേ… ഇനി വീണ്ടും കേൾക്കണം എന്നുണ്ടെങ്കിൽ ആദ്യം മോളുടെ വായീന്ന് അവനോട് പറഞ്ഞ കാര്യം എന്നോട് ഒന്നുകൂടി പറ…. ”

അല്ലപിന്നെ ഇത്തവണ അവക്കിട്ട് ഞാൻ നൈസായിട്ട് വച്ചു കൊടുത്തു… അതേതായാലും ഏറ്റു അവള് നിന്ന് പരുങ്ങാൻ തുടങ്ങി…എന്നെക്കാൾ മുന്നേ അവളാണല്ലോ ഓരോന്ന് വച്ച് കീറിയത്….

” അത് പിന്നെ ഞാൻ…അവനെ ഒഴിവാക്കാൻ… ”

മുഖത്ത് നോക്കാതെ അവളോരോന്ന് പറഞ്ഞ് വിക്കുന്നത് കണ്ട് സത്യം പറഞ്ഞാൽ ചിരിവന്നെങ്കിലും ആ സാധനം പിടിച്ച് കടിക്കും എന്നോർത്തപ്പോൾ അടക്കിവച്ചു…

” എന്നാ പിന്നെ ഞാൻ തന്നെ രക്ഷിക്കാൻ വേണ്ടി പറഞ്ഞു…അത്രേള്ളൂ…അതിനിപ്പൊ എന്താ… ”

ഞാൻ അവളോട് കാര്യം പറഞ്ഞ് ഒരു ചിരിയും മുഖത്ത് ഫിറ്റാക്കി തിരിഞ്ഞു നടക്കാൻ തുടങ്ങി…

” ഓ… താങ്ക്സ്… ”

തിരിഞ്ഞു നടന്ന എൻ്റൊപ്പം അവളും കൂടി…

” ഓ വരവ് വച്ചിരിക്കുന്നു… എന്നാലും തനിക്കാ ചെറുക്കനെ നോക്കി കൂടെ…പിണക്കണ്ടായിരുന്നു… ”

എൻ്റെ ഉള്ളിലെ ചൊറിയൻ ചുമ്മാ അവളെ കാണുമ്പോൾ തലപൊക്കുന്നുണ്ട്….കൂട്ടത്തിൽ അവളുടെ മനസ്സിലിരിപ്പും അറിയാലോ…

” ആണോ…എന്നാ തനിക്കങ്ങ് കെട്ടികൂടെ… ”

എൻ്റെ ചോദ്യം കക്ഷിക്ക് ദഹിച്ചില്ലാന്ന് തോന്നുന്നു…ഇപ്പൊ എന്നെ കുഴിയിലേക്കെടുക്കും എന്നർത്ഥത്തിൽ നോക്കുന്നുണ്ട്…

” അതിന് ഞാൻ മറ്റേതല്ലലോ…! വല്ല പെണ്ണുമായിരുന്നേൽ ഒരു കൈ നോക്കായിരുന്നു… ”

” കൈ മാത്രമാക്കണ്ട കാലും കൂടി നോക്കിക്കോ… ”

” എന്നാ പിന്നെ കാലും മാത്രമാക്കണ്ട..
വേറെ വല്ലതും കൂടി നോക്കാമല്ലേ… ”

ഞാൻ നടക്കുന്നതിനിടയിൽ ഒരു വെടക്ക് ചിരിയോടെ അവളെ നോക്കി പറഞ്ഞു…സംഭവം ഡബിൾ മീനിംഗ് ഇട്ട് പറഞ്ഞതാന്ന് അവൾക്ക് മനസ്സിലായി…അതോടെ കൈയ്യിലിരുന്ന ഭാഗെടുത്ത് എന്നെ ചുമ്മാ തല്ലാൻ തുടങ്ങി…

” അതേ ഞാൻ കണ്ണും മൂക്കും ഒക്കെയാണ് ഉദ്ദേശിച്ചെ… വിട് ആൾക്കാര് കാണും… ”

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…പക്ഷെ എവിടുന്ന്…

” ദിവ്യാ…താൻ ഇവിടെ കെടന്ന് കുട്ടികളി കളിച്ചോ…നേരത്തേം കാലത്തേം ജോലിക്കൊന്നും കയറേണ്ടാ കുട്ടീ…. ”

പെട്ടന്ന് അടുത്തൂടെ പോയ ഒരു നേഴ്സ് ആണെന്ന് തോന്നുന്നു അൽപ്പം പ്രായമുണ്ട്…ഞങ്ങളെ നോക്കി പറഞ്ഞു…അതോടെ അവൾ പെട്ടെന്ന് എന്നിൽ നിന്നും മാറി നിന്നു…

” സോറി മാഡം…ഞാൻ വരുവാ… ”

അവളെന്നെ ദഹിപ്പിക്കാൻ എന്നോണം പാളി നോക്കിയതിന് ശേഷം അവരോടൊപ്പം നീങ്ങി…പിന്നേ… ഇവളുടെ നോട്ടം കണ്ടാ തോന്നും ഞാനാണ് ഇവളുടെ പിന്നാലെ നടക്കുന്നവനെ ഇവിടെ വിളിച്ച് വരുത്തിയതെന്നും…ഇവിടെ വഴി തടഞ്ഞ് നിന്നോരോ കുട്ടികളി കാണിച്ചതുമെന്ന്….ഇങ്ങനൊരു സാധനം…

അവളുടെ പോക്ക് കണ്ട് മുഖത്തേക്ക് വന്ന ചിരിയോടെ തന്നെ ഞാൻ റൂമിലേക്ക് വിട്ടു…

” എന്താടാ കിണിച്ചോണ്ട് വരുന്നെ…വല്ലതും കളഞ്ഞ് കിട്ടിയോ… ”

റൂമിലേക്ക് കയറിയതും ശ്രീയുടെ വക ഒരു കമന്റ്…

” ആടാ നിൻ്റെ കളഞ്ഞുപോയ അണ്ടി കിട്ടിട്ടുണ്ട്…ഞാൻ റിസപ്ഷനിൽ ഏൽപ്പിച്ചു… യഥാർത്ഥ ഉടമസ്ഥൻ വന്നാലേ തിരിച്ച് കൊടുക്കും പോലും…ചെന്ന് വാങ്ങിക്കോ… ”

ഞാൻ എനിക്കിട്ട് കുത്തിയവനെ തിരിച്ചും കുത്തിയതിന് ശേഷം അകത്തേക്ക് കയറി…

“കിട്ടിയില്ല… ചോദിച്ചു വാങ്ങിച്ചു… ”

പിള്ളാരെല്ലാരും കൂട്ടച്ചിരി ചിരിക്കുമ്പോൾ അഭി ശ്രീയെ നോക്കി പറഞ്ഞു…അതോടെ അവൻ സൈഡായി…

” അല്ലളിയാ…അതവൻ്റെ അണ്ടിയാണെന്ന് നിനക്കെങ്ങനെ മനസ്സിലായി…. ”

ഇത് താണ്ടാ കൂട്ടുകാർ…ഒരുത്തൻ സൈഡായപ്പോൾ അടുത്തവൻ്റെ പെടലിക്ക് എന്നോണം അതുവിൻ്റെ വക എനിക്കിട്ട് കിട്ടി…. അതിനവനെ എടാ തൊരപ്പാ…. എന്നർത്ഥത്തിൽ ഞാൻ നോക്കിയപ്പൊ നോക്കണ്ടടാ ഉണ്ണീ ഇത് ഞാനല്ലാ…. എന്നർത്ഥത്തിൽ അവനും…

അങ്ങനെ കളിയും ചിരിയുമായി സമയം തള്ളിനീക്കി ഭക്ഷണവും കഴിച്ചിരിക്കുമ്പോൾ സൂര്യയുടെ ഫോൺ വന്നപ്പോൾ ഞാൻ പുറത്തേക്കിറങ്ങി…

” എന്താ മണവാളൻ തെണ്ടി… ”

” ഡാ മൈരെ ഊതല്ലേ…നാളെ എന്താ പരിപാടിന്ന് പറ… ”

” നാളെ രാവിലെ പ്രധാനമന്ത്രിയുമായിട്ട്  ഒരു കോളുണ്ട്…അതിന് ശേഷം ഒന്ന് മുഖ്യമന്ത്രിയെ കാണണം നമ്മുടെ തലശ്ശേരി കടൽപാലം ഒന്ന് സെറ്റാക്കാൻ പറയാൻ…അങ്ങനെ അല്ലറെ ചില്ലറെ യൂഷ്വൽ വർക്ക്സ് എന്താടാ… ”

ഞാൻ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…പക്ഷെ പിന്നെ ഫോണിലൂടെ കുറച്ചു നേരം അക്ഷരം തെറ്റാത്ത സംസ്കൃതപദങ്ങൾ സൂര്യയിൽ നിന്നും ഞാൻ കേട്ടു….ഹോ നല്ല രസമുണ്ടായിരുന്നു…!!ചെവി നാളെ ഒന്ന് ക്ലീനാക്കണം…

” കാര്യം പറയുമ്പൊ അവൻ തമാശിക്കുന്നു…വെച്ചിട് പോടേയ്…. ”

അവൻ കലിപ്പായീന്ന് തോന്നുന്നു…

” ഡോ അയിനിയാള് ഒന്നും പറഞ്ഞില്ലല്ലോ…കാര്യം പറ…ഞാൻ ചുമ്മാ ഒന്ന് തമാശിച്ചതല്ലേ…നാളെ കോളേജ് പോണം അത്രന്നെ… ”

” തമാശാ നിൻ്റണ്ടി…..എടാ പൊട്ടാ നാളെ സെക്കൻ്റ് സാറ്റർഡേ ആ…അതല്ലേ ഞാൻ വിളിച്ചേ… ”

അവൻ ഫോണിൽ കൂടെ ചീറി…

” എൻ്റമോ…ഞാൻ അറിഞ്ഞില്ല….മതി എനിക്ക് എന്നാൽ ഒരു പ്ലാനുമില്ല നീ പറ… ”

” ഹാ എന്നാ എൻ്റൊപ്പം ഒരു സ്ഥലം വരെ വരുമോ… ”

” എവിടാ എൻ്റെ വേറെ വല്ല മിസ്സുമാരേം പെണ്ണ് കാണാൻ ആണോ… ”

” അല്ല നിൻ്റച്ചനെ പെണ്ണ് കാണിക്കാൻ….കളിക്കാതെ വരാൻ പറ്റുമേൽ അത് പറ നാറി.. അല്ലേൽ വച്ചിട്ട് പോ… ”

അവനെൻ്റെ ഊതലുകൾ തീരെ പിടിക്കുന്നില്ലാന്ന് തോന്നുന്നു…കാര്യായിട്ട് എവിടെയോ പോകാനുണ്ട്… അതാ ഈ പരവേശം…

” എൻ്റെടാ നിന്ന് തെളക്കാതെ…എനിക്കൊരു പരിപാടിയുമില്ല…ഞാൻ വരാം മോനെ ദിനേശാ…നീ സമാധാനപെട്… ”

ഞാൻ അവനെ എനിയും ഊതിയാൽ ഇവിടെ വന്നടിക്കും എന്ന് തോന്നിയപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു…

” ഹാ അത് കേട്ടാ മതി… ”

എൻ്റെ വായീന്ന് ഓക്കെയാണെന്ന് കേട്ടതും തെണ്ടി ഫോൺ വെച്ചു…തിരിഞ്ഞ് റൂമിൽ കേറാൻ നോക്കിയതും നമ്മുടെ കഥാനായിക വരുന്നു…എന്നാ പിന്നെ ഒന്ന് ചൊറിയാം എന്നെൻ്റെ മനസ്സും… അതോടെ എന്നേയും കടന്ന് പോകാൻ നോക്കിയ അവളുടെ മുന്നിലേക്ക് ഞാൻ വട്ടം നിന്നു….

” അല്ല ഇതാര്…ആരെ തല്ലാൻ പോകുവാ… ”

” തൻ്റമ്മാവനെ…വഴീന്ന് മാറ്… മനുഷ്യനെ നാണം കെടുത്തിയിട്ട് കിന്നരിക്കാൻ നിക്കല്ലേ… ”

അവളെന്നെ ഉന്തി തള്ളി നീങ്ങാൻ ശ്രമിച്ചു….

” അങ്ങനങ്ങ് പോയാലോ… കണ്ടവന്മാരിവിടെ വന്നത് എന്നെ കാണാൻ ആണോ…?? അതിൽ നിന്ന് രക്ഷിക്കാൻ ഈ പാവം വേണം…എന്നിട്ട് നിനക്ക് പിള്ളാരെ പോലെ നിന്ന് തല്ലാനും ഞാൻ വേണം…ഒടുക്കം കുറ്റം നമ്മുക്ക്…എന്താല്ലേ… ”

” അത് ഈയാളോരോന്ന് അർത്ഥം വച്ചിട്ട് പറഞ്ഞിട്ടല്ലേ… ”

” ഞാൻ എന്തോന്ന് പറഞ്ഞെന്നാ…താൻ ഓരോന്ന് ചിന്തിച്ച് കൂട്ടിയതല്ലേ…! ബൈ ദു ബൈ താൻ എന്താ ചിന്തിച്ചേ… ”

ഇത്തവണ ഞാൻ അവളെ നോക്കി ഒരാക്കിയ ചിരിയോടെ ചോദിച്ചു…

” ഉണ്ട…മാറി നിക്ക് എനിക്ക് പോണം… ”

” എന്നാ എനിക്കും വരണം… ”

” ഇതാ എനിക്ക് ദേഷ്യം വരുന്നുണ്ടേ… ”

” എനിക്ക് ചിരിയും വരുന്നുണ്ട്… ”

” ശോ…. ഇത് വല്ല്യ ശല്ല്യായല്ലോ…ഞാൻ എന്ത് തെറ്റാ ദൈവമേ ചെയ്യ്തേ ഇതിന്റെ മുന്നിൽ പെടാൻ… ”

അവൾ ആരോടെന്നില്ലാതെ പറഞ്ഞ് ചുറ്റും നോക്കി…

” അതേ തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ…അല്ല കുഞ്ചൂ…. ”

ഞാൻ ഒരു വെടക്ക് ചിരിയോടെ വീണ്ടും ഒരു ഡബിൾ മീനിംഗ് ഡയലോഗ് വിട്ടതും ” മാറി നിന്നേ മോനേന്ന്… “പറഞ്ഞ് അവളെന്നെ തള്ളി മാറ്റി മുന്നോട്ട് നടന്നു….

” അതേ മാഡം….ഞാനും വരട്ടെ… ഞാനും വരട്ടെ…
സൂജി കുത്താൻ നിന്റെ കൂടേ…. ”

അവളുടെ പോക്കും കണ്ട് പുറകീന്ന് ഞാൻ പതിഞ്ഞ സ്വരത്തിൽ ചിരിയോടെ പാടി…ഉടനെ അവളെന്നെ തിരിഞ്ഞു നോക്കി…

” പോരു പുന്നാരെ….
പോരു പുന്നാരെ…
നിന്റെ ചന്തിക്കിട്ട് സൂജി കുത്താം…. ”

അവളതേ ഈണത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് പാടി തിരിഞ്ഞൊരൊറ്റ നടത്തം…അത് കണ്ടപ്പോൾ ചിരിയടക്കാൻ പറ്റിയില്ല…അങ്ങനെ അവളുടെ പോക്കും കണ്ട് കുറച്ചു നേരം നിന്ന് റൂമിലേക്ക് കയറി…

പിന്നെ ഒക്കെ പതിവ് പോലെ തന്നെ ഒരു രണ്ടെണ്ണം പിള്ളാരോട് അടിച്ചതിന് ശേഷം ബെട്ടിയിട്ട വാഴ തണ്ട് പോലെ പോലെ കിടന്നുറങ്ങി…രാത്രി വന്ന് അതുവിന് മരുന്ന് വച്ചതൊന്നും ഞാൻ അറിഞ്ഞില്ല….കാലത്ത് നന്ദു വിളിച്ചപ്പോളായിരുന്നു എഴുന്നേറ്റത്…അങ്ങനെ പ്രഭാത കർമ്മങ്ങളും കഴിഞ്ഞ് ഗിരിജാൻ്റി വന്നതോടെ ഹോസ്പിറ്റലിൽ നിന്നും നേരെ വീട്ടിലേക്ക്…അപ്പോഴൊന്നും ദിവ്യയെ പിന്നെ കണ്ടില്ല… വീട്ടിലെത്തിയതും അമ്മയോടും അച്ഛനോടും സലാം പറഞ്ഞു…രണ്ടാളും ഡ്യൂട്ടിക്ക് പോകാൻ തിരക്കിലായിരുന്നു…പോകാൻ നേരം അമ്മയുടെ സ്ഥിരം പല്ലവികൾ വേറെ…അതിനൊക്കെ തലയാട്ടി വാതിലും അടച്ച് സുഖമായി കിടന്നുറങ്ങി….

എത്രനേരം കിടന്നുറങ്ങീന്ന് അറിയില്ല… ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടായിരുന്നു എഴുന്നേറ്റത്…

” ആടാ മോനെ പറ… ”

ഫോണിൽ സൂര്യയുടെ പേര് കണ്ടതും ഫോണ് ഞാൻ ചെവിടോടടുപ്പിച്ചു…

” പറ അല്ല പറി…എഴുന്നേറ്റ് വാതില് തൊറക്കടാ മൈരേ… ”

ഉറക്കച്ചടവോടെ ഫോണെടുത്ത ഞാൻ പിന്നെ കേട്ടത് മൊത്തം തെറികളുടെ സമ്മേളനമായിരുന്നു…ഓഹ്…ഇവൻ ചുരുളി കണ്ടിട്ടുണ്ട്…!! പെട്ടന്ന് തന്നെ താഴെക്കിറങ്ങി വാതില് തുറന്നതും ഉള്ളിലേക്ക് കയറിയവൻ ചോദ്യവും പറയലും ഒന്നും ഉണ്ടായിരുന്നില്ല തെറികളാൽ എന്നെ ഒന്ന് നീരാട്ടി…

” എൻ്റെ പൊന്നെടാ കുറച്ച് നേരം മയങ്ങി പോയി…അയിന് നിന്ന് തെളക്കുന്നതെന്തിനാ… ”

ഞാൻ അവൻ്റെ തെറികൾ അവസാനിക്കില്ലാന്ന് കണ്ടപ്പൊ ചെറുതായി ഒന്ന് തണുപ്പിക്കാൻ നോക്കി…

” മയങ്ങി പോയി പോലും…അണ്ടി എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…നേരം ഉച്ചയാവാറായി മൈരേ… ”

അവൻ്റെ വർത്താനത്തിൽ തന്നെ മനസ്സിലായി ആള് നല്ല ചൂടിലാണ്…അത് കൂടി കണ്ടപ്പൊ ജസ്റ്റ് ഒന്ന് ക്ലോക്ക് നോക്കി…സബാഷ് 12 ആവാറായിരിക്കുന്നു…

” സോറി ഡേയ്…ഒരു പത്ത് മിനിറ്റ് ഞാൻ റെഡി ആയി വരാം നീ ക്ഷമിക്ക്… ”

ക്ലോക്കിലേക്ക് നോക്കിയപ്പൊ പണി പാളീന്ന് മനസ്സിലായതും ഞാൻ മുറിയിലേക്കൊരോട്ടമായിരുന്നു…അല്ലെങ്കിൽ അവനെന്നെ കെടത്തി ഉറക്കും…

പിന്നെ അതിക സമയമൊന്നുമെടുത്തില്ല പെട്ടന്ന് തന്നെ കുളിച്ച് ഫ്രഷായി താഴേക്കിറങ്ങി…

” ഡാ പോവാം ഞാൻ റെഡി…എങ്ങോട്ടേക്കാ അത് ചോദിക്കാൻ മറന്നു… ”

താഴെക്കിറങ്ങി നേരെ ഡൈനിംഗ് ടേബിളിൽ ഇരിക്കുമ്പോൾ ഫോണിൽ തോണ്ടികോണ്ടിരിക്കുന്ന അവനെ നോക്കി ചോദിച്ചു….

” ഒന്ന് സീ വ്യൂ പാർക്കിലേക്ക് പോണം ഒരാളെ കാണാനുണ്ട്…അല്ല നീയെന്താ കഴിക്കാൻ ഇരിക്കുന്നേ…പുറത്ത് നിന്ന് കഴിക്കാം.. വന്നേ സമയമില്ല… ”

” ഒന്ന് പോയേടാ… നിനക്ക് പറയാം… എന്നിട്ട് വേണം വൈകിട്ട് വന്ന് അമ്മ ഇതൊക്കെ തലേകൂടി ഒഴിക്കാൻ…അറിയിലോ പുള്ളിക്കാരിയേ… ”

” അത് ശരിയാ. ആൻ്റി അത് ചെയ്യും….എന്നാ പെട്ടെന്ന് നോക്കടാ പോത്തേ… ”

അവനും അമ്മയെ നല്ലത് പോലെ അറിയുന്നത് കൊണ്ട് അവനത് ശരിവച്ചല്ലേ പറ്റൂ… അങ്ങനെ കഴിപ്പും കഴിഞ്ഞ് വീടും പൂട്ടി ചാവി സ്ഥിരം വെക്കുന്ന സ്ഥലത്ത് വെച്ച് ഞാനും സൂര്യയും പാർക്കിലേക്ക് വിട്ടു… കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം പാർക്കിലെത്തി…

” ഡാ ഇവിടാരാ…നിന്റെ ക്ലൈൻ്റ് വല്ലതുമാണോ…അതോ കൂടെ പഠിച്ചവരുടെ വല്ല ഗെറ്റ് റ്റുഗതറോ…? ”

പാർക്കിന്റെ ഉള്ളിലേക്ക് നടക്കുമ്പോൾ ഞാൻ അവനോട് ചോദിച്ചു…

” അതൊക്കെയുണ്ട്….നീ നിന്ന് പെടക്കാതെ വാ… ”

” എനിക്കൊന്നുമറിയണ്ടാ ആരായാലും പോകുന്ന പോക്കിൽ മാഹി വഴി പോയി എനിക്കുള്ളത് വാങ്ങിച്ചു തന്നാ മതി… ”

” നിന്ന് പെടക്കാതടേയ് വാങ്ങിച്ചു തരാം….ദാ അവരവിടുണ്ട് വാ… ”

അവൻ എൻ്റെ വാക്കുകളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആരെയോ തിരയുകയായിരുന്നു…ആ തിരച്ചിൽ അവസാനം ആര്യമിസ്സിലേക്ക് എത്തിയതും ഞാൻ ആ പന്നീടെ കൈയ്യിലേക്ക് കയറി പിടിച്ചു…

” ടാ ചേട്ടൻ പരനാറി….മിസ്സിനെ കാണാൻ ആണോ ഇങ്ങോട്ട് കെട്ടിയെടുത്തെ…ഒരു വാക്ക് പറഞ്ഞൂടെ നാറി നിനക്ക്… ”

ഞാൻ അവനെ നോക്കി പല്ലിറുമ്മി…എനി എന്തൊക്കെ കേൾക്കണം കാണണം…. എന്നാലും മിസ്സാണെന്നറിഞ്ഞാൽ വരില്ലായിരുന്നു…

” പറഞ്ഞാൽ നീ മുങ്ങൂന്ന് അറിയാടാ… ഇങ്ങോട്ട് വാ നീ…  ”

അവനൊരു ചിരിയോടെ എൻ്റെ കൈപിടിച്ച് വലിച്ചു…

” അതിന് നിനക്ക് ഒറ്റയ്ക്ക് വന്നുണ്ടാക്കിയാ പോരേ…എന്നെ എന്തിനാടാ… ”

” എനിക്ക് എക്സ്പീരീയൻസ്സ് ഇല്ലാതോണ്ടല്ലേ മോനേ…അതല്ലേ നിന്നെ ധൈര്യത്തിന് കൂട്ടിയത്….പിന്നെ അന്നൊന്നും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റിയില്ലാ അതാ…. ”

അപ്പോഴേക്കും ഞങ്ങൾ മിസ്സിനടുത്തേക്ക് എത്തിയിരുന്നു…

” ഹലോ ആര്യാ…ഒരുപാട് നേരം ആയോ എത്തിയിട്ട് … ”

അടുത്തെത്തിയതും സൂര്യ മിസ്സിനോട് ചോദിച്ചു…

” ഹേയ് ഒരു 10 മിനിറ്റ്  ആയിട്ടേ ഉള്ളൂ…. ”

മിസ്സവന് ചിരിയോടെ മറുപടിയും നൽകി…മ്മ് അവരുടെ ഒരു റൊമാൻസ്…ഇതൊക്കെ കണ്ട് നിക്കാൻ ഒരു പൊട്ടനെ പോലെ ഞാനും…

” അല്ല… അർജ്ജുൻ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ… ”

മിസ്സടുത്തതായി എൻ്റെ നേരെ തിരിഞ്ഞു….അത് കേട്ടതും സൂര്യ എന്നെ പിടിച്ചൊന്ന് തട്ടി…എന്തേലും പറേടാ മൈരേന്നാ… ആ തട്ടലിൻ്റെ അർത്ഥം എന്നെനിക്ക് കത്തി…

” ഞാൻ എന്ത് പറയാനാ മിസ്സേ…നിങ്ങൾ അല്ലേ സംസാരിക്കേണ്ടതും അറിയേണ്ടതും…നമ്മള് പാവം വഴിപോക്കൻ… ”

ഞാൻ ചിരിച്ചുകൊണ്ട് അവർക്ക് മറുപടി നൽകിയതും…രണ്ട് പേരുടേം മുഖത്തൊരു നാണമൊക്കെ വന്നു…അപ്പൊ തന്നെ ഞാൻ തടി തപ്പാൻ പ്ലാൻ ഇട്ടു…

” എന്നാ ഞാൻ ആ കോഫി ഷോപ്പിൽ കാണും…രണ്ടാളും സംസാരിച്ചൊക്കെ കഴിഞ്ഞ് പതുക്കെ വന്നാ മതി… ”

ഞാൻ ചിരിച്ചുകൊണ്ട് വലിഞ്ഞു…അവര് കരുതി കാണും ഞാൻ സ്വർഗത്തിലെ കണ്ടുറുമ്പാവാതെ ഒഴിഞ്ഞതാണെന്ന്…ഉണ്ട…ഇവറ്റകളുടെ റൊമാൻസ് ഒക്കെ ഈ മൊറട്ട് സിംഗിളിന് കണ്ട് നിക്കാൻ പറ്റാത്തത് കൊണ്ടാണെന്ന് നമ്മുക്കല്ലേ അറീയു…. പോരാത്തതിന് സബ്മിറ്റ് ചെയ്യാൻ പറഞ്ഞ പ്രോജക്ടിന്റെ കാര്യം ഓർമ്മ വന്നാ പെണ്ണുംപിള്ള ഇവിടെ വെച്ച് എഴുതിക്കും…അതാ ഐറ്റം…

അങ്ങനെ രണ്ടിനേം വിട്ട് ഞാൻ നേരെ പാർക്കിൽ തന്നെ ഉള്ള ഒരു കഫെയുടെ ഉള്ളിലേക്ക് കയറിയിരുന്നു….

” എന്താ ഉള്ളെ കുടിക്കാൻ ജ്യൂസ് ഐറ്റംസ്…?? ”

ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഞാൻ ഡേബിളിനടുത്ത് ഒരു ആൾ വന്നത് കണ്ടപ്പൊ ചോദിച്ചു…പക്ഷെ മറുപടി ഒന്നും വരാത്ത കണ്ടപ്പൊ ചെറുതായിട്ടൊന്ന് താല ഉയർത്തി നോക്കി…അവിടെ കൈയ്യും കെട്ടി എന്നെ തന്നെ നോക്കി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിൽക്കുന്ന ദിവ്യയെ കണ്ടപ്പോൾ ചെറുതായൊന്ന് ഞെട്ടി…

” ഏൻഡീ എന്നെ ഫോളൊ പണ്ണ്റേ….എത്ക്കെടീ എന്നെ ടെൻഷൻ പണ്ണ്റേ…എങ്കെ പാത്താലും നീ…. ”

അവളെ കണ്ടതും വായീന്ന് അറിയാതെ കൊച്ചിരാജാവിലെ ഡയലോഗാണ് ആദ്യം പുറത്ത് വന്നത്….

” അത് വേണമെങ്കിൽ എനിക്കും പറയാം….ഇയാളെന്തിനാ ഇങ്ങോട്ട് വന്നേ… ”

ടേബിളിൾ എൻ്റെ എതിർവശം ഇരിക്കുമ്പോൾ അവൾ ചോദിച്ചു

” നിൻ്റപനുമൊത്ത് പാർട്ട്ണർഷിപ്പിൽ നാല് തൈ നട്ടാലോന്ന് വിചാരിച്ച് അതിന് പറ്റിയ സ്ഥലം തപ്പി ഇറങ്ങിയതാ…എന്ത്യേ… ”

” ആണോ…എന്നാ തൈ ആക്കേണ്ടാ വാഴ ആക്കിക്കോ…അതാവുമ്പൊ നാലും തന്നേം ചേർത്ത് അഞ്ചെണ്ണം വെക്കാലോ…. ”

അവളെ ചുമ്മാ ചൊറിയാൻ പോയ എന്നെ എടുത്ത് നൈസായവൾ ഭിത്തിയിലേക്ക് അടിച്ച ഒരു വൂം ചിക്ക വാവാ മൂവ്മെന്റ് ആയിരുന്നു അത്…എനിക്കെന്തിൻ്റെ കേടായിരുന്നു…തിരിച്ചെന്തേലും പറയാൻ തുടങ്ങുമ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു ചെക്കൻ വന്നു…

” ആ എന്താ ചേട്ടാ വേണ്ടേ കപ്പിൾ ഡ്രിംഗാണോ… ”

അവൻ എന്നെ നോക്കി ചോദിച്ചതും ഞാൻ ഇടിവെട്ടിയ പോലെ ആദ്യം നോക്കിയത് അവളെയാണ്… ഭാഗ്യം അവിടേം സെയിം അവസ്ഥ…അതോണ്ട് പ്രശ്നമില്ല…

” അയിന് ഞങ്ങൾ കപ്പിൾസ്സ് ആണെന്ന് നിന്നോടാര് പറഞ്ഞു… ”

ഞാൻ അവളെ ഒന്ന് പാളി നോക്കിയതിന് ശേഷം അവനോട് ചോദിച്ചു…

” എൻ്റെ പൊന്ന് ചേട്ടാ ഞാൻ സദാചാരപോലീസൊന്നുമല്ല…. പിന്നെ ഈ സമയത്ത് കപ്പിൾസ്സ് ആണ് ഇവിടെ വരാറ്…അതോണ്ട് ചോദിച്ചതാ… പോരാത്തതിന് ഇവിടുത്തെ കപ്പിൾ ഡ്രിംഗ് ഫെയിമസ് ആണല്ലോ… ”

അവൻ നിസാരഭാവത്തിൽ ഞങ്ങളെ രണ്ടിനേം നോക്കി പറഞ്ഞു…

” ആണോ…എന്നാൽ എല്ലാവരും അങ്ങനല്ലാ കേട്ടോ…മോൻ തൽകാലം ചെന്ന് രണ്ട് മാംഗോ ജ്യൂസ് എടുത്ത് വാ…. ”

ഞാൻ അവനെ നോക്കി പറഞ്ഞതും…ഓ തമ്പ്രാ….എല്ലാം അങ്ങ് പറയും പോലെ എന്ന് കളിയാക്കി കാണിക്കും പോലെ പറഞ്ഞ് അവൻ നടന്നു….

” അത് വിട്….നീയെന്താ ഇവിടെ…. ”

അവൻ പോയതും ഞാൻ വീണ്ടും അവളോടായി സംസാരം…

” ഞാൻ ആര്യേച്ചിയുടെ ഒപ്പം വന്നതാ… ”

” എന്നിട്ട് വന്നപ്പൊ നിന്നെ കണ്ടിലല്ലോ…പിന്നെ നീയാര് ജലകന്യകയോ കടലീന്ന് പൊട്ടിമൊളക്കാൻ… ”

” ഞാൻ എൻ്റെ ഫ്രണ്ടിനെ കണ്ട് കുറച്ചു മാറി നിന്ന് സംസാരിക്കുമ്പോളാ ഇയാള് വന്നത്… ”

അവളെൻ്റെ ചോദ്യം ചെയ്യൽ ഇഷ്ട്ടപെടാത്ത പോലെ മുഖത്ത് നോക്കാതെയാണ് മറുപടി നൽകുന്നത്….

” അതേ മുഖത്ത് നോക്കി പറയാം കേട്ടോ…ഞാൻ നോക്കി ഗർഭം ഉണ്ടാക്കുന്ന ആളൊന്നുമല്ല… ”

ഞാൻ അറിയാതെ ഇത്തവണ  ചെറിയ തോതിൽ ഒന്ന് ചിരിച്ചു പോയോന്നൊരു സംശയം…അവളത് കണ്ട് ഫോണിൽ നിന്നും പുരികം ഉയർത്തി എന്നെ ഒരു നോട്ടം….ഉഫ് ഇവർക്കിത്ര ഗ്ലാമർ ഉണ്ടായിരുന്നോന്ന് ചിന്തിച്ചു പോയ നിമിഷം ആയിരുന്നു അത്…

അങ്ങനെ അവളേയും നോക്കി കുറച്ചുനേരം ഇരിക്കുമ്പോഴേക്കും ഓർഡർ ചെയ്ത ജ്യൂസ് വന്നു… പിന്നെ ഒന്നും നോക്കിയില്ല അതും അവളെ നോക്കി കുടിച്ചു…എന്നെ ഇടം കണ്ണിട്ട് എടയ്ക്കൊന്ന് നോക്കുന്നതല്ലാതെ അവളൊന്നും പറയുന്നുണ്ടായിരുന്നില്ല…അങ്ങനെ ജ്യൂസും കുടിച്ച് അതിന്റെ പൈസ അവളെ കൊണ്ട് കൊടുപ്പിക്കാൻ പ്ലാൻ ചെയ്യ്ത് നിന്ന എന്നേയും ശശിയാക്കി ആ പട്ടി പുറത്തേക്ക് നടന്നു…..പിന്നെ ആ ചെറുക്കൻ മിക്ക്സിയുടെ ജാറെടുത്ത് തലമണ്ടയ്ക്ക് അടിക്കണ്ടാന്ന് കരുതി നൈസ്സായിട്ട് പൈസയും കൊടുത്ത് പുറത്തേക്ക് നടന്നു…

” അതേ എങ്ങോട്ട് പോവ്വാ… അവരവരുടെ ഭാവി കാര്യങ്ങൾ ഒന്ന് തീരുമാനിച്ചോട്ടെ…വെണെങ്കിൽ ഇങ്ങോട്ട് നടക്ക്… ”

സൂര്യയും ആര്യ മിസ്സുമുള്ള ഭാഗത്തേക്ക് നടക്കാൻ തുടങ്ങിയ അവളെ നോക്കി ഞാൻ പുറകീന്ന് വിളിച്ചു പറഞ്ഞു… എന്നിട്ട് തീരത്തോട് അടുത്തുള്ള ഇരിപ്പിടങ്ങളുടെ അടുത്തേക്ക് നടന്നു….ഉച്ചവെയിൽ നല്ല രീതിയിൽ ഉണ്ടെങ്കിലും വലിയ വലിയ മരങ്ങളുള്ളത് കൊണ്ട് നല്ല തണൽ ഉണ്ടായിരുന്നു അവിടെ…

” അങ്ങോട്ടേക്കോ… അവിടെ നല്ലോണം തിരയടിക്കും… ”

പുറകീന്ന് അവളുടെ നേർത്ത സൗണ്ട് കേട്ടു…

” പിന്നെ കടല് തിരയടിക്കാണ്ട് പൈൻ്റടിക്കുവോ…ഏതടാ ഇവള്…വെണെങ്കിൽ വന്നോ അല്ലെങ്കിൽ അവിടെ നിന്നോ… ”

ഞാൻ അവളുടെ സംസാരം കേട്ട് കളിയാക്കി ചിരിച്ചു കൊണ്ട് അവിടെനിന്നു… അതിനവളുടെ മുഖത്ത് പെട്ടന്ന് വന്ന ശുണ്ഠി ഒന്ന് കാണണം…അത് കാണാൻ തന്നെ എന്നാ ഒരു ഐശ്വര്യാ…

അങ്ങനെ ഞാൻ വേഗം തണല് നോക്കിയുള്ള ഒരു ബെഞ്ചിൽ പോയിരുന്നു…പുറകെ മെല്ലെ മെല്ലെ അവളും….

” അല്ല ഇതെങ്ങോട്ടാ… ഇയാളാരാ എൻ്റെ കാമുകിയോ ഭാര്യയോ വല്ലോം ആണോ…അപ്പുറം എങ്ങാനും പോയിരിക്ക്… ”

ഞാൻ ഇരുന്ന ബെഞ്ചിൽ വന്നിരുന്നതും അവളെ ചുമ്മാ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാണ്…പക്ഷെ അവള് പെട്ടന്ന് കലിപ്പ് കേറി കുറച്ച് മാറിയുള്ള ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു…അത് കണ്ട് ചിരി വന്നെങ്കിലും അടക്കിവച്ചു….വല്ല കല്ലും എടുത്തവളെറിഞ്ഞാലോന്നുള്ള പേടിയൊന്നും അല്ലാട്ടോ…

അങ്ങനെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ ഫോണിന്റെ ഉള്ളിലേക്ക് കയറി ഇരുന്നപോലെയായിരുന്നു പിന്നീട്…അങ്ങനെ കുറച്ചു സമയം കഴിഞ്ഞതും കുറച്ച് ആമ്പിള്ളേര് ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് വരുന്നത് കണ്ടു…അതിലൊരുത്തൻ മാത്രം അവളിരുന്ന ബെഞ്ചിന്റെ അടുത്തേക്ക് പോകുന്നതും കണ്ടു…വല്ല ചൂണ്ടയും ഇടാൻ നോക്കുന്നതായിരുക്കും പാവം ചെക്കൻ…പക്ഷെ അവളെ നോക്കുമ്പോൾ ചെറുതായി പരുങ്ങുന്ന പോലെ തോന്നി…

അങ്ങനെ ആ പയ്യൻ അവളുടെ ബെഞ്ചിനടുത്ത് വന്നിരുന്നത് കൂടി ആയപ്പോഴേക്കും പെണ്ണ് എന്നെ പാളി പാളി നോക്കുന്നുണ്ട്… ” പിന്നേ എന്നെ മൈൻ്റാകാതെ പോയിരുന്നതല്ലേ അനുഭവിച്ചോ….  ” മനസ്സിൽ പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ഫോണിലേക്ക് ശ്രദ്ധതിരിച്ചു…എന്നാലും ഇടയ്ക്കിടയ്ക്ക് അങ്ങോട്ടേക്ക് പാളി നോക്കാൻ മറന്നില്ല…അവനെന്തൊക്കെയോ അവളോട് ചോദിക്കുന്നുണ്ട് അവള് നിന്ന് പരുങ്ങുന്നതും കണ്ടു…പെട്ടന്ന് എൻ്റേയും അവളോടേയും കണ്ണും കണ്ണും കൂട്ടി ഇടിച്ചപ്പോൾ സങ്കടത്തോടേയും അതിലേറെ ദേഷ്യവും ആ മുഖത്ത് ഞാൻ കണ്ടു…പാവം എൻ്റെ ദിവ്യകുട്ടി അതോടെ ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു…അത് കണ്ടപ്പോൾ പ്രതീക്ഷയുടെ ഒരു പൊൻ വെളിച്ചം അവളുടെ മുഖത്ത് വിരിഞ്ഞോന്ന് എനിക്ക് തോന്നി…ചെലപ്പൊ ഉച്ചവെയിൽ അടിച്ചതും ആവാം….

” പറ കുട്ടി… സിംഗിളാണോ…. ”

ഞാൻ അടുത്തെത്തിയപ്പോൾ അവളോടുള്ള അവൻ്റെ ചോദ്യം ആണ് കേട്ടത്…ഞാൻ മിണ്ടാതെ രണ്ടിൻ്റേം എടയിൽ പോയി ഇരുന്നു…

” സിംഗിൾ അല്ല ബൗണ്ടറി… എഴുന്നേറ്റ് പോടാ ചെക്കാ… ”

ഞാൻ അവനെ നോക്കി ഇച്ചിരി കലിപ്പിലോടെയാണ് പറഞ്ഞത്…

” സോറി ചേട്ടാ ആള് മാറിപ്പോയി… ”

എൻ്റെ മുഖഭാവവും സംസാരവും ഒക്കെ കേട്ടതും ചെക്കൻ സ്ഥലം വിട്ടു… അതോടെ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി…എന്നെത്തന്നെ നോക്കി നിൽപ്പുണ്ട് കക്ഷി…

” അതേ ഇങ്ങനെ നോക്കി നിൽക്കാതെ ഒരു താങ്ക്സ് പറയാം കേട്ടോ… ”

ഞാൻ അവളെ നോക്കി ഒരു ചെറുചിരിയോടെ പറഞ്ഞു…അതിന് മറുപടി ഒന്നും പറയാതെ ഹും…എന്ന് പറഞ്ഞ് മുഖത്ത് ശുണ്ഠിയും വരുത്തി അവള് കടല് നോക്കി നിന്നു…അത് കണ്ട് എനിക്ക് ചെറുതായി ചിരി പൊട്ടി….

പിന്നെ ഇത്തിരി നേരം കടല് നോക്കി ഇരുന്നൂന്ന് പറഞ്ഞാ നിങ്ങള് വിശ്വസിക്കുവോ…. അതോണ്ട് സത്യം അങ്ങ് പറയാം അവളെ നോക്കി ഇരുന്നു…ആദ്യായിട്ടാ അവളെ ഇങ്ങനെ ശ്രദ്ധിക്കുന്നെ മുടിയൊക്കെ ഒതുക്കികെട്ടി ഒരു നീല ചൂരിദാറിൽ അതിന് മാച്ചിങ്ങായ ഒരു കുഞ്ഞ് നീല പൊട്ടും…മൂക്കുത്തിയും… കഴുത്തിലെ ചെറിയ ഒരു ചെയിനും…അതിലേറെ നല്ല കട്ടിയിൽ അത്രയും ഭംഗിയിൽ അഞ്ചനം എഴുതിയ അവളുടെ കണ്ണുകളും…ഓ…എൻ്റെ പൊന്നെടാ മോനേ ഒരു ദിവസം മൊത്തം ഇതിനെ നോക്കി ഇരുന്നാലും ഒരു ബോറും അടിക്കില്ല….

” ചോതി ചന്ദ്രനിൽ നിൽകുമ്പോൾ രോഹിണി ചോദിക്കും എന്തെടാ മൈരേ നീ അതില് നോക്കി നിക്കുന്നേന്ന്… ”

അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായിരുന്നു അവളുടെ ഫോണിൽ നിന്നും എൻ്റെ ചെവി ഒപ്പിയെടുത്ത ആ ഡയലോഗ്…. ഞെട്ടിത്തരിച്ചു നോക്കുമ്പോൾ ഏതോ ഇൻസ്റ്റാ റീല് കാണുന്ന വ്യാജേന എന്നെ ഇടങ്കണ്ണിട്ട് നോക്കുന്ന അവളെ കണ്ടപ്പൊ ജീവിതത്തിൽ ഇതുവരെ മുഞ്ചിയ മൂഞ്ചലുകളിൽ നിന്നും മിച്ചം വന്ന ഉളുപ്പും മാനവും കടലിൽ തുള്ളി ചത്തു…. അതോടെ ഞാൻ ഒറ്റയടിക്ക് തല നേരെ കടലിലേക്ക് തിരിച്ചു… പിന്നെ ഒന്നും സംസാരിക്കാൻ പോയില്ല…

” ഓ രണ്ടാളും ഇവിടിരിപ്പാണോ… ”

കുറച്ചു നേരം കഴിഞ്ഞ് പുറകീന്നുള്ള ആര്യമിസ്സിൻ്റെ വിളിയാണ് പിന്നെ കേട്ടത്…അതോടെ ഞങ്ങൾ രണ്ടും അവരുടെ അടുത്തേക്ക് തിരിഞ്ഞു…

” അത് പിന്നെ നിങ്ങള് രണ്ടാളും ഭാവി കാര്യങ്ങൾ സംസാരിക്കുന്നതിൻ്റെടുത്ത് നമ്മുക്കെന്ത് കാര്യം… അതോണ്ട് ഇവിടെ വന്നിരുന്നു… ”

എഴുന്നേറ്റ് സൂര്യയുടെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ മിസ്സിനോടായി പറഞ്ഞു…അതിന് പുള്ളിക്കാരി ഒരാക്കിയ ചിരിയോടെ എന്നെ നോക്കി… ” നീയിവിടെ കടലും നോക്കി ഇരുന്നതാന്ന് ഞാൻ വിശ്വസിക്കണമായിരിക്കും അല്ലേടാ തെണ്ടീന്നാണോ… ” ഇനി ആ ചിരിയുടെ ഉൾവിളി….

” അല്ല ദിവ്യയ്ക്ക് ബോറടിച്ചൂന്ന് തോന്നുന്നല്ലോ… ”

സൂര്യ ദിവ്യയെ നോക്കി പരിചയം പുതുക്കും പോലെ പറഞ്ഞു…

” ഏയ് അങ്ങനൊന്നൂല്ല്യ ഏട്ടാ… ”

അവൾ ചിരിച്ചുകൊണ്ടവന് മറുപടി നൽകി…

പിന്നെ കുറച്ച് സമയം കൂടി സംസാരിച്ചിരുന്ന് സമയം ഏതാണ്ട് ഉച്ചയോടടുത്തപ്പൊ എല്ലാവരും ഒരുമിച്ച് ഭക്ഷണവും തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ കയറി കഴിച്ച് യാത്ര പറഞ്ഞ് പിരിഞ്ഞു…വരുന്ന വഴിക്ക് പറഞ്ഞപോലെ മാഹി വഴി വന്ന് രണ്ടെണ്ണം പിടിപ്പിച്ചാണ് വീട്ടിൽ എത്തിയത്… അല്ലെങ്കിൽ സൂര്യയെ ഞാൻ കൊല്ലുമല്ലോ…പല വട്ടം വരുന്ന വഴിയിലും ബാറിലും വെച്ച് ദിവ്യയും ഞാനും തമ്മിൽ ഉള്ള ബന്ധത്തെ പറ്റി അവൻ ചോദിച്ചെങ്കിലും ഫ്രണ്ട്സാണെന്ന് പറഞ്ഞ് ഞാൻ അവനെ മനസ്സിലാക്കാൻ ശ്രമിച്ചു…പക്ഷെ എവിടുന്ന് ആ തെണ്ടി വിശ്വസിച്ചിട്ടില്ല…

അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം വീട്ടിലെത്തി ആ തെണ്ടിയോട് ബൈ പറഞ്ഞ് ഞാൻ നേരെ വീട്ടിൽ കേറി കിടക്കയിലേക്ക് ഒരു വീഴ്ച്ചയായിരുന്നു….

” ഡാ ചെക്കാ എഴുന്നേറ്റേ… ഇങ്ങോട്ട് എഴുനേൽക്കാൻ…. ”

എന്നെ കുലുക്കി കുലുക്കിയുള്ള അമ്മയുടെ വിളിയാണ് പിന്നെ ഉറക്കത്തിൽ നിന്നും കണ്ണ് തുറപ്പിക്കുന്നത്…

” എന്താണ് ഡോക്ടറേ… കുറച്ച് നേരം കൂടി… ”

ഉറക്കച്ചടപ്പിൽ തന്നെയാണ് ഞാൻ പറഞ്ഞത്

” എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ… ”

അമ്മ പറഞ്ഞ് കഴിഞ്ഞതും പിന്നെ കിട്ടിയത് ഒരു തൊഴിയായിരുന്നു…ഏത് ഉറക്കവും പമ്പകടക്കുന്ന തൊഴി…അതോടെ ഞാൻ കണ്ണ് തുറന്നു…

” വീടും പൂട്ടാതെ കുമ്പകർണ്ണൻ കെടന്ന് ഉറങ്ങുവാ… നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടില്ലേ വീട് പൂട്ടിട്ടെ കിടക്കാവൂന്ന്…വല്ലവരും കേറി നെരങ്ങിയാലും നീ അറിയില്ലല്ലോ പോത്തേ… ”

എഴുന്നേറ്റ് കണ്ണൊന്ന് തുറന്നൂന്ന് കണ്ടപ്പൊ അമ്മ കെടന്ന് കലി തുള്ളാൻ തുടങ്ങി…

” ഓ മറന്ന് പോയതാ… അല്ലെങ്കിൽ തന്നെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറെ ഒന്നുമല്ലല്ലോ… പൂട്ടിയില്ലേൽ ഒരു തേങ്ങയുമില്ല…ഒന്ന് ശല്ല്യം ചെയ്യാതെ പോയെ… ”

” തർക്കുത്തരം പറന്നോടാ നിന്നെ ഞാൻ…. ”

പറഞ്ഞു തീർന്നതും ചെവിട് പിടിച്ച് രണ്ട് സൈഡിലേക്കിട്ടാട്ടാൻ തുടങ്ങി അമ്മ….

” അമ്മേ… ഡോക്ടറേ…വിട് എനിക്ക് നോവുന്നു…. ”

” നിനക്ക് നോവണം…. തർക്കുത്തരം പറയും അല്ലേ നീ… ”

” അത് ആ ഉറക്കചടപ്പിൽ വന്നതാ ഇനി പറയൂലാ…പൂട്ടിയിട്ടെ കിടക്കൂ… ”

ഞാൻ വേദനയും തലയിലെ ഹാങ്ങോവറും ഒക്കെ കൂടി ഒരു പരുവം ആയി…ഒരുവിധത്തിലും പക്ഷെ രക്ഷയില്ലാ…

” നിനക്കിതിനും മാത്രം ഉറക്കം എവിടുന്നാ കുംഭകർണാ…ഇനി നീ വല്ല കഞ്ചാവും വലിച്ച് കേറ്റുന്നുണ്ടോ… ”

പിടിവിടാതെ തന്നെ ഇത്തവണ ഒരു ചിരിയോടെയാണ് അമ്മ പറഞ്ഞത്…

” നിങ്ങളുടെ ഒക്കെ ഇടയിൽ ജീവിക്കുന്നവനെന്തിനാ കഞ്ചാവിന്റെ ആവിശ്യം പൊന്നേ…ഈ പാരാക്രമണം തന്നെ ധാരാളമല്ലേ… ”

ഞാൻ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു…അതോടെ കൈ വിട്ട് അവിടിരുന്ന് ചിരിക്കാൻ തുടങ്ങി എൻ്റെ മാതാശ്രീ…

” ചിരിക്കല്ലേ…എനിക്ക് നല്ലോണം നൊന്തുകേട്ടോ… ”

” ഞാനും നിന്നെ കുറേ നൊന്തിട്ടാ പ്രസവിച്ചേ… കുറച്ചേലും അമ്മ തിരിച്ചു തരട്ടേടാ…അതുപോട്ടെ എവിടെ കറങ്ങിയുള്ള വരവാ…ഡ്രസ്സൊക്കെ പുതിയതാണല്ലോ… ”

അമ്മ എൻ്റെ വേഷം കണ്ട് ചോദിച്ചു…വന്നവാടെ കയറി കിടന്നത് കൊണ്ട് മാറാൻ ഒന്നും നിന്നിലല്ലോ… അതോടെ ഞാൻ സൂര്യയോട് പോയ കാര്യം അമ്മയോട് പറഞ്ഞു…

” ആഹാ അത് കൊള്ളാലോ…എന്നിട്ടെന്തായി അവന് ഓക്കെയാണോ…. ”

“പിന്നെ ആ തെണ്ടിക്ക് അന്നേ ഓക്കെയാണ്…ഈ പാവത്തിനല്ലേ പണി കിട്ടിയത്… ”

” ഹാ ഹാ ഹാ….അങ്ങനെ വേണം മോനെ… നിൻ്റെ കോളേജിലുള്ള കള്ള കളിയൊന്നും ഇനി നടക്കില്ല… ”

അമ്മയെന്നെ നോക്കി കളിയാക്കി ചിരിച്ചു..അതിന് തൊട്ടടുത്തുള്ള തലയാണവച്ചൊരു ഏറ് കൊടുത്തപ്പോൾ അതേ സ്പീഡിൽ തിരിച്ചും കിട്ടി ഡബിൾ ആയിട്ട്…

പിന്നെ പതിവ് പോലെ തന്നെ അമ്മയോടും താഴെയിറങ്ങി അച്ഛനോടും കത്തിയടിച്ച് സമയം തള്ളിനീക്കി… ഹോസ്പിറ്റലിൽ പോകാൻ സമയം ആയപ്പോൾ ഫ്രഷായി പതിവ് പോലെ ചായയും കുടിച്ച് രണ്ടാളോടും യാത്ര പറഞ്ഞ് തിരിച്ചു

ഹോസ്പിറ്റലിൽ എത്തിയതും നേരെ റൂമിലേക്ക് വെച്ച് പിടിച്ചു… പതിവ് പോലുള്ള തമാശയും കളിയാക്കലും തന്നെ ഇവീടേം…ദിവ്യയെ കണ്ടില്ല അത് മാത്രമാണ് ഒരു കുറവ്….പിന്നെ ഭക്ഷണവും ഞണ്ണി ഞായറാഴ്ച ആയോണ്ട് ഇത്തിരി വൈകിയാണ് പിള്ളേർ ഉറങ്ങിയത്…എനിക്കാണേൽ കളിയുള്ളത് കൊണ്ട് പുലർച്ചെയാവും….അങ്ങനെ കളിയുടെ ഹാവ് ടൈം ആയപ്പോൾ ഒന്ന് വെറുതെ ഡോറ് തുറന്ന് പുറത്തിറങ്ങിയതാ കറക്ക്റ്റ് ടൈമിൽ ദിവ്യ വരാന്തയിൽ എൻ്റെ മുന്നിൽ… ഞെട്ടിപ്പോയി…

” എൻ്റെ ദേവ്യേ… പേടിപ്പിച്ചു കൊല്ലുവോ പിശാചേ… ”

ഞാൻ അവളെ നോക്കി ഇച്ചിരി കടുപ്പത്തിലാണ് മറുപടി നൽകിയത്…വെറൊന്നുമല്ല നട്ടപുലർച്ചെ ലൈറ്റിന്റെ എന്ത് വെട്ടം  ഉണ്ടെന്ന് പറഞ്ഞാലും ഇങ്ങനെ പെട്ടന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ ആരായാലും ഒന്നും ഞെട്ടില്ലേ…

” അതിനിയാള് ഉറങ്ങാതെ കറങ്ങി നടക്കുന്നത് എൻ്റെ കുഴപ്പം ആണോ… ”

അവളെന്നെ നോക്കി ഒരു കപട ദേഷ്യം മുഖത്ത് വരുത്തിയോന്ന് തോന്നി…

” ഇനി അത് പറഞ്ഞോ… അല്ല ഇയാളെന്താ കറങ്ങി നടക്കുന്നേ… ”

” പിന്നെ രോഗികൾക്കുള്ള മരുന്നെല്ലാം ഇയാളുടെ മറ്റവള് വന്ന് കൊടുക്കുവോ… ”

” മറ്റവള് തന്നെയാണല്ലോ ഇപ്പൊ കൊടുക്കുന്നേ… ”

ഞാൻ ശബ്ദം താഴ്ത്തി ഒരു ചിരിയോടെ പറഞ്ഞു…

” എന്ത്… ”

പറഞ്ഞത് വ്യക്തമാകത്തത് കൊണ്ടും എൻ്റെ വളിച്ച ചിരിയും കൂടി കണ്ടത് കൊണ്ടാകണം അവള് വീണ്ടും ചോദിച്ചത്…

” ഓന്നൂല്ല്യേ… തമ്പ്രാട്ടി ചെന്നാട്ടെ… ”

” മ്മ്…. ”

എന്നെ ഒന്ന് നോക്കി മൂളിയതിന് ശേഷം അവൾ തിരിഞ്ഞ് നടന്നു…പക്ഷെ പെട്ടന്ന് എന്തോ ഓർത്തെന്നപോലെ തിരിച്ച് എൻ്റടുത്തേക്ക് തന്നെ വന്നു…

” ഞാൻ ഒരു ഹെൽപ്പ് ചോദിച്ചോട്ടേ… ”

ഇത്തവണ ഒരു നിഷ്കളങ്ക മുഖത്തോടെയാണ് ചോദിച്ചത്…അതോടെ ഞാൻ മനസ്സിലാക്കി എന്തോ എന്നെ കൊണ്ട് ആവശ്യം ഉണ്ട്… അല്ലെങ്കിൽ ഈ പെണ്ണുങ്ങൾ ഒരിക്കലും ഇങ്ങനെ അഭിനയിക്കിലല്ലോ…

” കൂടുതൽ വേഷംകെട്ടൊന്നും വേണ്ടാ കാര്യം പറ മോളെ… ”

ഞാൻ അവളുടെ മുഖഭാവം കണ്ട് ചിരിയോടെ പറഞ്ഞു… അതോടെ ചമ്മിയ മുഖഭാവത്തോടെ അവളെന്നെ നോക്കി…

” അത് പിന്നെ നാളെ എൻ്റെ കൂടെ ഒരു സ്ഥലം വരെ വരുമോ… കൂട്ടുകാരിയുടെ പെങ്ങളുടെ കോളേജിലാ… ”

എന്നെ നോക്കാതെ നിലത്ത് നോക്കിയാണ് അവൾ സംസാരിക്കുന്നത്.
.. ഞാൻ മറുപടിയൊന്നും നൽകാതെ ഒരു ചിരിയോടെ അവളുടെ കോപ്രായങ്ങൾ കണ്ടിരുന്നു…

” അവിടെന്തോ പ്രോഗ്രാം ഉണ്ട്…അതിൻ്റെ ഡാൻസിന് വേണ്ടിയുള്ള ഐറ്റംസ് എൻ്റെ കൈയ്യിലാ…ഒന്നവിടെ ചെന്ന് ഏൽപ്പിക്കുമോന്ന് ഫ്രണ്ട് ചോദിച്ചു…  ”

പറഞ്ഞ് കഴിഞ്ഞതും അവളെന്നെ പ്രതീക്ഷയോടെ നോക്കി…

” അതിന് ഞാൻ എന്തിനാ കൊച്ചേ…ഇയാൾക്ക് അങ്ങ് കൊടുത്താൽ പോരേ…കൊച്ചുകുട്ടി ഒന്നുമല്ലല്ലോ ആൾക്കാര് തട്ടിക്കൊണ്ടുപോവാൻ…അല്ലെങ്കിൽ തന്നെ നാളെ ഞായറാഴ്ചയല്ലേ… ഞായറാഴ്ച എന്ത് കോളേജ്… ”

ഇതിൽ എൻ്റെ റോൾ എന്തിനാണെന്ന് മനസ്സിലാക്കാത്തത് കൊണ്ട് ഞാൻ അവളെ നോക്കി ചോദിച്ചു…

” അത് പിന്നെ മറ്റവനില്ലേ ഇന്നല്ലെ വന്നവൻ…അവൻ്റെ കോളേജിന്റെ തൊട്ടടുത്താ…അവനും അവന്റെ പിള്ളാരൊക്കെ ഉണ്ടാവും…അതാ ഞാൻ…പിന്നെ അവിടെ മൂന്ന് ഡേ ആയിട്ട് പ്രോഗ്രാം ആണ് അക്കാദമിക്ക് ഡേ നഷ്ടപ്പെടാതിരിക്കാനാ ലീവ് ഉള്ള ഡേയ്സ് പ്രോഗ്രാം വെക്കുന്നത്… ”

ഇത്തവണ അവളുടെ മുഖത്ത് വന്ന നിഷ്കളങ്കത കേവലം അഭിനയത്തിന് വേണ്ടി അല്ലാ എന്നെനിക്ക് കണ്ടപ്പോൾ മനസ്സിലായി…

” ഇല്ല എനിക്ക് വേറെ പരിപാടികളുണ്ട്….സോറി… ”

ഒരു പരിപാടി ഇല്ലെങ്കിലും വീട്ടിൽ വെറുതെ ചൊറിയും കുത്തി ഇരിക്കുന്നത് ആണെങ്കിലും അവളെ ചുമ്മാ കളിപ്പിക്കാം എന്ന അർത്ഥത്തിൽ ഞാൻ പറഞ്ഞു…

” പ്ലീസ്…. ”

” ഇല്ലടോ…വേറെ പ്ലാൻസുണ്ട് അതാ…സോറി… ”

മാക്സിമം ചിരിയടക്കി പിടിച്ചാണ് ഞാൻ പറയുന്നത്….

” ഓ ഇറ്റ്സ് ഓക്കെ…അപ്പൊ ശരി ഗുഡ് നൈറ്റ്… ”

ഉള്ളിൽ നല്ല സങ്കടം ഉണ്ടെങ്കിലും പുറത്ത് ആ നിഷ്കളങ്കമാർന്ന മുഖത്ത് ഒരു വോൾട്ടേജില്ലാത്ത ചിരിയും നൽകി അവൾ തിരിഞ്ഞു നടന്നു…

” അതേ ശൂർപണകേ… രാവിലെ എപ്പാന്ന് വെച്ചാ ഒരു മിസ്സിട്ടോ…അല്ലെങ്കിൽ വേണ്ട വാട്സപ്പിൽ സമയവും തന്നെ പിക്ക് ചെയ്യേണ്ട ലൊക്കേഷനും ഇട്ടാ മതി…ഞാൻ വരാം കേട്ടോ… ”

പൂറകീന്നൊരു ചെറു പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി വിളിച്ചു പറഞ്ഞു…അത് കേൾക്കേണ്ട താമസം ഞെട്ടിക്കോണ്ട് തിരിഞ്ഞു നോക്കിയ അവളെ ചെറുതായി കണ്ണുകൊണ്ടുരു സൈറ്റടിച്ച് ഞാൻ ചിരിയോടെ റൂമിൻ്റെ ഉള്ളിലേക്ക് കയറി….

പിന്നെ റൂമിൽ കേറി ബാക്കി കളിയും നമ്മുടെ ചെക്കൻ ലിയോടെ നല്ല തകർപ്പൻ ഒരു ഗോളും കണ്ട് ആത്മസംതൃപ്തിയോടെ കിടന്നുറങ്ങി…പിറ്റേന്ന് ശ്രീയുടെ വിളി കേട്ടാണ് ഉറക്കം എഴുന്നേറ്റത്…പതിവ് പോലല്ല ഞായറാഴ്ച ആയോണ്ട് ഇത്തിരി വൈകിയാണ് എല്ലാവരും എഴുന്നേറ്റത്…

” എന്താടാ ഇത്ര രാവിലെ തന്നെ ഞായറാഴ്ച അല്ലേ… ”

ശ്രീയുടെ വിളി ഞാൻ ഉറക്കച്ചടപ്പിൽ നൈസ്സായിട്ട് തള്ളിക്കളഞ്ഞു…

” ഉണ്ട… എഴുന്നേറ്റ് സമയം നോക്കടാ മൈരേ… 9 ആവാറായി…ആൻ്റി ഇപ്പൊ എത്തും… ”

അവനെന്റെ പുതപ്പെടുത്ത് തെക്കോട്ടെറിഞ്ഞതിന് ശേഷം ചന്തിക്കൊരു ചവിട്ടും തന്നു..അതോടെ ഇനി ഉറങ്ങിയാൽ അവൻ ബക്കറ്റിൽ വെള്ളം നിറച്ചൊഴിക്കും എന്നറിയുന്നത് കൊണ്ട് നൈസ്സായിട്ട് എഴുന്നേറ്റു… ബാക്കി ഉള്ളവന്മാരുടെ അവസ്ഥയും ഇത് തന്നെ…അങ്ങനെ ചെറുതായി ഒന്ന് ഫ്രഷായിട്ട് ഇരുന്ന് സംസാരിക്കുമ്പോളേക്കും  ആൻ്റിയും നീതുവും എത്തിയിരുന്നു…

” അജ്ജുവേട്ടാ എന്നെ ഒന്ന് 11 മണിക്ക് ഒരു സ്ഥലം വരെ ഡ്രോപ്പ് ചെയ്യോ… ”

വീട്ടിലേക്ക് പോകാൻ തുടങ്ങിയ എന്നെ നോക്കി നീതു ചോദിച്ചു…

” എന്തിന് നിന്റെ പേടകം എവിടെ പോയി… ”

” അതിനെന്തൊക്കെയോ കംപ്ലൈന്റ് വന്നിട്ടുണ്ട് ഇപ്പൊ ആ ജംഗ്ഷനിൽ ഉള്ള ഷോറൂമിൽ കേറ്റിയിട്ടാ ഉള്ളൂ… അവിടുന്ന് ഞങ്ങൾ ഓട്ടോനാ വന്നേ… ”

” എടീ എനിക്ക് അത്യാവശ്യം ആയിട്ട് ചില പരിപാടികൾ ഉണ്ട്… ”

ദിവ്യയുടെ കാര്യം ഓർത്തപ്പോൾ ഞാൻ നൈസായിട്ട് സംശയം വരാത്ത രീതിയിൽ കാര്യം അവതരിപ്പിച്ചു…

” ഓ പിന്നെ വീട്ടിൽ കിടന്നുറങ്ങുന്നതല്ലേ ഇയാൾടെ പരിപാടി… ”

അവൾ മുഖം കൂർപ്പിച്ചാണ് എനിക്ക് മറുപടി തന്നത്…

” അല്ലടി സത്യായിട്ടും ഒരു സ്ഥലം വരെ പോകാൻ ഉണ്ട്…മോള് ക്ഷമി… തൽകാലം ചെന്ന് നന്ദുവോട് പറ…അവനാണേൽ വെറുതെ ചൊറിയും കുത്തി ഇരിപ്പല്ലേ.. അല്ലേ പിന്നെ നിൻ്റേട്ടൻ റൈഡർ ഇല്ലേ അവനോട് പറ… ”

” ഓ ആയിക്കോട്ടെ ഇയാള് വല്ല്യ തിരക്കുള്ള ആള്… ”

അവൾ മുഖവും വീർപ്പിച്ച് ഉള്ളിലേക്ക് കയറി പോയത് ഒരു ചിരിയോടെ നോക്കി നിന്ന ശേഷം ഞാൻ പുറത്തേക്കിറങ്ങി…അവിടുന്ന് നേരെ വണ്ടിയും എടുത്ത് വീട്ടിലേക്ക്… ഞായറാഴ്ച ആയോണ്ട് ഡോക്ടറും ബാങ്ക് മേനേജറും വീട്ടിൽ തന്നെയുണ്ട്…കയറിയാപാടെ മുന്നിലിരിക്കുന്ന അച്ഛനൊരു സലാം പറഞ്ഞ് ഞാൻ റൂമിലേക്ക് കയറി…അമ്മയെ കണ്ടില്ല ചിലപ്പൊ അടുക്കളയിൽ ആയിരിക്കും…റൂമിൽ എത്തിയതും എത്ര തവണ ഉറങ്ങേണ്ട ഉറങ്ങേണ്ടാന്ന് ആരൊക്കെയോ പറയും പോലെ തോന്നിയെങ്കിലും മനസ്സ് മൈരൻ കേൾക്കണ്ടേ…അതോടെ കിടക്കയിലേക്ക് ഒരൊറ്റ വീഴ്ച്ച…

പിന്നെ ബോധം വരുന്നത് തുരു തുരാന്ന് ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ്… ഉറക്കചടപ്പിൽ തന്നെ ഫോൺ എടുത്ത് ചെവിടോടടുപ്പിച്ചു…

” ഹലോ ആരാ…. ”

” ഞാനാ… ”

” ഏത് ഞാൻ…? എനിക്കറിയാവുന്ന ഒരു ഞാൻ ഞാനാ…ആ ഞാൻ ഇപ്പൊ ഉറങ്ങുന്നാ…പിന്നെ ഇതേത് ഞാൻ…. ”

” ഞാനാ ദിവ്യ… ”

മറുതലയ്ക്കൽ ദേഷ്യം വന്നപോലെ തോന്നി… ശബ്ദം ഇത്തിരി കടുപ്പത്തിൽ ആയിരിക്കുന്നു…

” ആര് ദിവ്യ ഉണ്ണിയോ… ”

” ദിവ്യാ ഉണ്ണി തൻ്റെ…എടോ എന്നോട് വരും എന്ന് പറഞ്ഞ് പറ്റിച്ചതെന്തിനാ…എത്ര നേരായിട്ട് തന്നേം കാത്തിരിക്കുവാ…പറ്റില്ലെങ്കിൽ പറഞ്ഞാപോരെ… ”

അന്യനിലെ വിക്രത്തിനെ പോലെ രംഗം മാറി മറിയുന്നുണ്ട്…ദേഷ്യം ഇപ്പൊ സങ്കടം പോലെ ആയി…അതോടെ എനിക്ക് കാര്യം കത്തി… പടച്ചോനെ പണി പാളിയല്ലോ…സമയം എന്തായി…ഓ 11 മണി….പെട്ട്….

” ഡോ ചെറുതായി ഒന്ന് മയങ്ങി പോയി…ഇന്നലെ കളി കണ്ടുറങ്ങിയതോണ്ടാ…ഒന്ന് ക്ഷമിക്ക്…ഒരു പത്ത് മിനിറ്റ്…ഇതാ എത്തി… ”

ഞാൻ ഫോണിലൂടെ അവളെ ഒന്ന് മയപെടുത്താൻ ഒരടവിട്ടു…

” സത്യം ആണോ…അതോ അടുത്ത നമ്പറോ… ”

” സത്യം താനാണേ സത്യം…ഇതാ എത്തി പോയി… ”

ഞാൻ ഫോണും കട്ടാക്കി…നേരെ ബാത്ത്റൂമിലേക്കൊരു ഓട്ടമായിരുന്നു…നിമിഷ നേരംകൊണ്ട് ഫ്രഷ് ആയി ഡ്രസ്സും മാറി ഒന്ന് ചെറുതായി ഒരുങ്ങി…

” അല്ല അവളെ എവിടെ ചെന്ന് പിക്ക് ചെയ്യണം…ചെലപ്പൊ വാട്സപ്പിൽ അയച്ച് കാണും… ”

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ് ഫോണെടുത്തു… വാട്സപ്പിൽ പ്രതീക്ഷിച്ച പോലെ മെസേജുണ്ട്…അവളെ സ്ഥിരം ഇറക്കുന്ന സ്ഥലം തന്നെ…നേരം വൈകിയത് കൊണ്ട് കുറേ ദേഷ്യം പിടിച്ച സ്മൈലികൾ വേറെയും… അപ്പോഴാണ് ശ്രദ്ധിച്ചത് കക്ഷീടെ നമ്പർ കണ്ടാൽ അറിയാമെങ്കിലും ഇതുവരെ സേവ് ചെയ്യ്തിട്ടില്ല…അതോടെ ശൂർപ്പണഖ മാഡം…എന്ന് സേവ് ചെയ്യ്തു… കൂട്ടത്തിൽ ഒരു കൊമ്പുള്ള സ്മൈലി…ജസ്റ്റ് ഫോർ എ രസം….പക്ഷെ സേവ് ചെയ്യ്തപാടെ അവളിട്ട ഒരു സ്റ്റാറ്റസ് കാണാൻ ഇടയായി…ഒരു പക്ഷെ അവളെന്റെ നമ്പർ നേരത്തെ സേവ് ചെയ്യ്തതു കൊണ്ടാവാം…സന്തോഷ് സുബ്രഹ്മണ്യം മൂവിയിലെ അട ടാ അട ടാ… സോങ്ങ് ആയിരുന്നു…എനിക്ക് ഇഷ്ടപ്പെട്ട സോങ്ങുകളിൽ ഒന്നായിരുന്നു അത്….

” അട ടാ.. അട ടാ.. അട ടാ…
എന്നെ ഏതോ സെയികിറായ്….
അട ടാ.. അട ടാ.. അട ടാ…
എൻ നെഞ്ചെ കൊയ്കിറായ്…. ”

പെട്ടന്നെത്തെ മുഡിൽ പാട്ടും പാടി…ചെറുതായൊന്ന് ഡാൻസ് കളിച്ച് തിരിയുമ്പോൾ വാതിലിന് മുന്നിൽ അമ്മ ചപ്പാത്തി കോലും പിടിച്ച് നിൽക്കുന്നു…ശ്ശോ…ചമ്മി നാറി….കണ്ട് കാണുമോ…?

“ആടാ ടാ…കേറല്ലടാ….വരുന്നടാ…നിക്കെടാ…. ”

ഞാൻ ചമ്മൽ മറക്കാൻ പാട്ടിന്റെ വരി ആലോചിച്ച് വായിൽ വന്നതെന്തൊക്കെയോ ഫോണിൽ കുടെ  പറഞ്ഞു….എന്നിട്ട് ഫോണും കീശയിലിട്ട് അമ്മയെ നോക്കി

” മ്മ്…എന്താടാ നീ പൊട്ടൻ കളിക്കുന്നേ… ആകപ്പാടെ ഒരു പരുങ്ങൽ… ”

” ഏയ് ഒന്നൂല്ല്യ…അത് ഞാൻ ഫോണിൽ…ഒരു സ്ഥലം വരെ പോകാൻ ഉണ്ട്… ”

കാര്യം വിക്കി വിക്കിയാണ് പുറത്ത് വരുന്നത്…അമ്മ അതൊക്കെ നന്നായിട്ട് ശ്രദ്ധിക്കുന്നുണ്ട്…

” ഫോണിൽ ഒരു സ്ഥലം വരെ പോകാനൊ…നീ എന്തൊക്കെയാടാ പറേന്നെ….ശരിക്കും എങ്ങോട്ടാ…ആരെ കാണാനാ… ”

” ഒരു ഫ്ര… ഫ്രണ്ടിനെ… ”

” ഏത് ഫ്രണ്ട്…. ”

” ഇങ്ങളെന്താ പതിവില്ലാതെ പൊലീസ്കാരെ പോലെ ചോദ്യം ചെയ്യുന്ന ഡോക്ടറേ…ചെന്ന് ഭക്ഷണം എടുത്ത് വെക്ക്…പിള്ളേര് കാത്ത് നിൽക്കും… ”

പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ ഞാൻ അമ്മയേയും കടന്ന് പുറത്തേക്ക് നടന്നു…. പക്ഷേ തൊട്ടടുത്ത നിമിഷം പുറകിൽ നിന്ന് അമ്മയുടെ ശബ്ദം കേട്ട് സ്വിച്ച് ഇട്ട പോലെ നിൽക്കേണ്ടിവന്നു…

” പനി നിസസാ….പനി നിസസാ…
പനി നിനസാ ഗരി സനിമാ…”

അമ്മ എല്ലാം കണ്ടു കേട്ടു എന്നതിന് ഇനി വല്ല തെളിവും വേണോ…തിരിഞ്ഞ് നോക്കിയപ്പോൾ ചപ്പാത്തി കോലും കയ്യിലിട്ട് കറക്കി എന്നെ നോക്കി ഒരാക്കിയ ചിരിയോടെ നിൽക്കുകയാണ് കക്ഷി…

” ഈശ്വരാ മൂർഖൻ്റെ കയ്യിൽ ആണല്ലോ പെട്ടത്… ”

ചമ്മി നാറിയ ഞാൻ പതുകെ ആരോടെന്നില്ലാതെ പറഞ്ഞ് വേഗം താഴേക്ക് വിട്ടു…

ഡൈനിംഗ് ടേബിളിൽ അച്ഛൻ ഇരിപ്പുണ്ടായിരുന്നു…നല്ല തട്ടാ…ഞാനും അടുത്ത് പോയിരുന്നു…പുള്ളിയും എങ്ങോട്ടേക്കാണെന്നൊക്കെ ചോദിച്ചെങ്കിലും അമ്മയോട് പറഞ്ഞത് പോലെ എന്തൊക്കെയോ തള്ളിവിട്ടു കഴിപ്പ് തുടങ്ങി… അപ്പോഴാണ് അമ്മ അടുക്കളയിലേക്ക് നടന്നു പോകുന്നത്…ഞാൻ മുഖത്ത് നോക്കിയില്ലാ…എങ്ങാനും നോക്കിയാ പെട്ട്….അങ്ങനെ കഴിച്ച് കഴിഞ്ഞതും രണ്ടാളോടും നൈസായിട്ട് യാത്ര പറഞ്ഞു…ഇനി തിരിച്ചു വരുമ്പോൽ കാര്യം പോകാണ് എന്ന സത്യം മനസ്സിലാക്കികൊണ്ട്….ഞാൻ എസ്കേപ്പായി…. അവിടുന്ന് നേരെ അവളെ ഇറക്കുന്ന സ്ഥലത്തേക്ക് അത്യാവശ്യം സ്പീഡിൽ ആണ് വിട്ടത്… അതുകൊണ്ട് പെട്ടന്ന് തന്നെ എത്താൻ പറ്റി… പ്രതീക്ഷിച്ച പോലെ റോഡിൽ കാത്ത് നിൽപ്പുണ്ടായിരുന്നു കക്ഷി….

” സോറി പറഞ്ഞ 10 മിനിറ്റ് കഴിഞ്ഞ് ഒരു  അരമണിക്കൂർ ആയിപ്പോയി ക്ഷമി… ”

അവളുടെ അടുത്തെത്തിയതും ഞാൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞു…

” വന്നല്ലോ…അത് തന്നെ അൽഭുതം…. ”

അവൾ പറയുന്നതിനൊപ്പം വണ്ടിയിൽ കേറി…

” അല്ല എങ്ങോട്ടേക്കാ…അത് ചോദിക്കാൻ മറന്നു…”

” മദർ തെരേസ നഴ്സിംഗ് കോളേജ്… ”

മിററിലൂടെ അവളുടെ മറുപടിയും നോക്കി നിന്ന ശബ്ദത്തേക്കാൽ എന്നെ എതിരേറ്റത് അവളുടെ സൗന്ദര്യമായിരുന്നു…കണ്ണെഴുതി ചന്ദനകുറിയൊക്കെ തൊട്ട് ഒരു കുഞ്ഞ് പൊട്ടും മൂക്കുത്തിയും അതിലേറെ കുട്ടിത്തം വിട്ട് മാറാത്ത മുഖഭാവവും….ഓ..എൻ്റെ സാറെ…ഇപ്പൊ മുന്നീന്ന് ഒരാന കുത്താൻ വന്നാ ഈസിയായി അതിന് പണിയും കഴിഞ്ഞ് പോകാം…കാരണം ഞാനതൊന്നും അറിയില്ലല്ലോ….

” ഹലോ പോന്നില്ലേ…. ”

മിററിലൂടെ അവളെ നോക്കിയിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവളുടെ സ്വരമുയർന്നു…. അതോടെ ഞാൻ ചമ്മിയ ഭാവത്തോടെ വണ്ടി മുന്നോട്ടേക്കെടുത്തു….

” അതേ… ഒരു കാര്യം ചോദിക്കട്ടെ… ”

യാത്രയിൽ തങ്ങി നിന്ന കുറച്ചു നേരത്തെ മൗനത്തിന് ചുവപ്പ് കാർഡ് നൽകാൻ ഞാൻ തീരുമാനിച്ചു…

” മ്മ്….. ”

” ഇയാള് അവിടെ പരിപാടിക്ക് വല്ലതിനും ഉണ്ടോ… ”

” ഇല്ല…അതെന്താ അങ്ങനെ ചോദിച്ചേ… ”

” അല്ല ഇയാളുടെ ഗ്ലാമറ് കണ്ട് ചോദിച്ചു പോയതാണേ…വെറുതേയല്ല പിള്ളേര് പിന്നാലെ നടക്കുന്നേ… ”

ഞാൻ ഉള്ള സത്യം കണ്ണാടിയിലൂടെ പറഞ്ഞപ്പൊ മറുപടി ഒന്നും വന്നില്ല…പക്ഷെ ആ മുഖത്ത് വന്ന നാണം ഒന്ന് കാണണം… ചുവന്ന് തുടുത്ത്…

അങ്ങനെ അവളുടെ സൗന്ദര്യവും ആസ്വദിച്ച് വണ്ടിയോടിച്ചു… അതുകൊണ്ട് തന്നെ ഇടയ്ക്ക് ചില വണ്ടികളുമായി നൂലിന് മിസ്സായി പോയിട്ടുണ്ട്…അവരൊക്കെ വെടിപ്പായി തന്തയ്ക്കും വിളിച്ചു…അച്ഛന് നല്ല റീച്ചായിരുന്നു ഇന്ന്….അങ്ങനെ കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം അവൾ പറഞ്ഞ കോളേജിന് മുന്നിൽ എത്തി…അവളേയും ഇറക്കി വണ്ടിയും പാർക്ക് ചെയ്യ്തു ഞാൻ അവിടെ നിന്നു…

” താൻ പോയിട്ട് വാ ഞാൻ ഇവിടെ നിൽക്കാം… ”

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ പറഞ്ഞു

” അത് വേണ്ട…ഇവിടെന്തിനാ…അങ്ങോട്ടേക്ക് പോവാം… ”

” ഹേയ് താൻ പെട്ടന്ന് കൊടുത്ത് വാടോ… ഞാനിവിടുണ്ട്… ”

” എന്നാലും… ”

” ഒരെന്നാലുമില്ല…ചെല്ല്…എന്നിട്ട് പെട്ടന്ന് വാ… ”

അതോടെ അവൾ കൈയ്യിലെ കവറുമെടുത്ത് ഉള്ളിലേക്ക് കയറി…പക്ഷെ കുറച്ചു മുന്നോട്ടെത്തിയപ്പോൾ തിരിഞ്ഞെന്നെ നോക്കിയത് കണ്ടു… ഞാൻ എന്താണെന്നർത്ഥത്തിൽ നോക്കുമ്പോൾ മറ്റവനും കുറച്ചു പിള്ളേരും അവിടെ നിൽക്കുന്നത് കണ്ടു…അതോടെ ഞാൻ ഉള്ളിലേക്ക് കയറി….ഇനി പെണ്ണ് പേടിച്ചിരിക്കണ്ടാ…

” നടക്ക് പേടിക്കണ്ടാ…. ”

അവളുടെ അടുത്തെത്തിയതും ഞാൻ പറഞ്ഞു…അതോടെ അവളുടെ മുഖത്തൊരു നിലവിളക്ക് കത്തിച്ച പോലുള്ള പ്രകാശമായിരുന്നു…

” തൻ്റെ കാമുകന് ഞാൻ തന്നോട് നടക്കുന്നത് പിടിക്കുന്നില്ല എന്ന് തോന്നുന്നല്ലോ… ഇങ്ങോട്ട് തന്നെയാണലോ നോട്ടം… ”

ചുമ്മാ ഒപ്പം നടക്കുമ്പോൽ അവൻ്റെ നോട്ടം കണ്ട് ഞാൻ അവളെ ചെറുതായൊന്നു ചൊറിഞ്ഞു…

” ദേ വേണ്ടാട്ടോ…അവനെന്റെ ആരുമല്ല….എനിക്ക് ദേഷ്യം വരുവേ… ”

അവളെന്നെ നോക്കി ഒരു കപട ദേഷ്യം മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു…

” ചൂടാവല്ലെ മോളെ…അവൻ്റെ നോട്ടം കണ്ട് പറഞ്ഞതല്ലേ…എന്നാ പിന്നെ അവനെ ഒന്ന് വട്ട് പിടിപ്പിക്കാം അല്ലേ… താൻ കൂടെ നിക്കുമോ… ”

” എന്തിന്…. ”

” ഇപ്പൊ ശരിയാക്കിത്തരാം… ”

ഒപ്പം നടക്കുന്ന അവളുടെ ഷോൾഡറിന് മേലെ കൂടി കൈ ഇട്ട് അവളെ എന്നോട് ചേർത്ത് നിർത്തി…ഒരു നിമിഷം മിന്നലേറ്റ പോലെ ഞെട്ടിയ അവൾ എന്നെ നോക്കിയതും

“വാ… നടക്ക്…. ”

ഞാൻ അവളെ ചേർത്തുപിടിച്ച് നടക്കാൻ തുടങ്ങി…മുന്നിൽ സ്റ്റേജിൽ നിന്ന് മിന്നാലെ മൂവിയിലെ മഴയത്ത് മാധവൻ നടിയെ കാണുമ്പോൾ ഉള്ള ബാഗ്രൗണ്ട് മ്യൂസിക് വച്ച് ഏതോ പെർഫോമൻസ് നടക്കുന്നുണ്ട്…പക്ഷെ ആ മ്യൂസിക് ഞങ്ങളുടെ നടത്തത്തിന് വേണ്ടി ഇട്ടപൊലെയായിരുന്നു…എൻ്റെ മനസ്സിലും അത് ഒരു വല്ലാത്ത കുളിരേകി…അവളാണെങ്കിൽ ഒരു പാവയെ പോലെ എന്നെ പറ്റി നടക്കുന്നുണ്ട്….

” എവിടെ നിന്റെ ഫ്രണ്ടിൻ്റെ അനിയത്തി… ”

സ്റ്റേജിന് ഏകദേശം അടുത്തെത്തിയപ്പോൾ ഞാൻ അവളോട് ചോദിച്ചു…. പെട്ടെന്ന് ഏതോ സ്വപ്നത്തിൽ നിന്നും ഞെട്ടിയ പോലെ അവൾ ഫോണെടുത്ത് വിളിക്കുന്നത് കണ്ടു… ഒരഞ്ചു മിനിറ്റ് കഴിഞ്ഞ് കാണും ഒരു പെണ്ണ് നടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു…

” കുറേ നേരായോ ദിവ്യേച്ചി വന്നിട്ട്…ഞാൻ വിളിച്ചായിരുന്നു ചേച്ചിയെ…ഭാഗ്യം ചേച്ചി വന്നലോ അടുത്ത പ്രോഗ്രം ഞങ്ങളുടേയാ…. ”

അടുത്തെത്തിയതും അവൾ ദിവ്യയെ നോക്കി ഒരു ചിരിയോടെ തുരു തുരാന്ന് സംസാരിച്ചു…

” ഇല്ലെടി…ഇപ്പൊ വന്നെ ഉള്ളു…ഇതാ പറഞ്ഞതൊക്കെ ഇതിലുണ്ട്…  ”

” ഓ താങ്ക്സ് ചേച്ചി…ഇതില്ലെ ഇപ്പൊ പ്രോഗ്രാം കൊളമാവുമായിരുന്നു…അല്ല ഇതാരാ… ”

ദിവ്യയുടെ അടുത്ത് നിൽക്കുന്ന എന്നെ അപ്പോളാണ് അവൾ ശ്രദ്ധിച്ചത്…സലീമേട്ടൻ ചോദിച്ച പോലെ ഇത്രയും പോപ്പുലർ ആയ എന്നെ കണ്ടിട്ട് നിനക്ക് മനസ്സിലായിലേ ജാഡ തെണ്ടീന്ന് ചോദിക്കണമെന്നുണ്ട്… പക്ഷെ എൻ്റെ നാട്ടിലെ പഞ്ചായത്ത് മെമ്പർക്ക് പോലും എന്നെ അറിയില്ലാന്ന് ഓർത്തപ്പോൾ വിട്ടുകളഞ്ഞു…

“ഓ സോറി ഇത് അർജ്ജുൻ…എൻ്റെ ഫ്രണ്ടാ….അർജ്ജുൻ ഇത് ജ്യോതിക… ”

അവൾ ഞങ്ങൾ രണ്ടാളേയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെടുത്തിയതോടെ പരസ്പരം ഒരു ഹായ് പറച്ചിലും നടന്നു….

” അല്ല നിങ്ങൾ ഇപ്പൊ പോവുമോ… പ്രോഗ്രാം കഴിഞ്ഞല്ലേ പോകൂള്ളൂ… ”

” ഇല്ലെടി നിന്നെ ഇത് ഏൽപിക്കാൻ വേണ്ടി മാത്രം വന്നതാ…  ”

” ഹേയ് അങ്ങനെ പറയല്ലേ ഞങ്ങടെ പ്രോഗ്രാം ഓക്കെ കണ്ടിട്ട് പോയികൂടെ…എന്താ അർജ്ജുനേട്ടാ… തിരക്കുണ്ടോ… ”

ഇത്തവണ ചോദ്യം എന്നോടും കൂടെയായിരുന്നു…

” പ്രത്യേകിച്ച് തിരക്കൊന്നുമില്ല…താൻ പറഞ്ഞ സ്ഥിതിക്ക് കുറച്ചു നേരം ഇരിക്കാം… ”

ഞാൻ അവളെ നോക്കി ഒരു ചിരിയോടെ മറുപടി പറഞ്ഞു…പക്ഷെ ഞാൻ അങ്ങനെ പറയാൻ കാരണം വേറെ ആയിരുന്നു…

” പിന്നല്ലാ…എന്നാ ഞാൻ പോയി ഇത് സെറ്റ് ചെയ്യട്ടെ….നിങ്ങളിരിക്ക്… ”

ഞങ്ങളെ നോക്കി ഒരു പുഞ്ചിരി കൂടി നൽകിയ ശേഷം അവൾ കവറുമെടുത്ത് വന്ന വഴിക്ക് കോളേജിന്റെ ഉള്ളിലേക്ക് കയറി…

” അല്ല ശരിക്കും തിരക്കില്ലേ…നമ്മുക്ക് പോവായിരുന്നു… ”

ജ്യോതിക പോയതും ദിവ്യ എന്നോട് ചോദിച്ചു

” എനിക്കും വല്ല്യ താൽപര്യം ഉണ്ടായിട്ടല്ല…പക്ഷെ താൻ ഇവിടിരിക്ക് പണിയുണ്ട്… ”

ഞാൻ വേദിയിലുള്ള കസേരയിൽ ഇരുന്നതിന് ശേഷം തൊട്ടടുത്ത കസേര അവൾക്ക് ചൂണ്ടിക്കാണിച്ചു…അവളവിടെ ഇരുന്നു…

” എന്താ…കാര്യം… ”

” താൻ നമ്മുടെ തൊട്ട് വലത്ത് ഭാഗത്തെ റോ നോക്ക് മറ്റവനും അവൻ്റെ പിള്ളാരും ഉണ്ട് കുറേ നേരായി എന്നെ ഇട്ട് ദഹിപ്പിക്കുന്നു…എന്നാ പിന്നെ രണ്ടിലൊന്നറിയാലോ… ”

ഞാൻ വളരെ കൂളായി അവളോട് കാര്യം പറഞ്ഞു…പക്ഷെ ഞാൻ പറഞ്ഞപോലെ അവന്മാരെ കണ്ടതും അവളുടെ മുഖത്ത് എവിടെ നിന്നോ ഭയം കേറി വന്നപോലെ തോന്നി…

” അയ്യോ…എന്തിനാ വെറുതെ എനിക്ക് പേടിയാവുന്നുണ്ട്… പ്ലീസ് നമ്മുക്ക് പോവാം… ”

” ഒന്ന് പെടയ്ക്കാതെ നിൽക്ക് മോളെ…അതിനും മാത്രം ഒന്നും അവന്മാരില്ല…നീ പരിപാടി കാണ്… ”

” വേണ്ട പ്ലീസ് വാ പോകാം… ”

പെണ്ണമ്പിനും വില്ലിനും അടുക്കില്ലെന്നപോലെയാണ് പിന്നേയും പിന്നേയും പറയുന്നത്…പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല…കാരണം അവന്മാരുടെ നോട്ടം അത്രയ്ക്ക് എനിക്ക് ദഹിച്ചില്ല അത്ര തന്നെ…

അങ്ങനെ പരിപാടിയും കണ്ട് അതിൽ പെർഫോം ചെയ്യ്ത ജ്യോതിക തിരിച്ചു വന്ന് അവളോട് യാത്ര പറഞ്ഞതിന് ശേഷേ ഞാൻ എണീറ്റുള്ളു… അല്ലപിന്നെ…

” എന്തിനാ ഇങ്ങനൊക്കെ…ഞാൻ പറഞ്ഞില്ലേ പോകാന്ന്… മനുഷ്യൻ ടെൻഷൻ അടിച്ച് ചത്തു… ”

തിരിച്ച് വണ്ടിയുടെ അടുത്തെത്തിയതും ദേഷ്യത്താൽ ചുവന്ന് തുടുത്ത മുഖത്തോടെ അവളെന്നോട് പറഞ്ഞു…

” പിന്നേ…അതിനുമാത്രം അവന്മാർ എന്നെയങ്ങ് ഒലത്തും…അർജ്ജുനേ ബ്രണ്ണൻ കോളേജിലാ പടിക്കുന്നെ മോൾക്കത് അറിയില്ലേലും അവന്മാർക്കത് നന്നായിട്ടറിയാം….നിന്ന് കലിതുള്ളാണ്ട് വണ്ടി കയറടി… ”

ഒരു ചിരിയോടെ ഞാൻ വണ്ടി വളച്ച് അവളുടെ മുന്നിൽ നിർത്തി…

” പിന്നേ…വല്ല്യ ഗുണ്ട അല്ലേ…ഇയാള്… പറഞ്ഞാലും കേൾക്കില്ല… ”

വണ്ടിയിൽ കയറി ഇരിക്കുമ്പോൾ പുറകീന്നുള്ള അവളുടെ പിറുപിറുക്കൽ കേട്ട് ചിരിപൊട്ടിയെങ്കിലും അടക്കിവച്ചു…

” ഹലോ മോനെ…. ”

പെട്ടെന്ന് വണ്ടിയുടെ മുന്നിലേക്ക് പ്രത്യക്ഷപ്പെട്ട നീതുവെ കണ്ട് ഞെട്ടി ചൂളിപോയി…

” ഇവിടെന്താ മോനെ ദിനേശാ പരിപാടി… ഇതായിരുന്നോ രാവിലെ പറഞ്ഞ തിരക്കുള്ള പ്രോഗ്രാം… ”

അവളെന്നെ കൈയ്യോടെ പിടികൂടിയ ഭാവത്തിലാണ് സംസാരിക്കുന്നത്….

” ആഹ് നീയൊ നിയെന്താ ഇവിടെ…ഞാൻ ചുമ്മാ ഇവൾക്ക് ഇവിടുള്ള ഒരു കുട്ടിക്ക് ഡാൻസ്സിൻ്റെ എന്തൊക്കെയോ ഐറ്റംസ് കൊടുക്കാൻ കൂടെ വന്നതാ… ”

ഞാൻ കള്ളി പൊളിഞ്ഞ കള്ളനെ പോലെ എല്ലാം നീതുവിന്റെ മുന്നിലേക്ക് വിളമ്പി…

” എന്തോ എങ്ങനെ…മ്മ് നടക്കട്ടെ…പിന്നെ ചേച്ചിക്ക് എന്നെ മനസ്സിലായോ…നമ്മൾ കാണാറുണ്ട്… ”

എന്നെ നോക്കി ഒരാക്കിയ ചിരിയോടെ മൂളിയതിന് ശേഷം പുറകിലിരിക്കുന്ന ദിവ്യയുടെ നേർക്ക് തിരിഞ്ഞു…

” ആ അതുലിൻ്റെ സിസ്റ്റർ അല്ലേ അറിയാം… ഹോസ്പിറ്റലിൽ വെച്ച് കണ്ടിട്ടുണ്ട്… ”

അവൾ ഒരു ചിരിയോടെ മറുപടി നൽകുമ്പോഴും ഞാൻ ആകെ ചമ്മി നാറി തേഞ്ഞിരിക്കുവായിരുന്നു….നീതുവോടെനി എന്തൊക്കെ പറയെണ്ടി വരും…ഇതെങ്ങാനും അവന്മാരറിഞ്ഞാലോ….ഓഹ് മൊത്തത്തിൽ പെട്ട്….

”  എന്നാ വിട്ടോ മോനെ ദിനേശാ…പണി ചേച്ചി തരുന്നുണ്ട്… ”

നീതു എൻ്റെ പുറത്തൊരു തട്ട് തട്ടി ഇച്ചിരി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്…അതോടെ എന്നെ കൊല്ലാതിരിക്കാൻ പറ്റുവോന്നുള്ള ഒരു മുഖഭാവത്തോടെ ഞാൻ അവളെ ഒന്ന് നോക്കിയതിന് ശേഷം വണ്ടി മുന്നോട്ടെടുത്തു…

” അതെന്താ ആ കുട്ടി അങ്ങനെ പറഞ്ഞത്…ഞാൻ കേട്ടു… ”

വണ്ടി കുറച്ച് മുന്നോട്ട് എടുത്തതും പുറകീന്ന് ദിവ്യയുടെ ചോദ്യം കേട്ടു…

” അത് നിനക്കുള്ള പണിയല്ല…എനിക്കുള്ളതാ…. ”

അത്രമാത്രമേ അവളോട് മറുപടി പറഞ്ഞുള്ളൂ…കാരണം മനസ്സ് മൊത്തം ഇത് അവന്മാരൊക്കെ അറിഞ്ഞാൽ എന്ത് പറയും എന്ന ചിന്തയിലായിരുന്നു…. വീട്ടിലമ്മ… ഹോസ്പിറ്റലിൽ ഇതുംങ്ങളും….പെട്ടലോ ശിവനേ….ഞാൻ ഓരോന്ന് ആലോചിച്ച് വണ്ടിയെടുത്തു….

” എന്നാ പിന്നെ നമ്മുക്ക് വല്ല ഹോട്ടലിലും നിർത്തിയാലോ… ”

യാത്രയിൽ കുറച്ചു നേരത്തെ മൗനത്തിന് അവളായിരുന്നു ഇത്തവണ വിരാമമിട്ടത്…

” എനിക്ക് വിശപ്പൊന്നുമില്ല… ”

വയറ് കിടന്ന് തന്തയ്ക്ക് വിളിക്കുന്നുണ്ടെങ്കിലും ചുമ്മാ ഒരു വെയിറ്റിട്ടു…

” ഇയാൾക്ക് മാത്രമല്ല വിശപ്പും ദാഹവും ഉള്ളത്… ”

പുറകീന്നൊരു അടക്കം പറച്ചില് കേട്ടതും…ഒരു ചിരിയോടെ ഞാൻ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് വണ്ടി കയറ്റി…

” എന്താ കഴിക്കുവാ…ഇവിടെന്തൊക്കെ ഉണ്ടാവും… ”

ഉള്ളിലേക്ക് കയറി ഇരുന്ന എന്നെ നോക്കി അവൾ ചോദിച്ചു…

” ഡോൾഫിൻ പൊരിച്ചത് പറയട്ടെ മാഡത്തിന്… ”

ഞാൻ ചുമ്മാ അവളുടെ മുഖത്ത് വിരിയുന്ന ആ കപട ദേഷ്യം കാണാൻ വേണ്ടി ഒന്ന് ചൊറിഞ്ഞു…വിച്ചാരിച്ചത് പോലെ തന്നെ ഹും എന്നവൾ ചുണ്ട്കൊട്ടി… അപ്പോഴേക്കും ഓർഡർ എടുക്കാൻ ഒരു ചേട്ടൻ വന്നു…

” രണ്ട് ചിക്കൻ ബിരിയാണി കഴിക്കാം അല്ലേ… ”

ഞാൻ അവളെ നോക്കി ചോദിച്ചു…അപ്പൊ അവിടെ ഇതല്ലേടാ മരമണ്ടാ ഞാൻ നിന്നോട് ചോദിച്ചത് എന്ന കലിപ്പ് ഭാവത്തിൽ അവളും…അത് കണ്ട് ചിരി കണ്ട്രോള് ചെയ്യ്ത് പിടിച്ച് അത് തന്നെ ഓർഡർ ചെയ്യ്തു…

അങ്ങനെ അവളുടെ ആ കപട ദേഷ്യത്തോടെ ഉള്ള മുഖവും നോക്കി നിൽക്കെ അതിക സമയമൊന്നുമെടുത്തില്ല ഓർഡർ ചെയ്യ്ത ബിരിയാണി വന്നു…പിന്നെ നമ്മുക്കെന്ത് അവളുടെ മുഖം…അല്ലെങ്കിൽ തന്നെ ബിരിയാണി മുന്നിൽ കൊണ്ട് വച്ചാൽ പിന്നെ മുന്നിൽ ഐശ്വര്യ റായ് വന്നിരുന്നാലും നമ്മൾ കേരളത്തിലെ ആമ്പിള്ളേർ മൈൻ്റ് ചെയ്യില്ലല്ലോ…

അങ്ങനെ ബിരിയാണി മുഖ്യം ബിഗിലേ… എന്നാ ചിന്തയോടെ അത് പെട്ടെന്ന് തന്നെ ഉള്ളിലേക്ക് തട്ടിവിട്ടു…അവൾ പക്ഷെ മെല്ലെ മെല്ലെയാണ് കഴിച്ചത്… അതോണ്ട് അവളുടെ കഴിപ്പ് നോക്കി നിൽക്കേണ്ടി വന്നു…ഒടുക്കം കൈ കഴുകി ബിൽ കൊടുക്കാൻ നേരം ചാടി കേറി അവൾ കൊടുത്തു…

” ഡോ ഞാൻ കൊടുത്തോളാം… ”

” വേണ്ട ഇന്ന് ഞാൻ വിളിച്ചിട്ട് വന്നതല്ലേ…അപ്പൊ എൻ്റെ ട്രീറ്റ്… ”

അവൾ ഒരു ചിരിയോടെ മറുപടി നൽകി…

” അതല്ല ഞാൻ കഴിച്ച ഭക്ഷണത്തിന്റെ പൈസ എനിക്ക് കൈടുക്കുന്നതാ ഇഷ്ടം… ”

കാര്യം ഇതൊക്കെ കേൾക്കുമ്പൊ നിങ്ങൾ കരുതും ഞാൻ ഭയങ്കരം സ്റ്റാൻ്റേർഡാന്ന്…തേങ്ങയാണ്… ചുമ്മാ ഒരു വെയിറ്റിടാൻ വേണ്ടി പറഞ്ഞതാ…അല്ലാണ്ട് പിള്ളാരോടൊക്കെ പുറത്ത് പോയാ കാണാം എൻ്റെ സ്റ്റാൻ്റേർഡ്… ഞാൻ ഉണ്ട കൊടുക്കും…

” ഓ പിന്നെ ഇയാള് കല്ല്യാണ വീട്ടിലൊക്കെ പോയി ഭക്ഷണം കഴിച്ചാൽ പൈസ കൊടുത്താണല്ലോ വരാറ്…ഒന്ന് പോ മോനെ… ”

അവൾ എന്നെ നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞ് പുറത്തേക്ക് നടന്നു… അതോടെ ഞാനൊന്ന് ചൂളി പോയി…

” അതേ നമ്മുക്ക് ആ പാർക്കിൽ കുറച്ചു നേരം ചെന്നിരുന്നാലോ… ”

പുറത്തെത്തിയ അവൾ തൊട്ട് മുന്നിലുള്ള പാർക്ക് കണ്ട് ചോദിച്ചു…അതിന് ഞാൻ തലയാട്ടേണ്ട താമസം അവൾ ഒരൊറ്റ പോക്ക്…

” അതേ ഞാനും ഇയാൾടെ ഒപ്പം വന്നതാണ് കേട്ടോ… ”

പുറകീന്ന് ഞാൻ വിളിച്ചു പറയുന്നത് കേട്ട് ഒന്ന് കുലുങ്ങി ചിരിക്കുക അല്ലാതെ മറുപടി ഒന്നും പറയാതെ അവൾ റോഡ് കടന്ന് പാർക്കിലേക്ക് കയറി…പുറകെ ഞാനും…

ഉള്ളിലേക്ക് കയറി അവളുടെ അടുത്തായി കടലിനേയും നോക്കി ഒരു ബെഞ്ചിലിരുന്നു…അവളപ്പോഴും ആദ്യമായി കടൽ കാണുന്ന കുഞ്ഞ് കുട്ടിയെ പോലെ അത് ആസ്വദിക്കുവായിരുന്നു…

” താങ്ക്യൂ അർജ്ജുൻ… താങ്ക്യൂ സോ മച്ച്… ”

കടലിനെ നോക്കിയിരുന്ന ഞാൻ പെട്ടന്ന് അവളുടെ മുഖത്തേക്ക് എന്തിനെന്നർത്ഥത്തിൽ നോക്കി…

” ഞാൻ തന്നെ ഒരുപാട് ശല്ല്യം ചെയ്യ്ത ഒരാളാണെങ്കിൽ കൂടി ഒരുപാട് സമയങ്ങളിൽ താൻ എന്നെ ഹെൽപ്പ് ചെയ്യ്തിട്ടുണ്ട്… ”

അവളൊരു ചിരിയോടെ എന്നെ നോക്കി അത് പറഞ്ഞപ്പോൾ തിരിച്ചൊരു മറുപടി കൊടുക്കാൻ പോലും എൻ്റെ മനസ്സ് ഒരു നിമിഷം മടിച്ചു..ആ മുഖത്തിന്റെ സൗന്ദര്യത്തിന് മുന്നിൽ…

” ഏയ് അങ്ങനൊന്നും ഇല്ലടോ…താനും അങ്ങനൊക്കെ തന്നെയല്ലേ…പിന്നെ ഇയാളെ ഞാനും എപ്പോഴും ശല്ല്യം ചെയ്യാറുണ്ടല്ലോ…. ”

ഞാൻ ഒരു ചിരി മുഖത്ത് ഫിറ്റാക്കി അവൾക്ക് മറുപടി നൽകി…അതിനവൾ തിരിച്ചും ഒരു പുഞ്ചിരി നൽകി…

” സത്യം പറഞ്ഞാൽ വെറുതെ അല്ലടോ നിന്നെ അറിയാവുന്നവർ ഓക്കെ നിന്നെ ഒരുപാട് ഇഷ്ടപെടുന്നേ… നിൻ്റെ ഈ സ്വഭാവവും ആ കുട്ടിത്തവും ഓക്കെ കൊണ്ടാ… ”

” ഏയ് അങ്ങനൊന്നൂല്ല്യ… ”

” സത്യം ആണെടോ…എന്തിന് എൻ്റെ അമ്മയ്ക്ക് പോലും എന്നെകാളേറെ നിന്നെ ഇഷ്ട്ടമാണെന്ന് എനിക്ക് തോന്നിട്ടുണ്ട്… പിന്നെ ശ്രദ്ധയ്ക്കും ഒക്കെ ഇയാളെ കഴിഞ്ഞേ ഉള്ളു വേറാരും… ”

എന്നെ തന്നെ നോക്കി നിന്ന അവളുടെ മുഖത്ത് നോക്കി അത് പറയുമ്പോൾ ആ മുഖത്ത് സന്തോഷത്താൽ വിരിയുന്ന പുഞ്ചിരി മാത്രം കണ്ടാ മതി ഏത് ദുർവാസാവും വീഴാൻ…അവൾക്കാ വാക്കുകൾ അത്രമേൽ ഫീൽ ആയിക്കാണണം…

” പിന്നേ…ചിലപ്പോഴൊക്കെ എനിക്കും… ”

ഇത്തവണ അവളുടെ മുഖത്തിന് പകരം കടല്  നോക്കിയാണ് ഞാൻ പറഞ്ഞത്…കാരണം ആ മുഖത്ത് വിരിയുന്ന ഭാവം അത് ഏത് തന്നെ ആയാലും എനിക്ക് താങ്ങാൻ സാധിക്കുമായിരുന്നില്ല….

തുടരും….

Leave a Reply

Your email address will not be published.