അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

ശരിയാണല്ലോ… ഇതിനാണോ ഞാൻ ഇത്രയും വെള്ളം കുടിച്ചത്. തുഷാരയുടെ ജീവന്മരണ പോരാട്ടം കണ്ടപ്പോൾ അതൊന്നും മനസ്സിൽ വന്നില്ല. എന്നാപ്പിന്നെ ആ പോത്തിന് നേരത്തേ എഴുന്നേറ്റ് നിന്നൂടായിരുന്നോ… ഇങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നപ്പോ തുഷാര എനിക്ക് ചുറ്റും നീന്തിത്തുടിക്കുന്നത് കണ്ട് കണ്ണുകൾ വീണ്ടും ബൾബായി… തെണ്ടി. അപ്പൊ എല്ലാം നാടകമായിരുന്നു അല്ലെ. വെറുതെയല്ല ലെച്ചു ഒരു കൂസലും ഇല്ലാതെ കരയിൽ നിന്ന് എന്നെ നോക്കി ചിരിച്ചത്. ചെറുപ്പംമുതൽ കാണുന്ന കുളമാണെങ്കിലും ഇതുവരെ നീന്തം പഠിക്കാത്തത് മോശായിപ്പോയി. പണ്ട് അച്ഛൻ കുറേ ശ്രമിച്ചതാണ് എന്നെ പഠിപ്പിക്കാൻ. അന്ന് വെള്ളം കുടിച്ചതിൽ പിന്നെ പേടിച്ചിട്ട് ഇതുവരെ നീന്താൻ പഠിച്ചില്ല. ഇനിയിപ്പോ ഇതെന്റെ അഭിമാന പ്രശ്‌നമായി മാറി. പഠിച്ചേ പറ്റു.

: ഒന്ന് രക്ഷിക്ക് ലച്ചൂ…..സ്വപ്നേച്ചീ… ചന്ദ്രേട്ടാ… ( ഇതും പറഞ്ഞ് ലെച്ചു കുടുകുടാ ചിരിച്ചു…)

മുഖവും കറുപ്പിച്ചുകൊണ്ട് ഞാൻ കയറിപ്പോയി. നനഞ്ഞുകുളിച്ച് കൈരണ്ടും നെഞ്ചിൽ പിണച്ചുവച്ച് വീട്ടിലേക്ക് കയറിവരുന്ന കണ്ട അമ്മയും വായപൊത്തി ചിരിക്കുന്നുണ്ട്. കോളേജിലും അപമാനം, വീട്ടിലും അപമാനം. തോൽവികൾ ഏറ്റുവാങ്ങാൻ പിന്നെയും ശ്രീലാലിന്റെ ജീവിതം ബാക്കി… എല്ലാം ഒരു കൂട്ടാ.

 

രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ എന്റെ ഡയലോഗുകൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് ലെച്ചുവും അമ്മയും പൊട്ടിച്ചിരിക്കുന്നുണ്ട്. എന്റെ മുഖം പ്ളേറ്റിൽ നിന്നും ഉയർന്നതേ ഇല്ല. മറ്റേ സാധനത്തിനെ കാണുന്നില്ലല്ലോ, ഇനി അവൾ കൂടി വന്നാൽ പിന്നെ പറയണ്ട, എല്ലാരുംകൂടി ആക്കി കൊല്ലും.

: അല്ല ഇന്ന് തിന്നാൻ ഒന്നും ഇല്ലേ… രണ്ടാളും ഇങ്ങനെ ഇരുന്ന് ചിരിച്ചോ… അമ്മ പോയി ചോറെടുത്തിട്ട് വന്നേ, എനിക്ക് വിശക്കുന്നു..

: നീ ഒന്ന് അടങ്ങെടാ… ഇപ്പൊ വരും

രണ്ട് കയ്യിലും ഓരോ പാത്രങ്ങളുമായി വരുന്ന തുഷാരയെ കണ്ടതോടെ ഞാൻ ക്ലീൻ ബൗൾഡ്. ഇവള് ഭരണവും ഏറ്റെടുത്തോ.. പുല്ല്, കിച്ചാപ്പിയുടെ വീട്ടിൽ പോയാമതിയായിരുന്നു. രണ്ട് പാത്രങ്ങളും തുറന്ന ഉടനെ നല്ല വറുത്തരച്ച നാടൻ കോഴിക്കറിയുടെ മണം മൂക്കിലേക്ക് അടിച്ചുകയറി. എന്റെ സാറേ, എന്താ ഒരു മണം. സാധാരണ അമ്മ വറുത്തരച്ച് വയ്ക്കാറില്ലല്ലോ… പുതിയ മരുമോള് വന്നതിന്റെ ആയിരിക്കും. ഗൾഫീന്ന് വന്നിട്ട് ഇതുവരെ എനിക്കുണ്ടാക്കി തന്നിട്ടില്ല ഇങ്ങനൊന്നും. ചിലർ വരുമ്പോ ചരിത്രം വഴിമാറുമെന്ന് പറയുന്നത് ഇതിനെയാണോ….

Leave a Reply

Your email address will not be published. Required fields are marked *