അരളിപ്പൂന്തേൻ 5 [Wanderlust]

Posted by

: ഞാൻ ഇറങ്ങൂല

: എന്ന ഞാൻ പോണില്ല… ഇവിടിരിക്കാം

: ദൈവമേ നീ വലിയവനാ…. വൈകുന്നേരം വരെ എനിക്ക് കണ്ടോണ്ടിരിക്കാലോ…താങ്ക്സ് ഏട്ടാ

 

എന്റെ ദൈവമേ ഇതിനെ ഏത് കാളപ്പോരിന്റെ ഇടയിൽ ഉണ്ടാക്കിയതാണോ എന്തോ. ഇവൾ എന്നേംകൊണ്ടേ പോകൂന്നാ തോന്നുന്നേ. ഇനി ആരെങ്കിലും കണ്ടാൽ അതുമതി, അതുകൊണ്ട് വണ്ടി വിടാം. ഭാഗ്യത്തിന് പുറത്താരെയും കാണുന്നില്ല. തുഷാരയെ ഓഫീസിന് അടുത്ത് ഇറക്കിവിട്ട് ഞാൻ വണ്ടി പാർക്ക് ചെയ്ത് വരുമ്പോഴും അവൾ അവിടെത്തന്നെ നിൽക്കുന്നുണ്ട്. ഈ പെണ്ണിതെന്ത് ഭാവിച്ചാ… മിണ്ടാതെ പോകാം, അതാ തടിക്ക് നല്ലത്..

: ശ്രീയേട്ടാ…

അവളുടെ വിളികേട്ട് തിരിഞ്ഞുനോക്കിയ എന്റെ മുഖത്ത് നോക്കി നിസ്സഹായ ഭാവത്തോടെ അവൾ ചോദിച്ചു…

: ഈ കോളേജിലെ ബാക്കിയുള്ളവർക്കൊക്കെ കൊടുക്കുന്ന പരിഗണനയെങ്കിലും എനിക്ക് തന്നൂടെ… ഒന്ന് ചിരിച്ചോണ്ട് സംസാരിച്ചൂടെ ഏട്ടാ…

: തുഷാരെ…ക്ലാസ് തുടങ്ങിക്കാണും, നീ ഇപ്പൊ പോ. പറ്റിയാൽ വൈകുന്നേരം ക്യാന്റീനിലേക്ക് വാ…

അവളുടെ മുഖത്തെ തിളക്കം കണ്ട് എനിക്കുതന്നെ സന്തോഷം തോന്നിപോയി. ഇനി പരീകഷകളുടെ കാലമാണ് വരാൻ പോകുന്നത് അതുകൊണ്ട് അവളെ വെറുപ്പിച്ച് നിർത്തിയാൽ ചിലപ്പോൾ പെണ്ണ് പഠിത്തത്തിൽ ഉഴപ്പും. ഞാൻ കാരണം ഒരാളുടെ ഭാവി തകരരുത്, അതുകൊണ്ട് അൽപ്പം സൗമ്യത ആവാമെന്ന് കരുതി. ഇനി അമിത പ്രതീക്ഷയും ആയിട്ടാണോ പെണ്ണ് ക്യാന്റീനിലേക്ക് വരികയെന്ന് കണ്ടറിയണം.

ഉച്ചയ്ക്ക് പ്രിൻസിയെ കണ്ട് അവളോട് ഒത്തിരി നേരം സംസാരിച്ചിരുന്നു. അവൾക്കും പറയാനുള്ളത് തുഷാരയുടെ കാര്യമാണ്. ക്ലാസിലെ കുട്ടികൾ വരെ അവളെ കളിയാക്കുന്നത് പതിവാണെന്ന് പ്രിൻസിയിൽ നിന്നും ഞാനറിഞ്ഞു. കളിയാക്കലുകൾക്ക് മുഖംകൊടുക്കാതെ ശ്രീലാൽ എന്ന ലോകത്തിലേക്ക് ചുരുങ്ങിയ തുഷാരയെക്കുറിച്ച് പ്രിൻസി പറഞ്ഞപ്പോൾ സത്യത്തിൽ വിഷമം തോന്നി. എന്റെ മുന്നിൽവച്ച് ആരെങ്കിലും അവളെ കളിയാക്കുന്നുണ്ടെങ്കിൽ അവർക്കിട്ട് രണ്ട് കൊടുക്കണമെന്ന് മനസ് പറഞ്ഞുകൊണ്ടിരുന്നു.

വൈകുന്നേരം ഫ്രീയായപ്പോൾ കൂട്ടുകാരുമൊത്ത് ക്യാന്റീനിലേക്ക് പോയി. നോക്കുമ്പോൾ തുഷാര എന്നെയുംകാത്ത് അവിടെയുണ്ട്. ഞങ്ങൾ ടേബിളിന് അടുത്തെത്തിയതും അവൾ എഴുന്നേറ്റ് നിന്നു. എല്ലാവരും ഇരുന്നപ്പോൾ പ്രവിക്ക് മാത്രം സീറ്റ് ഇല്ല, അവൻ അടുത്ത ടേബിളിൽ നിന്നും കസേരയെടുക്കാൻ തുനിഞ്ഞപ്പോൾ തുഷാര ചിരിച്ചുകൊണ്ട് അവളുടെ കസേര പ്രവിക്ക് നേരെ നീട്ടി. അവനേക്കാൾ അത്ഭുതം തോന്നിയത് എനിക്കാണ്. ഇവൾ ഇത്രയ്ക്ക് മാറിയോ. ഞങ്ങൾ എല്ലാവരും ഇരിക്കുമ്പോൾ അവിടെ നിൽക്കുന്ന തുഷാരയെ വിളിച്ചുകൊണ്ട് ഒരു മൂലയിലേക്ക് മാറിയിരുന്നു. അവളോട് അവിടെ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ പോയി ഓരോ ജ്യൂസുമായി വന്നു. തുഷാരയുട കണ്ണുകൾ വിടർന്നു. അവൾക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണ് അത്. ഇത് കണ്ടയുടനെ നീതു ദൂരെനിന്നും ഞങ്ങളെന്നോക്കി കമെന്റടിക്കുന്നുണ്ട്‌. അവർക്കുപോലും വിശ്വാസമായില്ല, ഞാൻ തുഷാരയോട് ഇത്ര സൗമ്യമായി പെരുമാറുമെന്ന് ആരും കരുതിക്കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *