ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ]

Posted by

പറയാനുള്ളത് പറഞ്ഞില്ലെങ്കിൽ ഈ കല്യാണത്തോടെ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല, പ്ലീസ്

ഞാൻ എന്ത് പറയണം എന്നറിയാതെ നിന്ന് പോയി

അശ്വതി: എന്തേലും ഒന്ന് പറ

ഞാൻ : ഞാൻ വരാം നീ സമയം പറഞ്ഞു അയച്ചാൽ മതി

അശ്വതി: ഒകെ ഡാ താങ്ക്സ് എന്ന് പറഞ്ഞു അവൾ ഓടിപോയി

ഞാനാകെ തരിച്ചു നിന്നു. പതിയെ തിരിച്ചു നടക്കാൻ തുടങ്ങി എനിക്ക് കൂട്ടായി കളമെഴുത്ത് പാട്ട് മാത്രം. ഞങ്ങളുടെ പഴയ കാലങ്ങൾ എല്ലാം ഓർമയിൽ വന്നു. ഇന്നും അവളെന്നെ സ്നേഹിക്കുന്നു എന്നോർത്തപ്പോൾ ഞാനാകെ വല്ലാതായി. രണ്ടും കൽപ്പിച്ച് ജയൻ കൊച്ചച്ചന്റെ അടുത്ത് അലമ്പുണ്ടാക്കിയാലോ. വേണ്ട ആവണി എങ്ങിനെ പ്രതികരിക്കും എന്നറിയില്ല ഒരു കണക്കിന് അവളെ ചതിക്കുന്നതിന് തുല്യമാകും. എനിക്ക് വേണ്ട സമയത്ത് അവൾ മാത്രമേ തുണയുണ്ടായുള്ളു. അവൾ എങ്ങിനെ പ്രതികരിക്കും എന്ന് ഒരു പിടിയില്ല എന്ത് ചെയ്യും? എന്തായാലും അശ്വതി വരട്ടെ എന്താണ് അവൾക്ക് പറയാനുള്ളത് എന്ന് അറിയാം ആദ്യം അതിന് ശേഷം ബാക്കി.. ഞാൻ നടന്നു അമ്പലത്തിന്റെ അവിടെ എത്തി. ഞാൻ പരുപാടി നടക്കുന്നിടത്ത് പോയപ്പോൾ സ്വാതി എന്നെ തിരക്കി നടപ്പുണ്ടായിരുന്നു.

സ്വാതി : എവിടെ പോയി ഇതിന്റെ ഇടക്ക്

ഞാൻ: ഞാൻ ഇവിടുണ്ടായിരുന്നു അപ്പുറത്തോട്ട് ഒന്ന് മാറിയതാ ആനക്കാരുടെ കൂടെ

സ്വാതി : മ്മ് വാ പോകാം എനിക്ക് ബോറടിക്കുന്നു. ഇത് തീരാൻ പാതിരാ ആകും

ഞങ്ങൾ വെളിയിൽ ഇറങ്ങി വണ്ടി എടുത്തു തിരികെ പോന്നു വണ്ടി ഓടികൊണ്ടിരിക്കുമ്പോഴും എന്റെ ചിന്തയിൽ മുഴുവൻ അശ്വതി ആയിരുന്നു

സ്വാതി ചെവിയിൽ കടച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്

സ്വാതി : എന്താ മോനെ സ്വപ്നം കാണുന്നോ

ഞാൻ : ഓഹ് ഒന്നുല്ല ഒരോന്ന് ആലോചിച്ച് എക്സാമിന്റെ അത്രേ ഒള്ളു

സ്വാതി : എനിക്ക് മുള്ളാൻ മുട്ടുന്നു എന്ന് പറഞ്ഞത് കേട്ടില്ലേ

ഞാൻ : ഹ ഒന്ന് ക്ഷമിക്കടി വീടെത്താറായില്ലേ

സ്വാതി: പറ്റത്തില്ല അല്ലെ ഞാൻ വണ്ടിയിൽ മുള്ളും

ഞാൻ അത് വഴിയുള്ള ബസ് സ്റ്റോപ്പിനടുത്തായി വണ്ടി നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *